Tuesday, 28 October 2008

രക്തസാക്ഷികൾ ഉണ്ടാകുന്നത്........


26 comments:

ശ്രീ ഇടശ്ശേരി. said...

പോലീസും നാട്ടുകാരും നോക്കു കുത്തി ആവുബോള്‍ ഇതല്ലാതെ വേറെ എന്ത് പ്രതീക്ഷിക്കാന്‍???

paarppidam said...

കണ്ണൂർ ഒരു മാതൃകയായി സ്വീകരിക്കപ്പെന്ന
ഏതു നാട്ടിൻ പുറത്തും ഇത്തരം പോസ്റ്ററുകൾ പ്രതീക്ഷിക്കാം.

മനസ്സാക്ഷിയെ നെടുക്കുന്ന ഓരോ കൊലപാതകങ്ങളും കുറച്ചുദിവസത്തെ ചർച്ചകൾക്കു ശേഷം അലിഞ്ഞില്ലാതാകുന്നു.പക്ഷെ കൊലക്കത്തിയിൽ ജീ‍വിതം നഷ്ടപ്പെടുന്ന യുവാക്കളുടെ അമ്മമാരുടെ കണ്ണുനീർ നിത്യസത്യമായി തീരുന്നു...ആ അമ്മമാരെ ഓർത്തെങ്കിലും നിറുത്തിക്കൂടെ ഈ കാടത്തം?

എന്റെ ചോദ്യം ഡി.വൈ.എഫ്.ഐ ക്കാരാ ആർ.എസ്സ്.എസ്സ് കാരാ (ക്ഷമിക്കുക എനിക്ക് നിങ്ങളോടേ ചോദിക്കാൻ പറ്റൂ ) പരസ്പരം കൊന്നും കൊലവിളിച്ചും നാട്ടിലെ സമാധാനാന്തരീക്ഷം നശിപ്പിച്ചും എന്താണ് നിങ്ങൾ നേടുന്നത്.കൊലപാതകങ്ങളിലൂടെ നിങ്ങൾക്ക് ജനമനസ്സുകളിൽ ഇടം നേടാൻ പറ്റുമോ?

paarppidam said...
This comment has been removed by the author.
Mahesh Cheruthana/മഹി said...

samooha manasakshiyodulla chodyam nannayi!

സുല്‍ |Sul said...

"രക്തസാക്ഷികൾ ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണെന്നു തെളിയിക്കുന്നു.

-സുല്‍

Pahayan said...

പുതിയ പോസ്റ്റിട്ടിട്ടുണ്ടേ പോസ്റ്റ്‌ പോസ്റ്റ്‌..

OAB said...

“ഒരാളെ കൊല്ലുന്നത് നാട്ടിലുള്ള മുഴുവനാളുകളെയും കൊല്ലുന്നതിന് സമമാണ്“. (തിരുവചനം)
പൊതുജനം...?.എന്ത് പറയാന്.

Pahayan said...

ഒരു കവിത(പോലെ ഒന്ന്‌) എഴുതിയിട്ടുണ്ട്‌..മാര്‍ക്കിടോ..?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

എന്ത്‌ പറയാന്‍.. :(

നഷ്ടങ്ങള്‍ ലാഭങ്ങളാക്കുന്ന രാഷ്ടീയക്കളികള്‍ ( എല്ലാ രാഷ്ടീയക്കാരും ഈ വിഷയത്തില്‍ മാവേലി ഭരണകാലം(?) പോലെ.. ഒന്ന് പോലെ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

Pahayan ??

paarppidam said...

എന്തായി പുതിയ സ്കോറ്.അവിടെ വീണ്ടും വീണ്ടും കൊലകളും കൊലവിളികളും നടക്കുന്നുണ്ടല്ലോ?അതിങനെ അനസ്യൂതം തുടരും.ഇല്ലെങ്കിൽ അവിടെ നേതാക്കന്മാർക്ക് എന്തു പ്രസക്തി? അണികൾക്ക് എന്തു ആവേശം?

ഗൌരീനാഥാ പുതിയ വിഷയങ്ങൾ ഒന്നും പോസ്റ്റുന്നില്ലല്ലോ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ജീവനിനല്‍ തൊട്ടുള്ള ഈ കളിക്ക് ആദരാജ്ഞലികളര്‍പ്പിക്കാന്‍ പറ്റിയാല്‍ നന്നായിരുന്നൂ...

മുസാഫിര്‍ said...

സ്നേഹതീരം രക്തതീരമാവുകയാണല്ലോ ! കഴിഞ്ഞാഴ്ച്ച തളിക്കുളം സെന്റര്‍ വഴി പോയിരുന്നു.

paarppidam said...

പ്രിയ ഗൌരീനാഥ-നും കുടുമ്പത്തിനും ക്രിസ്തുമസ്സ് ആശംസ നേരുന്നു.
വാളുകൾ കൊണ്ട് മറുപടിപറയുന്ന രാഷ്ട്രീയസംസ്ക്കാരം ആഘോഷങ്ങൾക്ക് രക്തവർണ്ണം നൽകുന്ന ഇന്നിന്റെ ഗതികേടിൽ ദുഖിക്കുന്നു എങ്കിലും ആ‍ാഘോഷങ്ങൾക്ക് ആശംസകൾ അർപ്പിക്കാതിരിക്കുവൻ നമുക്കാകില്ലല്ലോ?

മറുപക്ഷം said...

പരസ്യമായി വെല്ലുവിളിക്കുന്ന പോസ്റ്റർ !!
ഇതിൽ പറഞ്ഞപ്രകാരം അവിടെ തിരിച്ചും അടി നടന്നുവോ? പോസ്റ്റിട്ടിട്ട് നാളുകുറച്ചായല്ലോ ഈ പാവത്തിന്റെ പടം വച്ച് ബക്കറ്റൂ പിരിവു നടത്തിയില്ലെ ഇനിയും?

പിരിവും പ്രകടനവും പാർടിക്കാർ മുറക്ക് നടത്തും എന്നാൽ പാവം ആ പയ്യന്റെ മാതാപിതാക്കൾക്കൂം സഹോദരങ്ങൾക്കും നഷ്ടം...

ഗൗരിനാഥന്‍ said...

ശ്രീ ഇടശ്ശേരി, മഹി, സുല്‍, പഹയന്‍, OAB, ബഷീര്‍ വെള്ളറക്കാട്‌, കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം... മുസാഫിര്, ‍മറുപക്ഷം എല്ലാവര്‍ക്കും നന്ദി.. കുറച്ച് കാലമായി ചില ബ്ലോഗുകള്‍ വായിചെങ്കിലും ഈ ലോകത്ത് നിന്നും ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം മാറി നില്‍ക്കുകയായിരുന്നു..
നാട് നീളെ പ്രകോപനപരമായ ഇത്തരം പോസ്റ്ററുകള്‍ ഒട്ടിച്ച് വെച്ചിട്ടും, ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനു നേരെ വാളോങ്ങിയിട്ടും ഇവര്‍ക്കു നേരെ പ്രധിഷെധിക്കാന്‍ ആരും ഉണ്ടായില്ല, എഴുതുവാന്‍ ഉള്ള ഒരവസ്തയില്‍ അല്ലാഞ്ഞിട്ടും ഈ ഫോട്ടോ ഇടുക വഴി ഞാന്‍ പ്രധിഷെധിച്ചു..എന്തിനു നരെന്ദ്ര മൊഡി ..അതു പൊലെ തന്നെയല്ലെ ഇതും..
പഹയന്‍ ഞാനിന്നു തന്റെ പോസ്റ്റ് വായിക്കാം ..
പാര്‍പ്പിടം മറുപടികള്‍ വൈകിയത് ക്ഷമിക്കുമല്ലോ...

Sunand K Nambiar said...

This is terrible!

അഗ്രജന്‍ said...

ഒരു വരിപോലുമില്ലാതേയും ഒരുപാടെഴുതാം അല്ലേ!

തറവാടി said...

ഒരു നോവല്‍! ഉഗ്രന്‍!

തെന്നാലിരാമന്‍‍ said...

തളിക്കുളം വഴി പോകുമ്പോള്‍ പലതവണ ഈ പോസ്റ്റര്‍ കണ്ടിട്ടുണ്ട്‌. മനസ്സില്‍ ആശ്ചര്യവും അമര്‍ഷവും തോന്നിയിട്ടുണ്ട്‌. ഇതില്‍ പരസ്യമായി പ്രതിഷേധിക്കാന്‍ വഴിയൊരുക്കിയതിനു ആദ്യം ഒരു നന്ദി, പിന്നെ ഒരു അനുമോദനവും, ഒരു വരി പോലും എഴുതാതെ ഒരുപാട്‌ പറഞ്ഞതിന്‌...

Sureshkumar Punjhayil said...

"രക്തസാക്ഷികൾ ഉണ്ടാകുന്നത്........" Manoharam. Ashamsakal.

ചേലക്കരക്കാരന്‍ said...

കൊണ്ടും കൊടുത്തും ഇരിക്കുന്നവര്‍ ഇങ്ങനെ പടത്തില്‍ കയറി ഇരിക്കും

ജുജുസ് തളിക്കുളം said...

ബിനേഷ്,കണ്ണൻ, സത്യഷ്,മുരളി..നാളെ മറ്റോരു ചെറുപ്പക്കാരൻ....ആരും ആയുദ്ധം താഴെ വെയ്ക്കാൻ തയ്യാറവോടത്തോളം കാലം രക്തസാക്ഷികളുടെ ലിസ്റ്റ് നീണ്ട് പോയിക്കൊണ്ടിരിക്കും.93-94ൽ തളിക്കുളത്ത് നടന്ന് ഒരു ചടങ്ങിൽ (കൊല്ലപ്പെട്ട ബിനേഷിന്റെ കുടുംബസഹായ ഫണ്ട് വിതരണ ചടങ്ങാണന്നാണ് എന്റെ ഒർമ്മ)സഖാവ് നായനാർ കണ്ണൂരിലെ ഒരു കൊലപാതകത്തെ പരാമർശിച്ച് ഇങ്ങനെ പറഞ്ഞു”ഞങ്ങളുടെ സഖാക്കളുടെ കൊലപാതികളെ നീതിന്യായ കോടതികൾ വെറുതെ വിട്ടാൽ അവരെ ജനങ്ങളുടെ കോടതിയിൽ ജനങ്ങൾ ഉചിതമായ ശിക്ഷ കൊടുക്കും”.പിന്നെ അദ്ദേഹം തിരിഞ്ഞ് നോക്കി സദസ്സിലുള്ളവരോടായി ഒരു ചോദ്യം”അവിടെ എന്താണടോ സംഭവിച്ചത്, ഞങ്ങളുടെ പ്രവർത്ത്കരെ കൊന്ന കോൺഗ്രസ്സുക്കാരെ കോടതി വെറുതെ വിട്ടു,അതിൽ ഇപ്പോൾ എത്ര പേർ ജീവിച്ചിരിപ്പുണ്ടടോ?ഓരോർത്തർക്കായി ജനങ്ങൾ ശിക്ഷ കൊടുത്തില്ലെ?”... എല്ലാം ജനങ്ങളുടെ പേരിൽ..പ്രകോപനകരമായി പ്രസംഗിക്കുന്ന നേതാക്കളും നേതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത അണികളും ഉള്ള ഈ നാട്ടിൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലെ അതിശയമുള്ളു..
ഇതിലും പ്രകോപനകരമായ ഒരു പോസ്റ്റർ നാട്ടിക എസ്.എൻ കോളേജ് ഗ്രൌണ്ടിന്റെ അടുത്ത് ഉണ്ട്

Echmu Kutty said...

മറ്റൊരാളുടെ കണ്ണീരും വിയർപ്പും രക്തവും മാംസവും ഉത്സവമാകുമ്പോൾ.... ആഘോഷമാകുമ്പോൾ .... നമുക്ക് ചരിത്രവും മതവും രാഷ്ട്രീയവും ആചാരങ്ങളും ഉണ്ടാകുന്നു.

ചേച്ചിപ്പെണ്ണ് said...

undakkunnath ... ennathalle shari ?

സലാഹ് said...

കണക്കില്ലാത്ത ജീവനുകള്