Friday 16 September 2016

വക്കീലെന്നാല് സിമ്പിളാ, ബട്ട് പവര്‍ഫുള്ളും..



വാടാനപ്പള്ളി എന്റെ നാടാണ്, അതിന്റെയൊരുഅധികാരത്തോടെയാണ് അവിടെ കറങ്ങി നടക്കാറ്‌.ജയ്പൂരിലു വെച്ചുണ്ടാകാറുള്ള അന്യസംസ്ഥാനക്കാരിതോന്നലങ്ങനെ ഇല്ല്യാതായി പോകുന്നത്‌ ഒരു സുഖമാണ്.ഒപ്പം പഠിച്ചവരോ പരിചയക്കാരോ ആണ് ചുറ്റിലും.ഓരോ കറക്കത്തിലും മിനിമം പത്ത്‌ പേരെ എങ്കിലുംകണ്ടുമുട്ടാറുണ്ട്.. പറഞ്ഞാലും തീരാത്ത വിശേഷങ്ങള്എല്ലാവര്‍ക്കും  പറയാനുണ്ടാകാറുണ്ട്..ജയ്‌പൂരിലിരുന്നോര്‍ക്കുമ്പോള്ഏറ്റവും വലിയ നഷ്ടമായി തോന്നാറുള്ളതും സ്നേഹസമ്പന്നതയാണ്.
സെന്ററിലെ പച്ചക്കറി കടയില്‍ നല്ല ഭംഗിയുള്ള കയ്പക്ക കണ്ടാണ് ചാടി കയറിയത്‌. അതും ഞായറാഴ്ച , കട മാത്രമേ തുറന്നിട്ടോള്ളൂ..പച്ചക്കറീ എടുത്ത്‌ തരുന്ന ചേട്ടനെ ആവശ്യമില്ലാത്തതിനെല്ലാം വഴക്ക് പറഞ്ഞ്‌മുതലാളി‘     ഭരിച്ചു കൊണ്ടിരിപ്പുണ്ട്‌. തന്നേക്കാള് താഴ്ന്നുനില്‍ക്കാന്യോഗമുണ്ടായ അയാളോട് മെക്കിട്ട് കയറുന്നതില്‍ അയാള്‍ക്ക് അതീവ രസമുണ്ടെന്ന്‌ മനസ്സിലായി,,അതു കാണുന്നവര്‍ക്കും കൂടി രസമായിരിക്കാം എന്നൊരു തോന്നാലും ശക്തമായുണ്ട്.. ആള്‍ക്കാരെ കാണുമ്പോള്‍ കടുക് പൊട്ടിക്കും പോലെ സ്പീഡ്‌ കൂടുന്നുണ്ട്..പൊതിഞ്ഞെടുക്കുന്ന ചേട്ടനാകാട്ടെ ഇതൊന്നും ഞാനറിയുന്നില്ലന്നതു പോലെ ഏതോ സാങ്കല്പിക ലോകത്താണെന്നും തോന്നിപ്പിച്ചു.
ചേട്ടാ വായ കഴക്കൂലേന്ന്..എന്റെ എല്ലാം സഹിക്കുന്ന അമ്മ പോലും ചോദിച്ചു പോയി, ചോദ്യം അയാള്‍ക്കൊരു പ്രചോദനമായന്നെല്ലാതെ എന്ത് പറയാന്‍..  തൊട്ടപ്പുറത്തെ ബേക്കറിയിലു നിന്നും അപ്പോഴാണ്‍ തമിഴരാ‍യ രണ്ട് വയസ്സത്തി അമ്മൂമ്മമാര്‍ പൈസ കൊടുത്ത്‌ ചായയും സമോസയും വാങ്ങി, ബേക്കറി വരാന്തയിലിരുന്ന് കഴിക്കാന്‍ തുടങ്ങിയത്‌. അവരുടെ പൈസ കൊടുത്തിട്ടും അവര്‍ക്കിരിക്കാനാകാത്ത ഒഴിഞ്ഞ  മേശകളും കസേരകളും കട നിറയെ..…വെറുതെ പറയാം കേരളമെന്നാലു നന്മ പൂക്കുന്നിടമാണെന്ന്..  
പൊടുന്നനേയാണ് യാതൊരു പ്രകോപനവുമില്ലാതെ പച്ചക്കറി മുതലാളി ടീ ആദിവാസികളെ പോടീ അവിടന്ന്..എന്നും അലറി കൊണ്ട്‌ ആ സ്ത്രീകള്‍ക്ക് നേരെ ചാടിയത്‌.കയ്യിലിരിക്കുന്ന വലിയ ഒരു കടചക്ക കൊണ്ടായിരുന്നു അയാള്‍ അവരെ അടിക്കാനാഞ്ഞത്‌. അയാളെ ചാടി കയറീ തടയുമ്പോള്‍ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല, അവരെ അയാളുടേ അടിയില്‍ നിന്നും രക്ഷിക്കണമെന്നല്ലാതെഇതെല്ലാം അറിയാതെ ചെയ്ത് പോയതുമാണ്.  അവര് രണ്ട്‌ പേരും സമോസയും ചായയും തറയിലുപേക്ഷിച്ചു ദൂരേക്ക്ഓടി മാറി..അവരോട് അവിടെ വന്നിരിക്കു എന്ന് പറഞ്ഞിട്ടും ഭയത്തോടെ അയാളെ തന്നെ നോക്കി ദൂരെ നിന്നു. ദൈന്യത മാത്രം കൂട്ടുള്ള അശരണരായ വയസ്സര്‍ ഇയാള്‍ക്കെന്ത് ദോഷം ചെയ്തു എന്ന അമ്പരപ്പിലായിരുന്നു അപ്പോള്‍, എന്റെ ധൈര്യശാലിയായ അമ്മയാകട്ടെ കരയാനും ആരംഭിച്ചു.  സകലദേഷ്യത്തോടെ പിന്നെ അയാള്‍ വാളെടുത്തത്‌ എനിക്ക് നേരെ ആയിരുന്നു.വെടി പൊട്ടുന്ന ശബ്ദത്തിലാണയാള്
‘ നീ ആരാടീ ആദിവാസ്യോടെ ---------- ആണോന്ന്‌…
 അപ്പോള്‍ മുതല്‍ അയാള്‍ടെ നല്ല നേരം ആരംഭിച്ചു അയാളുടെ മോശം സ്വഭാവത്തിനു മുന്‍പില് ഒന്നും പറയാതെ കടന്നു പോയവരായിരിക്കും അധികവും, അതാണയാളുടെ ധൈര്യവുമെന്ന്‌ ശരീരഭാഷ വ്യക്തമാക്കുന്നുമുണ്ട്‌. അയാളേക്കാള് തറയാ‍യ ഒരാളോടാണ് അയാളലറിയതെന്ന്, കൂസലില്ലാതെ അയാളെ നോക്കി നില്‍ക്കുന്ന എന്നെ കണ്ടപ്പോഴെ മനസ്സിലായോള്ളു.എന്റെ കണ്ണിലേക്ക് നോക്കാനായാള്‍ക്കാവുന്നില്ലായിരുന്നു..
‘ചേട്ടാ ഞാനിപ്പോ പോയി നിങ്ങള്‍ക്കെതിരെ കേസ്‌ കൊടുക്കും, ജാതി വിളിച്ചാക്ഷേപം, സ്ത്രീപീഡനം തുടങ്ങി എനിക്ക് തോന്നുന്ന എല്ലാ വകുപ്പും ചുമത്തും ട്ടാ..എല്ലാരോടും കളിക്കുന്ന കളി എന്നോട്‌ വേണ്ട.’
‘നീയ്യാരാണ്ടീ വല്ല്യേ വക്കീലാ‘ [ ഒരു ലോഡ്‌ പുച്ഛം കൂടെ)  കാഴ്ചകാരിലെ പരിചയക്കാരനായ് ഓട്ടോ ഡ്രൈവര്‍ അയാളോട്‌ പറഞ്ഞു ‘ അതു ശരിക്കും വക്കീല് തന്നേട്ടാ’
അണിയാനെന്നും മടി കാണിച്ച കുപ്പായമാണ്, എങ്കിലും ആ പഠനത്തിന്റെ വിലയറിയുന്ന അപൂര്‍വ്വ നിമിഷങ്ങളാണത്‌.ഈ ധൈര്യവും അവിടന്ന്‌ ഉറച്ച്‌ കിട്ടിയത്‌ തന്നെ..പൊടുന്നനെ ഞാന്‍ നല്ലൊരു വക്കീലായി മാറി.
‘അതെ ഞാന്‍ വക്കീലന്നെ, ചേട്ടനു ഒരു പണി തരാന്‍ വേണ്ടി ഞാനേത്‌ കോടതീം കേറുംട്ടാ..’
കാറ്റ്‌ പോയ ബലൂണ്‍ പോലെ നില്‍ക്കാണ് ആള്‍..പിന്നെ എനിക്ക് പറയാനുള്ളത്‌ മുഴുവന്‍ കേള്‍ക്കാനുള്ള യോഗമായിരുന്നു അയാള്‍ക്ക്..കേസ്‌ കൊടുത്താല്‍ അയാള്‍ക്ക്‌ കിട്ടാന്‍ പോകുന്ന തടവും ഫൈനും സമയ നഷ്ടത്തിന്റെ സങ്കല്പ വിവരണം തന്നെ അയാളുടെ കലിയെ കുറച്ചിരുന്നു.അവസാനം ദയനീയമെങ്കിലും അഹങ്കാരത്തോടെ പറഞ്ഞു
 ‘ വക്കീലാണെങ്കീ വീട്ടീ കൊണ്ടോയി വെക്ക്’ ന്ന്‌.
വക്കീലായത്‌ വീട്ടില് വെക്കാനല്ല ചേട്ടാ , വാ ബോധ്യാക്കി തരാംന്നു കൂടി പറഞ്ഞതോടെ ആളിറങ്ങി പോയി.  കണ്ണുനിറയെ സ്നേഹം നിറച്ച്‌ കുറച്ചാള്‍ക്കാര്‍ ചുറ്റും കൂടി. അയാളെ കൊണ്ട് പൊറുതി മുട്ടിയ ഓട്ടോഡ്രൈവര്‍മാരായിരുന്നു കൂടുതലും.. കടക്കു മുന്‍പില്‍ ഓട്ടോ ഇട്ടന്നും പറഞ്ഞാണെത്ര ആ പീഡനം. കടക്കകത്ത്‌ നിന്ന്‌ പച്ചക്കറി എടുത്ത്‌ കൊടുക്കുന്ന ചേട്ടന്‍ സ്നേഹപൂര്‍വ്വം ചിരിച്ചു.. വാങ്ങിക്കെണ്ടതെല്ലാം വാങ്ങി തിരിച്ച്‌ ആ കടക്ക്‌ മുന്‍പിലെത്തിയപ്പോള്‍ എന്നെ കാണാത്തമട്ടിലിരിപ്പുണ്ട്‌ ആശാന്‍ എന്റെ വാടാനപ്പള്ളിയില്‍ ഞാന്‍ കാര്യം പറഞ്ഞ്‌ അയാളിറങ്ങി പോയ സന്തോഷത്തിലും തന്നേക്കാള്‍ താഴ്ന്നവരോടിങ്ങനെ പെരുമാറുന്നത്‌ മനുഷ്യരിലെ സ്ഥിരം ശീലമാണെന്നത്‌ വേദനയുണ്ടാക്കുന്നു..അതു കൊണ്ടാരും വലുതാകില്ല മറിച്ച്‌ സ്വയം താഴുന്നതേ ഒള്ളുവെന്ന്‌ മനസ്സിലാക്കാത്തെന്തേ ആവോ…

Wednesday 24 August 2016

മരണമില്ലാത്ത സ്നേഹം



ജൂണ് 7, അവന്പോയന്നറിഞ്ഞ് ഞാന് തുടങ്ങിയ യാത്ര, എന്നെ കാത്ത് അടക്കി പിടിച്ച സങ്കടത്തോടെ തൃശ്ശൂര് റയില്‍‌വേ സ്റ്റേഷനില് കവിതേച്ചി നില്ക്കുന്നുണ്ടായിരുന്നു
ഞാനവനു കരയില്ലന്ന് വാക്കു കൊടുത്തിട്ടുണ്ടായിരുന്നെടാ, നെഞ്ചത്തെ കനം കാരണം ഞാന് ചാവൂടി’ 
എന്ന് വിളിച്ചപ്പോഴെ അവരെന്നോട് പറഞ്ഞു..
ചിരിക്കാത്ത മുഖവുമായി അവരെ ആദ്യായിട്ടാണ് കണ്ടത്‌. കരയാതെ എനിക്കവരെ ചേര്ത്ത് പിടിക്കാനാവില്ലായിരുന്നു, കരച്ചിലിന്റെആഴത്തിലും ഞാനറിയാതെ ചോദിച്ചു പോയിഎങ്ങനെന്റെ കവിതേച്ചീ നിനക്കവനെ മെഡിക്കല് കോളേജില് ഒറ്റക്ക് വിട്ടിട്ട് പോരാന് പറ്റിഎന്ന്.. ചോദ്യത്തിനവര് നിയന്ത്രണം വിട്ട് കരഞ്ഞു പോയി,കരച്ചില് കേട്ട് കൂടിയവരോട് ഒരു മരണം എന്നും പറഞ്ഞ് അവരെയും കൊണ്ട് പുറത്തേക്ക്അവര് കരഞ്ഞു കൊണ്ടേയിരുന്നു, പുറത്ത് പെയ്യുന്ന മഴയേക്കാള് ശക്തമായി, എന്റെ നെഞ്ചില് മഴ തീര്ത്തു കൊണ്ടിരുന്നു.
ഓട്ടോയിലിരികുമ്പോള് ആമികുട്ടി ചോദിച്ചുഅമ്മാ വല്യമ്മയാണോ ചന്തുമാമന്റെ അമ്മ

അതെ മോളേ അവരു തന്നെയാണമ്മ

പിഡിസിക്ക് ഒരേ കോളേജില് ഞങ്ങള് പഠിക്കുമ്പോള് മാത്രമേ അവരെ അവന്റെ ഒപ്പം കാണാതിരുന്നിട്ടോള്ളൂ..അല്ലാത്തപ്പോഴെല്ലാം അവര് അവന്റെ കൂടെയുണ്ടാകാറുണ്ട്. ഞങ്ങളെല്ലാവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. സ്നേഹത്തോടെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ചന്തുവിനെ മറ്റാരെങ്കിലും ഇത്തിരി കൂടുതല് സ്നേഹിച്ചാല് കുട്ടി കുശുമ്പുമായി അവര് ഒപ്പമുണ്ടായിരുന്നു.സുശാന്തെന്ന പേര് ശുശാാന്തെന്ന് നീട്ടി വിളിച്ച്, അവനോട് വഴക്കുണ്ടാക്കി, കൂട്ടുകൂടി , സ്നേഹിച്ച് അവന്റെ മരണം വരെ അവനെ കണ്ണ് കഴച്ചിട്ടും, കയ്യ് കഴച്ചിട്ടും താങ്ങായി കൂടെ ഉണ്ടായിരുന്നു. ശരീരം മെഡിക്കല് കോളേജ്കാര്ക്ക് കൊടുക്കണമെന്നും, അവനെ അവിടെ കൊണ്ടാക്കാന് കവിതേച്ചി തന്നെ കൂടെ ഉണ്ടാവണമെന്നും അവന് അവസാനത്തെ ആഗ്രഹമായി കവിതേച്ചിയോട് പറഞ്ഞിരുന്നു, അവരാ വാക്കും പാലിച്ചു, ചുരുട്ടികൂട്ടി ഫ്രീസറിലേക്ക് തള്ളിയ അവനെ ഓര്ത്ത് ഉറക്കമില്ലാതായിപ്പോയ അവരെ അവന്റെ അമ്മയെല്ലെന്നെങ്ങനെ ഞാന് കരുതുംഅവന്റെ കൂട്ടുകാരന്റെ ഭാര്യയാണെന്ന് എങ്ങനെ പറയും..പ്രിയപ്പെട്ട കവിതേച്ചി നിങ്ങളെ പോലെ നിങ്ങള് മാത്രമേ ഭൂമിയിലൊള്ളൂനിങ്ങള് വെറും സ്നേഹമാണ്

ചന്തു ഒരു പാട്ട് എന്നു പറയുമ്പോഴേക്കും ജെസ്സി എന്ന കവിതയും നാടന് പാട്ടുകളും മടി കൂടാതെ പാടി തരുമായിരുന്നു..ജനങ്ങളോടാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിനോടല്ല ഉത്തരവാദിത്തം വേണ്ടതെന്ന് പറഞ്ഞ് സേവനപാതയില് കൂട്ടായി ഇരുന്നവനാണ്. രാവും പകലുമെന്നില്ലാതെ ജനങ്ങള്ക്ക് അവരുടെ ക്ഷേമപദ്ധതികള്ക്ക് വേണ്ടി ഉറക്കമിളച്ച് ഞങ്ങളൊന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. വെട്ടം എന്ന ഗ്രാമം ഞങ്ങളെ പോലെ തലതിരിഞ്ഞവരെ ഹൃദയം കൊണ്ട് തന്നെ സ്വീകരിച്ച കാലമായിരുന്നു അത്, അവിടെ ജോലി ചെയ്യുമ്പോള് സുശാന്ത് വെട്ടത്ത്കാരന് തന്നെ ആയിരുന്നു.

വേഗം ഇനിയും വേഗം എന്ന എന്റെ ഭ്രാന്തിനൊപ്പം ബൈക്കില് കൊണ്ട് പോകുമായിരുന്നു..കാറ്റിന്റെ സ്പീഡില് വണ്ടിയോടിക്കുന്ന വേഗഭ്രാന്തന്..ദേഷ്യം വന്നാല് കണ്ണും മൂക്കുമില്ലാത്ത രീതിലുള്ള തല്ലുകൂടി, ഇണങ്ങാനും സമയമേതും വേണ്ട..അങ്ങനെ ഇണക്കവും പിണക്കവുമായി രണ്ട് കൊല്ലത്തോളമായിരുന്നു ഒരേ കൂരക്ക് കീഴെ വെട്ടത്തുണ്ടായിരുന്നത്.

അക്കാലങ്ങളില് അവനേറ്റവും അലര്ജിയുണ്ടായിരുന്നത് കുളിയോടായിരുന്നു. കവിതേച്ചിയുടെ നേതൃത്വത്തിലിടക്കിടെശുശാന്തിനെ ഓടിച്ചിട്ട് പിടിച്ച് മോട്ടോര് അടിച്ച് കുളിപ്പിക്കലും നടത്തുമായിരുന്നു ഞങ്ങള് സഹപ്രവര്ത്തകര്.

അവനുമൊത്തായിരുന്നു ജോലിയുടേ ഭാഗമായി ഇടുക്കിയിലെ ആദിവാസി കോളനികളെല്ലാം കയറി ഇറങ്ങിയത്.മൂടല് മഞ്ഞും, കാടും , തണുപ്പും, വെള്ളച്ചാട്ടത്തില് കുളിയും ഓര്മ്മകളില് ഇന്നും പച്ചപിടിച്ച് നില്ക്കുന്നു. അന്ന് അട്ട കടിക്കാതെ രക്ഷപെട്ട ഒരേ ഒരാള് ഞാനായിരുന്നു. അട്ടക്ക് പോലും വേണ്ടാത്തവളെന്ന് എല്ലാവരോടും പറയുന്നത് അടുത്ത കാലം വരെ ഉണ്ടായിരുന്നു. രാവും പകലുമില്ലാത്ത ജോലി ചെയ്യല് ഞ്ങ്ങളെല്ലാവര്ക്കും സുഖകരമായി തീര്ത്തതവന്റെ സൌഹൃദമായിരുന്നു

എന്റെ വീട്ടിലേക്ക് ഇടക്കിടെ ഓടി വരുമായിരുന്നു.എന്നിട്ടെന്റെ അമ്മക്കൊപ്പം പറമ്പില് പണിയെടുക്കാന് സഹായിക്കും, അമ്മ കൊടുക്കുന്നതെല്ലാം വാരി വലിച്ച് കഴിക്കും, ഒന്നും വേണ്ടെന്ന് പറയില്ല. അമ്മയുടെ ബലിമൃഗം എന്ന് ഞങ്ങള് പറഞ്ഞു ചിരിക്കും, അമ്മാ അമ്മാ എന്നു തന്നെ വിളിക്കും, അമ്മക്കവന് വീട്ടിലൊരാള് പോലെ ആയിരുന്നു. അവനിവിടെ ജനിക്കായിരുന്നു എന്ന് അമ്മ പറയും..ചുറ്റുമുള്ള എല്ലാവരേയും സ്നേഹം കൊണ്ട് മോഹിപ്പിച്ചായിരുന്നു അവന് ജീവിച്ചിരുന്നത്.

ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള എല്ലാ സാഹചര്യങ്ങളിലും ഒരു കയ്യ് സഹായം അവന്റേതായി കിട്ടിയിട്ടുണ്ട്. ഒരിക്കല് ആശുപത്രിയില് നിന്നും ഡിസ്ചാര്ജ്ജ് ആയിട്ടും ബില്ലടക്കാന് കാശില്ലാതെ നിന്നപ്പോഴായിരുന്നു അവന്റെ വിളി വന്നത്.എന്റെ അടഞ്ഞ ശബ്ദത്തിന്റെ കാരണം തിരക്കി ക്രെഡിറ്റ് കാര്ഡില് നിന്നും ലോണെടുത്ത് യാത്ര തിരിച്ചവനാണ്..എന്റെ യുക്കേ യാത്രയിലും അവന്റെ റെക്കമെന്റേഷന് ലെറ്ററും കൊണ്ടാണ് പോയത്.അവനോട് അടുപ്പമുള്ളവരോടെല്ലാം അവന് അങ്ങിനെ തന്നെ ആയിരുന്നു.

കവിതയും പാട്ടും , കള്ളുകുടിയും, വലിയും അവന് സൌഹൃദം പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു. ആദ്യമായി സിഗരറ്റ് വലിക്കാന് പഠിപ്പിച്ചതും, പഠിച്ചതവിടെ തന്നെ ഉപേക്ഷിച്ചതും അവന്റെ അടുത്ത് തന്നെ ആയിരുന്നു. അതു ഉപേക്ഷിച്ചത് ഞാന് ഭീരുവായിട്ടാണെന്ന് എപ്പോഴും കളിയാക്കുമായിരുന്നു.

കുട്ടനാട്ടില് ജോലി ചെയ്യുമ്പോള്, എന്നെ കാണാന് വന്നിരുന്നു, അപ്പോഴും കുടം കണക്കിനു കള്ള് കുടിച്ച് രാവൊട്ടുക്ക് വാളു വെച്ചിരുന്നു.അന്ന് ഛര്ദ്ദിച്ചതില് ധാരാളം രക്തം കണ്ടിരുന്നു, ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാനുള്ള എന്റെ ശ്രമത്തെ അവന് പുച്ഛിച്ച് തള്ളി,അസുഖങ്ങളെ ഭയക്കുന്ന എന്നെ പേടിതൊണ്ടിയെന്ന് വിളിച്ചു. അന്നും അവന് അവനു വല്ലാത്ത വയറുവേദന ഉണ്ടായിരുന്നു.ഒരിക്കല് വീണു പോയിടത്ത് നിന്നും എണീറ്റയെന്റെ ഭീതികള്ക്ക് അവനെ പറഞ്ഞ് മനസ്സിലാക്കാന് സാധിച്ചുമില്ല.

പിന്നീട് കാണുമ്പോഴല്ലം അവന് ജീവിതത്തിന്റെ തകര്ച്ചകളുടെ , ഇടര്ച്ചകളുടെ തീരാ ആധികളിലായിരുന്നു. അതില് മുങ്ങി കിടക്കുകയായിരുന്നു, അതിന്റെ ദേഷ്യങ്ങളിലായിരുന്നു, സങ്കടങ്ങളിലായിരുന്നു..എങ്കിലും കാണാതിരിക്കുമ്പോഴെല്ലാം വിളിക്കുമായിരുന്നു..‘എല്ലാം ശരിയാകൂടാഎന്ന അര്ത്ഥമില്ലാത്ത വാക്കുകള് പറഞ്ഞ് അവസാനിപ്പിച്ചിരുന്ന വിളികള്..

വീണ്ടും കാലം ഒന്നിച്ച് ജോലി ചെയ്യാന് അവസരം തന്നപ്പോഴേക്കും, ഞാനും അവനും ഒരു പാട് മാറി പോയിരുന്നു. അടുത്തിരികുമ്പോഴും അധികം സംസാരിക്കാത്തവരായി ആറുമാസം പ്രത്യെകിച്ച് അവന്റെ ജീവിതതിനെ മാറ്റി മറിക്കുന്ന സമയം കൂടി ആയിരുന്നു. എന്നിട്ടും എന്റ് എന്റെ വിവാഹവാര്ത്ത പറഞ്ഞ ഉടന് അവന് പറഞ്ഞുനിനക്ക് ചേരാത്തൊരാളാണ്, നീ ഓവര് പ്രാക്ടിക്കലായി സ്വയം മറക്കുന്ന
ഞങ്ങളുടെ പ്രണയത്തെ കുറിച്ച്എത്ര പറഞ്ഞിട്ടും മനസ്സിലാകാഞ്ഞപ്പോള്ദേഷ്യം വന്നു പോയി.
ടാ പ്രാക്ടിക്കലാകുന്നതോണ്ട് എന്താ തെറ്റ്, നീ പട്ടിണി കിടന്നിട്ടുണ്ടോ, ഇല്ലാ അതു കൊണ്ടാ ഇങ്ങനെ ഒക്കെ തോന്നുന്നേ..എനിക്ക് നല്ല പോലെ ജീവിക്കാനറിയുന്ന ഒരു സാധാരണക്കാരനെ കെട്ട്യാ മതീടാ..എനിക്കിനീം പട്ടിണി കിടക്കാന് വയ്യിഷ്ടാ..അന്യന്റെ വീട്ടിലെ ഊണ് മണത്താല് വയറു നിറയൂലടാഎന്ന് ദേഷ്യപെടുകയും ചെയ്തു

പറഞ്ഞത് അറം പറ്റി പോയി, ആരുടെയൊക്കയോ ഊണീന്റെ മണം കൊണ്ട് മാത്രം വയറ് നിറച്ചാണവന് പടിയിറങ്ങിയത്. വയറ്റിലാണസുഖമെന്നറിഞ്ഞപ്പോഴെ നാവ് വിട്ടു പോയ വാചകമോര്ത്ത് ഞാനെപ്പോഴും വിഷമിച്ചു..

അവന് കീമോയുടെ ഭയാനകമായ വേദനകളിലൂടെ അമ്പരപ്പിക്കുന്ന മനസ്സാന്നിധ്യത്തോടെ കടന്ന് പോയ്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്ക്കിടയിലുള്ള വിളികള് നിന്നു പോയത്. വിളിച്ചാലവനോട് ഞാനെന്ത് ചോദിക്കും, എന്ന വേവലാതി കൊണ്ട്, ഫോണ് ചെയ്യാതെ എല്ലാവരെയും വിളിച്ച് വിവരങ്ങള് ചോദിച്ചു കൊണ്ടിരുന്നു. അവന്റെ സഹനവും വേദനയും അറിഞ്ഞിട്ടും, സ്വാര്ത്ഥതയുടെ ഒരു തിരി കൊളുത്തി വെച്ചിരുന്നു മനസ്സില്. അതവന് ജീവിതത്തിലെക്ക് തിരിച്ച് വരാന് വേണ്ടിയുള്ള എന്റെ ആഗ്രഹമായിരുന്നു.

അവസാനം അവനെ കണ്ടപ്പോള് അവനെന്റെ കൈകള് പിടിച്ച് കരഞ്ഞു,കരയാനല്ലാതെ എന്റെ സ്നേഹം കൊണ്ടൊന്നും അവന് നല്കാനായില്ല. കാന്സര് കവര്ന്നെടുത്ത അവന്റെ മെലിഞ്ഞ രൂപം എന്റെ നെഞ്ചില് തീര്ത്ത മുറിവ്,ആഴത്തില് വേദനിപ്പിച്ചു.പക്ഷെ അവന്റെ ധീരതക്ക് മുന്പില് എല്ലാം തോറ്റ് പോകുമെന്ന് ഞാനുറച്ചു വിശ്വസിച്ചു. ഒരുമ്മ കൊണ്ട് അവന്റെ കൈകള് വേര്പ്പെടുത്തിയപ്പോള് ഞാനറിഞ്ഞില്ല ഞങ്ങളിനി ഒരിക്കലും കാണില്ലന്ന്.

രാത്രി വഴിതെറ്റി വന്ന കോളില് അതറിയും വരെ ഞാന് പ്രതീക്ഷിച്ചു. മരണത്തെ അവനുമായി ചേര്ത്ത് പറയാനാകാതെ മാത്യൂസിനോടിത്ര പറഞ്ഞുഅവനും എന്നോട് പറയാതെ യാത്ര പോയെന്ന്

ജീവിതതില് ഒത്തിരി ആഗ്രഹങ്ങള് ബാക്കിയാക്കിയാണ് അവന് പോയതെങ്കിലും, അവന് ഒന്നുമാകാതെ പോയെന്ന് ഞാനെരിക്കലും പറയില്ല.എല്ലാവരുടേയും മനസ്സിലെ സ്നേഹമാകാന് എത്രയാളുകള്ക്കു സാധിക്കും? ‘ചന്തൂ നീ ഞങ്ങളുടെ ഒക്കെ ഉള്ളിലെ സ്നേഹമാണു മനുഷ്യാ..അതു നിലനില്ക്കും വരെ നീ ഞങ്ങളുടെ ഉള്ളിലുണ്ടടാ..’
കണ്ടുമുട്ടലുകളില്ലാത്ത അനേക വഴിത്താരകളിലാണ് നമ്മള്, എന്നാലും ഒരിക്കലും മറക്കാത്തവരിലേക്ക് നിന്നേയും ഞാന് ചേര്ത്തുവെക്കുന്നു എന്റെ കൂട്ടുകാരാ