Wednesday, 18 June 2008

ഘാനയിലൂടെ കുറച്ചു ദിവസങ്ങള്‍

നെതെര്‍ലാന്‍ഡ്‌ കണ്ടപ്പോഴേ കുട്ടനാട്ടില്‍ എത്തിയ സന്തോഷമായിരുന്നു. തോടും പുഴകളും, ബോട്ടും വള്ളങ്ങളും....അങ്ങിനെ അങ്ങിനെ എല്ലാം കുട്ടനാട് പോലെ തന്നെ. അതിന്റെ സുഖകരമായ ഓര്‍മയിലാണ്‌ അക്രയില്‍( ഘാന) വന്നിറങ്ങുന്നത്. നിരന്നു നില്ക്കുന്ന തെങ്ങിന്‍ തോപ്പുകളും , മണലും പിന്നെ മുയല്ചെവിയനും കറുകയും നിറഞ്ഞു നില്ക്കുന്ന പുല്പരപ്പുകളും ,പപ്പായ മരങ്ങളും എന്ന് വേണ്ട എന്റെ കേരളത്തെ ഓര്‍മിപ്പിക്കുന്നവയായിരുന്നു എല്ലാം. ആളുകളുടെ നിറത്തിലും അന്തരീക്ഷത്തിലെ ചൂടു കൂടുതലും ഒഴിച്ചാല്‍ കേരളം തന്നെ. പിന്നീടങ്ങോട്ട് പന്ത്രണ്ടു ദിവസത്തെ യാത്ര...ഘാനയുടെ പുരോഗമന പദ്ധതികളിലൂടെ, ജനങ്ങളിലൂടെ, ആദിവാസി വര്ഗ്ഗക്കാരിലൂടെ, ഇപ്പോഴും നിലനില്കുന്ന രാജവാഴ്ച്ചയിലൂടെ .... ഏഴാം ദിവസമാണ് ഞങ്ങള്‍ കേപ് ഓഫ് കോസ്റ്റ്ലുള്ള എല്മിന സ്ലേവ് കാസ്റ്റിലില്‍ എത്തിയത്. എണ്ണൂറ്റി അമ്പതു വര്‍ഷംപഴക്കമുള്ള അടിമ കോട്ട !!! ഇതു എല്മിന അടിമ കോട്ട
കണ്ണീരിന്റെയും , വേദനയുടെം, രക്തത്തിന്റെയും മണമുള്ള എല്മിന അടിമ കോട്ട. ഇവിടെ ആയിരുന്നു അടിമകളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അയക്കും മുന്പ് താമസിപ്പിച്ചിരുന്നത്. വിലയുറപ്പിക്കും വരെ അവരെ ഇവിടെ പൂട്ടി ഇട്ടു. നിരവധി പേരുടെ ജീവിതവും സ്വപ്നങ്ങളും പറിച്ചെടുത്ത സ്ഥലം. രണ്ടു ആഴമാര്‍ന്ന കിടങ്ങ് കള്‍ക്ക് നടുവിലാണ് ഈ ഭീകരന്‍ കോട്ട സ്ഥിതി ചെയ്യുന്നത്. അടിമകള്‍ ചാടി പോയാലും രക്ഷപെടാതിരിക്കാനുള്ള എളുപ്പ മാര്‍ഗം. ഇതാണ് ആ കിടങ്ങുകള്‍ ...

ഇവിടെ നിന്നാണ് അറുപതു മില്ല്യന്‍ കറുത്ത വര്‍ഗക്കാരെ മറുനാട്ടിലേക്ക് അടിമകള്‍ ആക്കി വിട്ടയച്ചയത് , സെറലിയോണ്‍, നൈജീരിയ, സെനഗല്‍ ബര്കിനോ ഫാസോ എന്ന് തുടങ്ങി വെസ്റ്റ് ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളിലേയും ജനങ്ങള്‍ അതില്‍ ഉള്‍പെട്ടിരുന്നു. അതില്‍ മൂന്നില്‍ ഒരു ഭാഗം ആള്‍ക്കാര്‍ ഈ കോട്ടക്ക് അകത്തു വെച്ചും, മൂന്നില്‍ ഒരു വിഭാഗം കപ്പലില്‍ വച്ചും കൊല്ലപെട്ടു. അതില്‍ കൊലപാതകങ്ങളും , ആത്മഹത്യകളും ഉള്‍പെടുന്നു. പിടിച്ചെടുത്ത അടിമകളെ ഇത്തരം ചങ്ങലകള്‍ കൊണ്ടു ബന്ധിപ്പിക്കും.
പിന്നീട് അവസാനത്തെ കുളി ( ലാസ്റ്റ് ബാത്ത് ) എന്നറിയപെടുന്ന വൃത്തിയാക്കല്‍ ചടങ്ങ് നടത്തപെടുന്നു. ലാസ്റ്റ് ബാതിന്റെ പെയിന്റിംഗ് :-


കുളിപ്പിച്ച് വൃത്തി ആക്കിയ അടിമകളെ പിന്നീട് മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചു ബ്രാന്‍ഡ് ചെയ്യപെടും, അങ്ങനെ ബ്രാന്‍ഡ് ചെയ്യപെട്ടവരെ എല്മിന കോട്ടയിലേക്ക് കൊണ്ടു പോകും.പിന്നീട് അവിടെ നടക്കുന്ന അടിമച്ചന്തയില്‍ പലതവണ പ്രദര്‍ശിപ്പിച്ചു , വില ഉറപ്പിക്കപെടും. വിലയില്‍ വില്‍പ്പനക്കാരനും വാങ്ങുന്നവരും ഒത്തു വരുന്നതു വരെ അടിമകള്‍ ഈ കോട്ടയില്‍ താമസിക്കപെട്ടു.
പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ചു രണ്ടു vമുറിയില്‍ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. ആണ്‍കുട്ടികള്‍ അച്ഛനോടോപ്പവും, പെണ്‍കുഞ്ഞുങ്ങള്‍ അമ്മമാരോടപ്പവും താമസ്സിച്ചിരുന്നത്. ഒരു മുറിയില്‍ അമ്പതു മുതല്‍ നൂറു വരെ ആള്‍ക്കാര്‍ താമസിച്ചിരുന്നു. അത്തരം ഒരു മുറിയുടെ ഫ്ലാഷ് ഇടാതെ എടുത്ത ചിത്രം.
അതെ മുറി ഫ്ലാഷ് ഇട്ടെടുത്ത ചിത്രം.ഇവിടെ ആയിരുന്നു പുരുഷന്മാര്‍ താമസിച്ചിരുന്നത്‌.
ഇതു സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം ഫ്ലാഷ് ഇടാതെ എടുത്തത്‌.ഈ മുറികളില്‍ നൂറു മുതല്‍ നൂറ്റി അമ്പതു സ്ത്രീകള്‍ ആയിരുന്നു താമസിച്ചിരുന്നത്‌.
ഫ്ലാഷ് ഇട്ടെടുത്ത ചിത്രം.

ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറികള്‍ ....ഈ ചുമരുകള്‍ എത്രയോ രോദനങ്ങള്‍ കേട്ടിരിക്കും...കാത് ചുവരിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ ആ കരച്ചില്‍ ഇപ്പോഴും കേള്‍ക്കാം എന്ന് തോന്നി. മുന്നോട്ടു നടന്നപ്പോള്‍ ആരോ ഓര്‍മ്മക്കായി വെച്ച റീത്തുകള്‍
ഈ സ്ഥലത്തായിരുന്നു സ്ത്രീകള്‍ പരസ്യമായി കുളിച്ചിരുന്നത്, അങ്ങനെ കുളിക്കുന്ന സ്ത്രീകളില്‍ നിന്നും ഇഷ്ടപെട്ടവരെ ഉടമകളായ വെളുത്ത വര്‍ഗ്ഗക്കാര്‍ മുകളിലേക്ക് വിളിപ്പിച്ചു ലൈന്‍ഗികമായി ഉപയോഗിച്ചിരുന്നത്.
ഈ ഗോവണി വഴിയാണ് അവര്‍ കയറി പോയിരുന്നത്, അപ്പോഴും അവര്‍ ചങ്ങലയാല്‍ ബന്ധിപ്പിക്കപെട്ടിരുന്നു.ഇത്തരത്തില്‍ സമ്മതിക്കാത്ത സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചും, ചിലരെ അതിക്രൂരമായി ബലാത്സംഗം ചെയ്തും കൊന്നു കളഞ്ഞിരുന്നു. ചിലര്‍ക്കാവട്ടെ കൊല ചെയ്യുന്നത് വിനോദവും ആയിരുന്നത്രെ.ഇത്തരം ബന്ധത്തില്‍ ഗര്‍ഭിണികള്‍ ആയ അപൂര്‍വ്വം ചിലരെ സ്വതന്ത്രര്‍ ആക്കി, എങ്കിലും കൊല ചെയ്യപെട്ട ഗര്‍ഭിണികള്‍ ആയിരുന്നു അധികവും, വെളുത്ത വര്ഗ്ഗക്കാര്കിടയില്‍ മനുഷ്യനായി ഒരാള്‍ ഉണ്ടെന്നു ഓര്‍മ്മിപ്പിക്കും വിധത്തില്‍ ഒരു പ്രണയവും ആ കോട്ടയില്‍ സംഭവിച്ചു, അയാള്‍ പിന്നീട് അടിമ പെണ്ണിനോടൊപ്പം കേപ് ഓഫ് കോസ്റ്റ് ല്‍ താമസിചിരുന്നുവത്രേ.
ഇതു വഴിയാണ് അടിമകളെ ബോട്ടുകളിലേക്ക് അയക്കാരുള്ളത്, അന്ന് ഈ കോട്ട കടലിനോടു ചേര്‍ന്നായിരുന്നു. പിന്നീട് കടല്‍ പിന്‍ വാങ്ങിപോയി , കുറച്ചു കര അവശേഷിച്ചു.
ഈ ഇടുങ്ങിയ വാതില്‍ കാണാത്ത ക്രൂരതകള്‍ ഉണ്ടാവില്ല. ഇവിടെ നിന്നും അടിമകള്‍ എന്നന്നേക്കുമായി അവരുടെ നാടും കുടുംബവുമായി ഉള്ള ബന്ധം ഇല്ലാതാകുന്നു.
സ്വാതന്ത്ര്യ മോഹികളായ അടിമകള്‍ ഇവിടെ അവസാനിക്കുന്നു.സ്വാതന്ത്ര്യത്തിനു പോരടിച്ച എല്ലാ അടിമകളെയും ഈ ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറിയില്‍ അടക്കുകയും, പട്ടിണിക്കിട്ട് പതുക്കെ കൊല്ലുകയായിരുന്നു പതിവു. ഈ മുറി ഡോര്‍ ഓഫ് നോ റിട്ടെണ്‍് എന്ന് അറിയപെടുന്നു.
ലോകത്ത് എല്ലായിടത്തും അടിമത്തം ഒരു തരത്തില്‍ അല്ലന്കില്‍ മറ്റൊരു തരത്തില്‍ നിലനിന്നിരുന്നു....... അല്ല ഇപ്പോഴും നിലനില്ക്കുന്നു.എങ്കിലും ഇത്രയും ക്രൂരമായ ഒരു വ്യവസ്ഥിതി ആഫ്രിക്കയിലെ നിലനിന്നിരുന്നോള്ളൂ. ഇന്നു നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ മൂല്യം, മറ്റെന്തിനോക്കയോ വേണ്ടി പണയപെടുതാന്‍ നാം മല്‍സരിക്കുന്ന ഈ സ്വാതന്ത്ര്യം ,അറുപതു മില്ല്യന്‍ ജനങ്ങളുടെ മാത്രം വിലയല്ല. ആരുമറിയാതെ ചരിത്രം മായ്ച്ചു കളഞ്ഞ എന്ത്രയോ കോടി ജനങ്ങളുടെ ജീവന്റെ വില കൂടി ആകും.......

40 comments:

ബഷീര്‍ വെള്ളറക്കാട്‌ said...

ഗൗരിനാഥന്‍

വല്ലാത്തൊരു വിങ്ങല്‍
എന്തെഴുതണമെന്ന് അറിയുന്നില്ല..

നന്ദി.. ഞാന്‍ അവസാനിപ്പിക്കട്ടെ..

Rare Rose said...

ഗൗരിനാഥാ..,..ഇവിടെ ആദ്യമാണു..വായിച്ചപ്പോള്‍ പോസ്റ്റുകളിലെ വ്യത്യസ്തത ഒരുപാടിഷ്ടപ്പെട്ടു....
ഘാനയെ പറ്റി പണ്ടു സാമൂഹ്യശാസ്ത്രത്തില്‍ പഠിച്ച അറിവേ ഉണ്ടായിരുന്നുള്ളൂ....പക്ഷേ..വരികളിലൂടെയും ചിത്രങ്ങളിലൂടെയും കണ്ണോടിച്ചപ്പോള്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അന്ധകാരത്തിലാഴ്ന്ന അടിമകളുടെ രോദനങ്ങള്‍ മനസ്സിലൂടെ മുഴങ്ങുന്നതു പോലെ...ഹിറ്റ്ലറുടെ ‍ഒക്കെ ക്യാമ്പുകളിലെ പീഡനമുറകള്‍ പോലെ ഭീകരം..
അധികമാരും അറിയാത്ത ഘാനയുടെ ഇരുളടഞ്ഞ ഈ അധ്യായങ്ങള്‍ തുറന്നു കാട്ടിയതില്‍ അഭിനന്ദനങ്ങള്‍... ..

pramy69 said...

ezuthu nirutharuthu...yathra thudaranu ezuthanum kaziyatte ennu prarthikunnu...ee manglish shemi mallo

സാദിഖ്‌ മുന്നൂര്‌ said...

yathrakal namukku arivum anubhavangalum tharunnu. ithra hridaya sprikkayi ava ezhuthan kazhiyunnathu valiya anuhraham. yathra thudaruka. ezhuthum. itharam postukalkkaanu nhan kaathu nilkkunnathu.

Inji Pennu said...

:(

തുടരുക...ഇനിയും ഇതുപോലെയുള്ളത് മനുഷ്യര്‍ ചിന്തിക്കാതിരിക്കുവാന്‍...

Sapna Anu B.George said...

ഗൗരി.,..സ്വാതന്ത്രമില്ലാത്ത വിങ്ങിയ ജീവിതങ്ങളും, വിവരണങ്ങളും വളരെ നന്നായിട്ടുണ്ട്, ചിത്രങ്ങള്‍ ഗംഭീരം,ഫ്ലിക്കറില്‍ ഒക്കെയുണ്ടോ??? ഇവിടെ കണ്ടതില്‍ സന്തൊഷം...വീണ്ടും വരാം

ചിതല്‍ said...

അതേ, എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല.. ആദ്യമായിട്ടാണ് ഇവിടെ..
ഈ ഓര്‍മപെടുത്തലുകള്‍ക്ക് നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു...

സ്വാതന്ത്ര്യ മോഹികളായ അടിമകള്‍ ഇവിടെ അവസാനിക്കുന്നു.സ്വാതന്ത്ര്യത്തിനു പോരടിച്ച എല്ലാ അടിമകളെയും ഈ ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറിയില്‍ അടക്കുകയും, പട്ടിണിക്കിട്ട് പതുക്കെ കൊല്ലുകയായിരുന്നു പതിവു. ഈ മുറി ഡോര്‍ ഓഫ് നോ റിട്ടെണ്‍് എന്ന് അറിയപെടുന്നു

മുസാഫിര്‍ said...

ഈ സംഭവങ്ങളെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിട്ടുണ്ടെങ്കിലും ഒരു ഫസ്റ്റ് ഹാന്‍ഡ് അക്കൌണ്ട് ആദ്യമായിട്ടാണ്.ഇനിയും തുടര്‍ന്നെഴുതുക.

ഗൗരിനാഥന്‍ said...

പ്രിയപ്പെട്ട എന്റെ സഹ ബ്ലോഗര്‍മാരെ ...ഒരു തുടക്കാരിക്ക് ഇത്രയും പ്രോത്സാഹനം തന്നതിന് നന്ദി. ഞാന്‍ കണ്ടത് അത്രക്കും ശക്തമായി നിങ്ങള്‍ ഉള്‍ കൊണ്ടതില്‍ ഞാന്‍ തൃപ്തയാണ്... പിന്നെ സ്വപ്ന ഫ്ലിക്കെരില്‍ ഇല്ല. ഞാന്‍ ശ്രമിക്കുന്നുണ്ട് പുതിയ അക്കൌന്റ് തുടങ്ങാന്‍.

ആഷ | Asha said...

ഓരോ പോസ്റ്റ് വായിച്ചു വരും തോറും ഈ ബ്ലോഗ് ഞാന്‍ കൂടുതല്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു വരുന്നു.

ഈ പോസ്റ്റ് വായിച്ചപ്പോ വല്ലാത്ത വിഷമം.

സതീശ് മാക്കോത്ത്| sathees makkoth said...

ഘാനയെക്കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്.

നിസ് said...

ഹലോ, ആദ്യായിട്ടാണിവിടെ, അതും കമന്റില്‍ പിടിച്ച് കയറിവന്നതാണ്. പ്രൊഫൈല്‍ വായിച്ചപ്പോ എന്തോ പ്രത്യേകത.

വായിക്കുന്തൊറും വെറുതേ ഒന്നു സങ്കല്പിച്ചുനോക്കി, അന്നത്തെ ആ കാഴ്ച, മനസിനു പോലും താങ്ങാനാവുന്നില്ല. അപ്പോള്‍ അതനുഭവിച്ചവര്‍...
അവരൊന്നും ദൈവത്തിന്റെ സ്വന്തം സന്തതികളായിരുന്നില്ലേ???

നിസ് said...

പ്രൊഫൈല്‍ വായിക്കുമ്പോഴല്ലാട്ടോ! പോസ്റ്റ് വായിക്കുമ്പോള്‍..

ലീല എം ചന്ദ്രന്‍.. said...

ഗൗരീ....
അക്ഷരങ്ങളിലൂടെ
കൂടെവന്നപ്പോള്‍ ഒരു യാത്രയുടെ
ത്രില്ലിലായിരുന്നു.വേറിട്ടൊരനുഭവം...
വളരെ ഇഷ്ടപ്പെട്ടു.
ഇനിയും വരാം

HAMID said...

ആ.. എനിക്കറിയില്ല..
എന്‍റെ സ്വാതന്ത്ര്യത്തിനു ഇത്രയും വിലയുണ്ടെന്ന് അറിയുമ്പോള്‍ പേടി മാത്രമാണ് തോന്നുന്നത്..

അജ്ഞാതന്‍ said...

ആദ്യമായിട്ടാണ് ഇവിടെ..ഇനിയും പ്രതീക്ഷിക്കുന്നു...:)

Rahul said...

Nice narration...Nice snaps ! Keep it up!
regds
Rahul

ഹരിയണ്ണന്‍@Hariyannan said...

ഗൌരീനാഥ..

വലിയ സ്ക്രീനില്‍ ഒരു ഡോക്യുമെന്ററികണ്ടിറങ്ങിയപോലെ തോന്നി!

ആ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന ഭീകരത!
‘ഞാന്‍ എത്ര ഭാഗ്യവാനാണ്’ എന്ന് നമ്മളോരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു!

വേണു venu said...

ഇന്നു നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ മൂല്യം, മറ്റെന്തിനോക്കയോ വേണ്ടി പണയപെടുത്താന്‍ നാം മല്‍സരിക്കുന്ന ഈ സ്വാതന്ത്ര്യം .
വളരെ ശ്രദ്ധേയമായ നിരീക്ഷണം.
ചരിത്രത്തിന്‍റെ താളുകളിലെ കറുത്ത ചിത്രങ്ങളും വിവരണങ്ങളും മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു.
തുടരുക..

ശ്രീ said...

നല്ലൊരു പോസ്റ്റ്. ഞെട്ടിപ്പിയ്ക്കുന്ന സത്യങ്ങള്‍... വേറൊന്നും എഴുതാന്‍ തോന്നുന്നില്ല.

Kichu & Chinnu | കിച്ചു & ചിന്നു said...

key man not wrking .sorry for hte english

Good description... nice blog.. expecting more travelogues

..::വഴിപോക്കന്‍[Vazhipokkan] said...

ചരിത്രത്തിന്റെ കറപുരണ്ട ഇടനാഴികള്‍ !!

smitha adharsh said...

ശരിക്കും മനസ്സിനൊരു വിങ്ങല്‍ അനുഭവപ്പെട്ടു..നല്ല പോസ്റ്റ്..

മുരളിക... said...

ഘാനയുടെ ഈ അധ്യായങ്ങള്‍ കാട്ടിയതില്‍ അഭിനന്ദനങ്ങള്‍..,,,,

ഒരു സ്നേഹിതന്‍ said...

ഇവിടെ എത്താന്‍ വൈകിപ്പോയി....

വന്നത് വിങ്ങലുകല്‍ക്കിടയിലും...

വിവരങ്ങള്‍ വളരെ നന്നായിരുന്നു...

ഇനിയും ഇതുപോലെ പ്രതീക്ഷിച്ചു ഞാന്‍ വരും...

ആശംസകള്‍....

Shooting star - ഷിഹാബ് said...

nannaayirikkunnu vaakkukalekondu ithreaa kazhiyooo

n said...

This is the first malayalam blog i've came across,and i believe this is the best i'd ever come across.
Hats off...
Like everyone else who've read this article,me too really feel like writing nothing.
The article is really touching and nobody can read the article without an aching heart.
waiting for more from you...

Ameer Hassan said...

വായിച്ചപ്പോള്‍ കണ്ണൂ നിറഞ്ഞു പോയി...
ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു...

ഞാനേ പൂമ്പൊടിയാ said...

ഹലോ. എന്നെ മനസ്സിലായോ. ഇല്ലേല്‍ എണ്റ്റെ blog പരിശോധിക്കൂ. പിന്നെ ഇങ്ങനെ ചില അഭ്യാസങ്ങള്‍ കയ്യിലുണ്ടെന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌. എണ്റ്റെ heart നിറഞ്ഞ അഭിനന്ദനങ്ങള്‍. heart ണ്റ്റെ മലയാളം എഴുതാന്‍ കിട്ടണില്യ.

കുറ്റ്യാടിക്കാരന്‍ said...

ഗൌരി...

വല്ലാത്ത പോസ്റ്റ് എന്റെ പെങ്ങളെ..

ഞെട്ടിപ്പോയി, ചിത്രങ്ങളും വിവരണങ്ങളും കൂടി ആകെ കിടുക്കിക്കളഞ്ഞു.

Sharu.... said...

ഒരു ഇരുണ്ട അധ്യായം..വായിച്ചപ്പോള്‍ മനസ്സില്‍ എന്താണ് തോന്നുന്നതെന്നു എഴുതാന്‍ ആകുന്നില്ല. വളരെ നന്നായി ഈ പോസ്റ്റ്

നിരക്ഷരന്‍ said...

ബഷീര്‍ പറഞ്ഞതുപോലെ ഒരു വിങ്ങല്‍ അനുഭവപ്പെട്ടെങ്കിലും ഒരു പുതിയ സ്ഥലം കണ്ടതിന്റെ സുഖം കൂടെ കിട്ടി. വല്ലപ്പോഴുമൊക്കെ ഇതുപോലെ പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടുത്തണേ. യാത്രാവിവരണം പോലെ ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊന്നില്ല. എന്നെങ്കിലും ഒരിക്കല്‍ അവിടെ പോകാന്‍ പറ്റുമെന്ന് കരുതുന്നു.

ആശംസകള്‍.

Sands | കരിങ്കല്ല് said...

ഇവിടെ അടുത്ത് ഒരു കോണ്‍സെന്ട്രേഷന്‍ ക്യാമ്പ് {Name: Dachau -- from Holocaust} ഉണ്ട്..
അതാണു്‌ ഓര്‍മ്മ വന്നതു്.

ശ്രീവല്ലഭന്‍. said...

വളരെ നല്ല ലേഖനം. തുടരുക.

സാദിഖ്‌ മുന്നൂര്‌ said...

ഗൗരിനാഥന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബ്ലോഗന തുടങ്ങിയത് കണ്ടു കാണുമല്ലോ. ഈ ലക്കത്തില്‍ എന്‍റെ ബ്ലോഗുണ്ട്.
ഗൗരിയുടെ ബ്ലോഗുകള്‍ അതില്‍ വരാന്‍ റിക്വസ്റ്റ് കൊടുക്കാം.
kamalramsajiv@gmail.com
ഈ മെയില്‍ ഐഡിയില്‍ ലിങ്ക് അയച്ചു കൊടുക്കുക.

thoolika said...

very good

thoolika said...

Very Good

perooran said...

through ghana

Naseef U Areacode said...

നന്നായിരിക്കുന്നു... അടിമകള്‍ താമസിച്ച മുറികളും, ചുരുക്കിയുള്ള വിവരണവും...
ആശംസകള്‍...

ഏപ്രില്‍ said...

Very very late to read, but remembering my very first post, the same feel

La vita è bella

http://prakritiscience.blogspot.in/2011/02/la-vita-e-bella.html