Tuesday 15 June 2010

കാടിനുമുകളിലൂടെ ഒരു യാത്ര അഥവാ കനോപ്പി വാക്കിംങ്ങ്

രണ്ട് വര്‍ഷത്തിനു ശേഷമാണീ മഴക്കാലത്ത് കേരളത്തിലെത്തിയത്. എത്ര കണ്ടാലും, കൊണ്ടാലും മതിവരാത്ത സ്വര്‍ഗ്ഗമാണെനിക്കു മഴക്കാലം.മഴനനഞ്ഞ്കൊണ്ട് കാട്ടിലൂടെ ഒരു യാത്ര വലിയ സ്വപ്നമായിരുന്നു.ഒരിക്കല്‍ മഴയത്ത് കാട്ടിലൂടെ നടത്തിയ യാത്രയാകട്ടെ അട്ടയുടെ അമിതലാളനം കൊണ്ട് കുളമാകുകയും ചെയ്തിരുന്നു. അതിനു ശേഷമാണ്‌ മഴയത്ത് കാടിനുമുകളിലൂടെ ഒരു യാത്ര തരമായത്, അതും അങ്ങ് വെസ്റ്റ് ആഫ്രിക്കന്‍ കാട്ടിലും! ആ ഓര്‍മ്മക്കിന്നും പച്ചപ്പും ,തണുപ്പും കൂടുതല്‍ തന്നെ..
അതെ വൃക്ഷതലപ്പുകള്‍ക്ക് മുകളിലൂടെ ഒരു യാത്ര അഥവാ കനോപ്പി വാക്കിംങ്ങ്!!
അന്ന് എല്‍മിന അടിമ കൊട്ടാരം ( ഇവിടെ കാണൂ )കണ്ടതിന്റെ നടുക്കം മാറ്റിയത് ഈ യാത്രയാണ്. കേപ് ഓഫ് കോസ്റ്റ് എന്ന തീരപ്രദേശത്തിനടുത്ത് തന്നെയാണീ മഴക്കാടുകളും.എല്‍മിന ബീച്ച് റിസോട്ടില്‍ നിന്നും ഡുംക്കുവ റോഡ് വഴി എകദേശം 15 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കക്കും നാഷണല്‍ പാര്‍ക്ക് എത്തുകയായി.


ഒരു കാലത്ത് വളരെ നിബിഡമായ എവെര്‍ ഗ്രീന്‍ റെയിന്‍ഫോറെസ്റ്റ് ആയിരുന്നത്രെ ഇത്, പണ്ടുള്ളതിന്റെ 20% ശതമാനം മാത്രമെ ഇന്ന് നിലനില്‍കുന്നൊള്ളൂ എന്നാണറിഞ്ഞത്.വംശനാശം നേരിടുന്ന ആഫ്രിക്കന്‍ ആനകള്‍ അടക്കം 40 ഇനത്തില്‍ പെട്ട മൃഗങ്ങള്‍, 200 അധികം ഇനത്തിലുള്ള പക്ഷികള്‍ എന്നിങ്ങനെ ധാരാളം ജീവികള്‍ വിഹരിക്കുന്ന കാടാണീ കക്കും നാഷണല്‍ പാര്‍ക്ക്.

നടത്തം ആരംഭിക്കും മുന്‍പു തന്നെ പാര്‍ക്കുകാരുടെ വക നീലനിറത്തിലുള്ളാ ടാഗ് കഴുത്തിലണിയിപ്പിച്ചു,അതില്ലെങ്കില്‍ ഉള്ളിലുള്ള ഗാര്‍ഡുകള്‍ നമ്മളെ അകത്ത് കടത്തില്ല. അങ്ങനെ ഒരു ഗൈഡിനൊപ്പം കക്കും നാഷണല്‍ പാര്‍ക്കിനുള്ളിലെക്കുള്ള നടത്തം ഞങ്ങള്‍ ആരംഭിച്ചു.



ഇലകള്‍ വീണ്‍ കറുത്ത് വളക്കൂറുള്ള മണ്ണ്, ഉള്ളിലേക്ക് നടക്കുംതോറും നേര്‍ത്ത ഇരുട്ടും, തണുപ്പും കൂടി വരുന്നതിനോടൊപ്പം വന്‍‌വൃക്ഷങ്ങളുടെ നിബിഡതയും ദൃശ്യമായി തുടങ്ങി. 10 മിനുട്ടെത്തെ നടത്തം കഴിഞ്ഞപ്പോള്‍ ഗൈഡ് ചില മരങ്ങളെ കാണിച്ച് അവയുടെ ഉപയോഗങ്ങള്‍ വര്‍ണിക്കാന്‍ തുടങ്ങി. മിക്കവാറും മരങ്ങളെയും നല്ല കണ്ട് പരിചയം തോന്നിച്ചു, കേരളത്തിലെ സസ്യലതാദികളെയാണ് പാര്‍ക്കിനു പുറത്ത് കണ്ടിരുന്നത്, അതു കൊണ്ടാവാം ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടായത്.


പണ്ട് ഘാനക്കാര്‍ പല്ലുവൃത്തിയാക്കാന്‍ ബ്രഷ് പോലെ ഒരു മരത്തിന്റെ കമ്പ് ഉപയൊഗിച്ചിരുന്നത്രെ, ആ വന്‍‌വൃക്ഷത്തെ സൂക്ഷിച്ച് നോക്കിയപ്പോഴല്ലേ മനസ്സിലായത്- അതെ നമ്മുടെ ആര്യവേപ്പ് തന്നെ!! ഏറ്റവും വിലകൂടിയ മരമെന്ന് വിശേഷിപ്പിച്ച മഹാഗണിയും കേരളക്കരക്ക് ചിരപരിചിതം തന്നെ.


പണ്ട് ഇവിടെത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഈ കാടിനുള്ളില്‍ വേട്ടയാടാനുള്ള അവകാശം ഉണ്ടായിരുന്നത്രെ,പിന്നീട് കാടിന്റെ ശോഷണം കൂടി വന്നപ്പോള്‍ അതേ ഗോത്ര വര്‍ഗ്ഗക്കാര്‍ തന്നെ വേട്ടയാടല്‍ നിര്‍ത്തി വെച്ച് ഈ കാടിനെ സംരക്ഷണ മേഖലയാക്കാന്‍ ഗവണ്മെന്റ്റിനോട് ആവശ്യപെട്ടത്.അത് കൊണ്ട് ഇന്നും കാട് നിബിഡമായി നിലനില്‍ക്കുന്നു.


പാര്‍ക്കിനുള്ളിലെക്ക് കടക്കും മുന്‍പു തന്നെ കാടിനുള്ളില്‍ പ്ലാസ്റ്റിക്കോ, മറ്റ് മാലിന്യങ്ങളോ നിക്ഷേപിക്കരുതെന്ന കല്പനയും പരിശോധനയും നടന്നിരുന്നു,എന്നിട്ടും കനോപ്പി റോപ്പിലേക്ക് കയറും മുന്‍പ് അവര്‍ അവസാനവട്ട പരിശോധന നടത്തി. ഇക്കാര്യത്തില്‍ ഗൈഡുകളുടെ ശ്രദ്ധയും, ആത്മാര്‍ഥതയും എടുത്ത് പറയേണ്ടതാണ്. അത് കൊണ്ട് തന്നെയാകാം വരുന്ന വഴിക്കൊരിടത്തും ഒരു മിഠായി തോലു പോലും കണ്ടില്ല. കേരളത്തിലെ ഉള്‍വനങ്ങളില്‍ പോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാ‍ണാറുണ്ട്. അവ കഴിച്ച് മാന്‍ പോലുള്ള ജീവികളുടെ മരണവും സാധാരണമാണ്.

പതിനഞ്ചോളം സ്റ്റെപ്പുകള്‍ കയറിയ ശേഷം,ഒരു മരകുടിലില്‍ ഞങ്ങളെ ഇരുത്തി ഗൈഡ് ഞങ്ങള്‍ക്ക് മുന്‍പ് കയറിയവര്‍ ഇറങ്ങിയോ എന്നു ഉറപ്പുവരുത്തി. കൂടുതല്‍ ആള്‍ക്കാര്‍ ഒരുമിച്ച് കനോപ്പി വാക്ക്‌വേയിലേക്ക് കയറുന്നത് അപകടസാധ്യത കൂട്ടുമെന്നത് കൊണ്ട് തന്നെ 15 ല്‍ അധികം ആള്‍ക്കാരെ ഒരുമിച്ച് കയറ്റാറില്ല.
മരകുടിലിനുള്ളില്‍ എന്റെ കൂട്ടുകാരി.


ഒരാള്‍ക്ക് നടക്കാന്‍ പാകത്തിന്‍ വിതിയുള്ള മരപലകകള്‍ പാകിയ തൂക്കുപാലമാണ് കനോപ്പി വാക്ക് വേ. 10 ഓളം തൂക്കുപാലങ്ങള്‍ മരങ്ങളീല്‍ നിന്ന് മറ്റ് മരങ്ങളിലേക്ക് കയറും, സ്റ്റീല്‍ റോപ്പും ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുകയാണ്.
ആള്‍ക്കാര്‍‌ നടക്കുമ്പോള്‍ അവ ചെറുതായി ആടാന്‍ തുടങ്ങും. തൂക്കുപാലങ്ങളുടെ തുടക്കം ഉയരം കുറഞ്ഞ മരങ്ങളില്‍ നിന്നാണെങ്കിലും നടുവിലെത്തുമ്പോള്‍ 70 മീറ്റര്‍ ഉയരത്തില്‍ കൂടുതലുള്ള മരങ്ങളിലായിരുന്നു തൂങ്ങികിടക്കുന്നത്. .അതിനു മുകളിലൂടെ നടക്കുമ്പോള്‍ താഴെയുള്ള കാടും, മൃഗങ്ങളെയും കണ്‍കുളിക്കെ കാണാം, എന്നാലത് കാടിനു നാശമാകുകയും ഇല്ല.

യാത്രയുടെ തുടക്കം

ആ മരകുടിലില്‍ ഊഴം കാത്തിരിക്കുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. പലരും മഴ കഴിയാന്‍ കാത്തിരിക്കെ ഞങ്ങള്‍ എട്ട് പേര്‍ ഈ മഴക്കാഴ്ച സ്വന്തമാക്കാനായി കനോപ്പി പാലങ്ങളിലേക്ക് കയറി. നനുനനെയുള്ള മഴ നടുവിലെത്തുമ്പോഴെക്കും ശക്തി പ്രാപിച്ചു.മരങ്ങള്‍ക്ക് മുകളില്‍ മഴമേഘങ്ങളെ മുട്ടിയുരുമ്മി നില്‍കുന്ന ഏതൊ അപൂര്‍വ്വ ജീവിയാണ് ഞാനെന്ന് എനിക്ക് തോന്നി.മഴ കൂടുന്തോറും വൃക്ഷതലപ്പുകള്‍ നൃത്തമാടാന്‍ തുടങ്ങി അതിനനുസരിച്ച് തൂക്കുപാലങ്ങളും കൂടുതല്‍ ആടാന്‍ തുടങ്ങി.






മഴയത്ത് മരങ്ങള്‍

ഇടക്കിടെ വിശ്രമിക്കാനായി ചില മരങ്ങള്‍ക്ക് ചുറ്റും പ്ലാറ്റ്ഫോമുകള്‍ ഉണ്ടാ‍യിരുന്നു, അതില്‍ നിന്ന്കൈകള്‍ മുകളിലെക്കുയര്‍ത്തിയപ്പോള്‍ മേഘങ്ങളെ സ്പര്‍ശിച്ചുവെന്ന വിഭ്രമാവസ്ഥയും ഉണ്ടായി.
നനഞ്ഞൊതുങ്ങി ഇരിക്കുന്ന ചില പക്ഷികളും, ഒരു ചെറിയ പുഴയും മാത്രമാണ്‍ മഴകൊണ്ട് ഇരുളടഞ്ഞ കാട്ടില്‍ കണ്ട മറ്റൊരു കാഴ്ച. മറ്റ് മൃഗങ്ങളെയൊന്നും കാണാനായില്ലെന്ന നഷ്ടബോധത്തെ മഴ തുടച്ച് കളഞ്ഞിരുന്നു.

കൂടെ കയറിയവരില്‍ ഒരാള്‍ക്ക് മാത്രം ഉയരത്തെ പേടിച്ചുണ്ടായ അസ്വസ്ഥതകള്‍ ഉണ്ടായി, ഹാര്‍ട്ട് ബീറ്റ് കൂടി സ്റ്റീഫന്‍ മോയോ എന്ന സിംബാംബ്‌വേക്കാരന്‍ കനോപ്പി പാലത്തില്‍ തളര്‍ന്നു വീണു. ജെസ്സ് എന്ന സ്കോട്ടിഷ്കാരി ശക്തനായ സ്റ്റീഫനെ പുല്ലു പോലെ താങ്ങി കൊണ്ട് പോയതും മറക്കാനാകാത്ത രസകാഴ്ചയായി.

ഫിനിഷിംങ്ങ് പോയിന്റിനടുത്ത് എത്തിയപ്പോഴേക്കും ഞാന്‍ പാലത്തിലൂടെ ഓടാന്‍ തുടങ്ങി. മഴത്തുള്ളികള്‍ മുഖത്തടിച്ച് വേദനിക്കുന്നുണ്ടായിരുന്നെങ്കിലും ഓളങ്ങള്‍ക്ക് മുകളിലൂടെയെന്നവണ്ണം ഓടാന്‍ പ്രത്യേക രസമായിരുന്നു.



വീണ്ടും നിലത്തേക്ക്..മരകുടിലില്‍ വഴിയെ ഒരു തിരിച്ചുപോക്ക്.

ഫിനിഷിംങ്ങ് പോയിന്റില്‍ എത്തിയപ്പോള്‍

തിരിച്ച് നടക്കുമ്പോല്‍ കേരളത്തിലെ വനസമ്പത്തിനെ കുറിച്ചായിരുന്നു ചിന്ത.. ഇതിലും എത്രയോ നല്ല കാടുകള്‍ നമ്മുക്കുണ്ടായിട്ടും നമ്മളെന്തെ ഇങ്ങനെ ചിന്തിച്ചില്ല? ഘാന ഇന്ത്യയേക്കാള്‍ ദരിദ്രമായ രാഷ്ട്രമായിട്ടും എത്ര പവിത്രമായിട്ടാണിതിനെ സൂക്ഷിക്കുന്നത്. കേരളത്തിലാണിങ്ങനെ ഒരു കനോപ്പി വേ എങ്കില്‍ ഉറപ്പാണ് രണ്ട് അഴിമതി കേസ്, പിന്നെ അപകടങ്ങളും…

കക്കും നാഷണല്‍ പാര്‍ക്ക് റെസ്റ്റോറന്റില്‍ നിന്ന് ഘാനക്കാരുടെ ഭക്ഷണവും കഴിച്ചിറങ്ങുമ്പോള്‍ മനസ്സിലുറപ്പിച്ചു .ഇനിയുമൊരുന്നാ‍ള്‍ ഞാന്‍ വരും..എനിക്കുറപ്പാണ് ഇതു പോലെ നോക്കുകയാണെങ്കില്‍‌ അന്നും ഈ വനം ഇതു പോലെ ഉണ്ടാകും എന്ന്‍....

43 comments:

ഒഴാക്കന്‍. said...

kanoppi vivaranam kalakki!!
photosum!

അലി said...

നല്ല വിവരണം.

Rajesh T.C said...

‘’പിന്നീട് കാടിന്റെ ശോഷണം കൂടി വന്നപ്പോള്‍ അതേ ഗോത്ര വര്‍ഗ്ഗക്കാര്‍ തന്നെ വേട്ടയാടല്‍ നിര്‍ത്തി വെച്ച് ഈ കാടിനെ സംരക്ഷണ മേഖലയാക്കാന്‍ ഗവണ്മെന്റ്റിനോട് ആവശ്യപെട്ടത്.അത് കൊണ്ട് ഇന്നും കാട് നിബിഡമായി നിലനില്‍ക്കുന്നു.‘’ കേട്ടപ്പോൾ അത്ഭുതം തോന്നി..കാടിനെ നശിപ്പിക്കാതെയുള്ള കനോപ്പി വാക്ക് വേ കൊള്ളാം..

Muhammed Shan said...

വളരെ നന്നായിരിക്കുന്നു..

പാപ്പാത്തി said...

nice!!

krishnakumar513 said...

നന്നായിരിക്കുന്നു. കാനോപ്പി വാക്ക് വേ കാഴ്ചകള്‍ക്ക് നന്ദി.

സജി said...

എനിക്കുറപ്പാണ് ഇതു പോലെ നോക്കുകയാണെങ്കില്‍‌ അന്നും ഈ വനം ഇതു പോലെ ഉണ്ടാകും എന്ന്‍....


അവിടുത്തെ വനപാലകര്‍ക്കും സര്‍ക്കാരിനും ഒരു സലൂട്ട്!!

നല്ല വിവരണവും കാഴ്ചയും തരമാക്കിയ എഴുത്തുകാരിക്കും ..

ഒരു നുറുങ്ങ് said...

കനോപ്പി വാക്കിങ്ങ് ആദ്യമായി അറിയുന്നു..
ഒന്നിനൊന്ന് മെച്ചമേറിയ വിവരണങ്ങളും
ചിത്രങ്ങളും ! പോട്ടംസ് ക്ലാരിറ്റി ഇത്തിരി കുറഞ്ഞു
പോയി എങ്കിലും നല്ല കാഴ്ചകള്‍ പകര്‍ന്നുതന്നു...
നല്ലൊരു പരിസ്ഥിതി ബോധവല്‍ക്കരണം കൂടി
പരിപോഷിപ്പിക്കുന്നു ഈ പോസ്റ്റ്.

ഭാവുകങ്ങള്‍!

Manikandan said...

തികച്ചും വ്യത്യസ്തവും സാഹസീകവുമായ ഒരു യാത്ര. എന്നാല്‍ ആകാശപ്പാലത്തില്‍ നിന്നുള്ള കാടിന്റെ ചില ചിത്രങ്ങള്‍ കൂടേ ആവാമായിരുന്നു എന്നൊരു നിര്‍ദ്ദേശം ഉണ്ട്. ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെ ഇത്തരം ഒരു യാത്ര സാധ്യമാക്കിയതിന് നന്ദി.

Wash'Allan JK | വഷളന്‍ ജേക്കെ said...

മനോഹരം... മരങ്ങളെ തൊട്ടറിഞ്ഞു അതില്‍ ഒന്ന് നടക്കാന്‍ തോന്നുന്നു.

ചിത്ര said...

കണ്ണില്‍ നിറയുന്നു പച്ച..
ഒടുവിലത്തെ ഫോട്ടോയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്..സുഖമായിരിക്കുന്നെന്ന് കരുതുന്നു..

Unknown said...

മരങ്ങള്‍ക്ക് മുകളില്‍ മഴമേഘങ്ങളെ മുട്ടിയുരുമ്മി നില്‍കുന്ന ഏതൊ അപൂര്‍വ്വ ജീവിയാണ് ഞാനെന്ന് എനിക്ക് തോന്നി

ഹോ ശെരിക്കും കൊതിപ്പിച്ചു ...

മുല്ലപ്പൂ said...

കാനോപ്പി വാക്ക് വേ അതില്‍ ഒന്ന് നടക്കാന്‍ തോന്നുന്നു.

ചേച്ചിപ്പെണ്ണ്‍ said...

"കാടിനുമുകളിലൂടെ ഒരു യാത്ര അഥവാ കനോപ്പി വാക്കിംങ്ങ്"...

Nice post .. after a looooong gaap...
pls don't put these much gap in between ur posts ..

Promod P P said...

നല്ല പടങ്ങൾ..അതിലേറെ മനോഹരമായ വിവരണം.. നന്ദി

കൂതറHashimܓ said...

കനോപ്പി.....
നല്ല പേരും നല്ല രസമുള്ള അനുഭവവും
ഇഷ്ട്ടായി

Suraj P Mohan said...

വളരെ മനോഹരമായ വിവരണം... ഭംഗിയുള്ള പടങ്ങളും.. ശരിക്കും അസൂയ തോന്നി.

Ashly said...

ഗ്രേറ്റ്‌ !!!

Kalavallabhan said...

"പണ്ട് ഇവിടെത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഈ കാടിനുള്ളില്‍ വേട്ടയാടാനുള്ള അവകാശം ഉണ്ടായിരുന്നത്രെ,പിന്നീട് കാടിന്റെ ശോഷണം കൂടി വന്നപ്പോള്‍ അതേ ഗോത്ര വര്‍ഗ്ഗക്കാര്‍ തന്നെ വേട്ടയാടല്‍ നിര്‍ത്തി വെച്ച് ഈ കാടിനെ സംരക്ഷണ മേഖലയാക്കാന്‍ ഗവണ്മെന്റ്റിനോട് ആവശ്യപെട്ടത്.അത് കൊണ്ട് ഇന്നും കാട് നിബിഡമായി നിലനില്‍ക്കുന്നു."

ഇങ്ങനൊന്ന് കേരളത്തിലുണ്ടായാൽ രണ്ടു മുന്നണികളും കൂടി ഇവരെ രണ്ടാക്കി തമ്മിൽ തല്ലിച്ച് കാടുമുഴുവൻ വെട്ടിത്തെളിച്ചേനേം.

ഒരു യാത്രികന്‍ said...

ഹോ ഈ കാടു യാത്ര കൊതിപ്പിക്കുന്നത് തന്നെ .......സസ്നേഹം

ബിന്ദു കെ പി said...

ഈ വിവരണങ്ങളിലൂടെ കടന്നുപോകുമ്പോൾ അവിടത്തെ വനപാലകരെ മനസ്സാ നമിക്കുന്നു...
നന്ദി ഈ പോസ്റ്റിന്...

ഷാ said...

അസൂയപ്പെടുത്തുന്ന യാത്രാവിവരണം...

ശ്രീ said...

കൊതിപ്പിയ്ക്കുന്ന വിവരണം. മനോഹരമായ അനുഭവം തന്നെ.

Anil cheleri kumaran said...

super pics..!

chithrakaran:ചിത്രകാരന്‍ said...

പ്രകൃതിക്കും വനജീവികള്‍ക്കും ശല്യമാകാത്ത തരത്തിലുള്ള
ഈ കാനോപ്പി വനയാത്രസൌകര്യം അനുകരണീയമായ മാതൃകയാണ്.പുതിയ അറിവുകള്‍ നല്‍കിയ ഈ പോസ്റ്റിന് ചിത്രകാരന്‍ നന്ദി പറയുന്നു.

സ്വപ്നാടകന്‍ said...

മനോഹരം..
വല്ലാണ്ട് കൊതിപ്പിച്ചു.

ഒരുപാട് കാലത്തിനു ശേഷം വന്ന വരവു ഒരു ഒന്നൊന്നര വരവു തന്നെയായി..

ഹാരിസ് നെന്മേനി said...

sarikkum aaswadichu vayichu shaaari..

ഹേമാംബിക | Hemambika said...

ആഹാ ..എനിക്കും പോണം ഇത് പോലെ. കൊതിപ്പിച്ചു !

Echmukutty said...

ദെത്തറ നാളായീ കണ്ടിട്ട്!
ഞാൻ വരാൻ വൈകിപ്പോയി. വായിച്ച് സന്തോഷിച്ചു.
ഇച്ഛാശക്തി എന്നൊരു സാധനം ഇല്ലാത്തതുകൊണ്ട് നമുക്ക് കാടൊന്നും സംരക്ഷിച്ച് ബുദ്ധിമുട്ടേണ്ടി വരില്ല. അതൊക്കെ വല്ല ആഫ്രിക്കക്കാർക്കുമേ പറ്റൂ.
ഇനി പോസ്റ്റിടുമ്പോ ഒരു മെയിലയക്കാൻ പറ്റുമോ?പെട്ടെന്നു വന്ന് വായിയ്ക്കാനാണ്.
ഇനീം ധാരാളം യാത്രകളും അവയുടെ വിവരണങ്ങളും കാത്തിരിയ്ക്കുന്നു.

Unknown said...

good description, simple & interesting. keep it up thathi

Unknown said...

good description, simple & interesting. keep it up thathi

ബഷീർ said...

>ഇനിയുമൊരുന്നാ‍ള്‍ ഞാന്‍ വരും..എനിക്കുറപ്പാണ് ഇതു പോലെ നോക്കുകയാണെങ്കില്‍‌ അന്നും ഈ വനം ഇതു പോലെ ഉണ്ടാകും എന്ന്‍....
<

ഉവ്വ്..നടന്നത് തന്നെ..
.ഈ ബ്ലോഗും ഈ ഫോട്ടീകളും സൂക്ഷിച്ച് വെക്കാം.. പക്ഷെ കാട്.. അത് സൂക്ഷിക്കാൻ അത്. നോക്കാൻ ..അതിനു വെറെ ആളുകളുണ്ടാവും അവരത് വേണ്ടപോലെ കൈകാര്യം ചെയ്ത് ശരിയാക്കും :(


മഴ നനഞ്ഞു കുളിരു കോരി.. തണുത്ത കാറ്റാ‍സ്വദിച്ച് ഞാനും ഈ മായക്കാഴ്ചയിലൂടെ സഞ്ചരിച്ചു. നന്ദി.. നന്ദി


ഓ.ടോ

ഈ പോസ്റ്റ് ഇപ്പഴാ കണ്ടത്. അവിചാരിതമായി മറ്റൊരു മായക്കാഴ്ചകൾ കണ്ടപ്പോൾ .
ഇവിടെ പുതിയ കാഴ്ചയുണ്ടോന്ന് വന്ന് നോക്കി :)
നിരാശനായില്ല.

http://karthikakarthika.blogspot.com/

...karthika... said...

Gowriii it's beautiful... You must publish these works in print. really enticing. beautiful n sharp narration. well done...

(i wonder hw u cud make it to these places without any chains)

നിരക്ഷരൻ said...

അത്യന്തം വ്യത്യസ്തമായതാണ് ഇത്തരം യാത്രകള്‍. അസൂയയും ആഗ്രഹവുമൊക്കെ ഒരുപോലെ തലപൊക്കുന്നു. കാട് നശിക്കും എന്നായപ്പോള്‍ ഗോത്രവര്‍ഗ്ഗക്കാര്‍ തന്നെ വന്ന് സംരക്ഷിക്കണം എന്ന് സര്‍ക്കാരിനോട് പറയുക. അതൊരു വലിയ പുണ്യകര്‍മ്മം തന്നെ. നാട്ടില്‍ തെന്മലയിലും ഉണ്ടെന്ന് തോന്നുന്നു ചെറൂതാണെങ്കിലും ഇത്തരം ഒരു കനോപ്പി നടത്തത്തിനുള്ള സാഹചര്യം. പോയിട്ടില്ല. നല്ല മഴുയുള്ളപ്പോള്‍ പോകണം. എന്നിട്ട് ആഫ്രിക്കയില്‍ ആണെന്ന് സങ്കല്‍പ്പിച്ച് നടക്കണം. അതൊക്കെയേ നടക്കൂ :)

ഇതുപോലുള്ള തൂക്കുപാലത്തിലും കനോപ്പിയിലുമൊക്കെ കേറിയാന്‍ മുട്ടിടിക്കുന്ന ആളാണ് ഞാനും. എന്നാലും കേറും. നിലംബൂരില്‍ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലത്തില്‍ കയറിയപ്പോള്‍ സ്വര്‍ഗ്ഗം കണ്ടിരുന്നു. എന്നാലും കേറും. ഇനീം കേറും :)

നന്ദി ഈ പോസ്റ്റിന്.

kochi kazhchakal said...

തൂക്കുപാലതിലൂടെ ഒരു വനയാത്ര രസകരമായിരിക്കുന്നു !!ഇതു പോലെ ഒന്ന് കേരളത്തിലെ തെന്മലയിലുംഉണ്ടെന്നു ഒരു കമന്റില്‍ കണ്ടു പ്രക്ര്തിയെ നോവിക്കാതെ വന്യ ജീവികള്‍ക്ക് ശല്യമാകാതെയുള്ള ഇത്തരം വനയാത്രാ സൌകരിയങ്ങള്‍ മാതൃകപരമാണ് മനോഹരമായ വിവരണം വളരെ നന്ദി .

LIVEStyle Malayalam eMagazine said...

താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
livestyle@gmx.com

Jishad Cronic said...

മനോഹരമായ വിവരണം.

rafeeQ നടുവട്ടം said...

ശ്രീ മനോജ്‌ രവിന്ദ്രന്‍(നിരക്ഷരന്‍)നേതൃത്വം നല്‍കുന്ന 'യാത്രകള്‍' സൈറ്റിലൂടെ 'മായക്കാഴ്ചകള്‍' എന്ന ബ്ലോഗിലും ഒരിക്കല്‍ ഞാന്‍ എത്തിപ്പെട്ടിരുന്നു. പക്ഷെ, അന്ന് വിശദമായ കാഴ്ചകളിലേക്ക് കടക്കാനൊത്തില്ല.

ബാഹ്യമായ വെറും ആസ്വാദനത്തിനപ്പുറം അറിവിന്‍റെ വൈവിധ്യമാണ് ഗൌരീനാഥന്‍റെ എഴുത്തിന്‍റെ കഴമ്പ്. വായനക്കാര്‍ക്കായി അവ തുടര്‍ന്നും നല്‍കുമല്ലോ.. ഒപ്പം, ഞാനും പോരുന്നുണ്ട് കൂടെ. ആശംസകള്‍!

Pranavam Ravikumar said...

"Thrilling!!!"

Anees Hassan said...

യാത്രക്ക് കൂടെ വന്നത് പോലുണ്ട്

ഗൗരിനാഥന്‍ said...

പ്രിയപെട്ട എന്റെ സഹബ്ലോഗര്‍മാരെ..ഇവിടേ വന്നതിനും കമന്റിയതിനും നൂറു നന്ദി..കുറച്ച് കാലമായി ബ്ലോഗില്‍ സജീവമല്ലായിരുന്നു..ഇപ്പോഴിതാ ഞാനും എന്റെ മോളും കൂടി പുതിയ പോസ്റ്റ്മായി ബ്ലോഗുലകാത്തില്‍ തിരിച്ചെത്തിയിരിക്കുന്നു,, ഇനി എല്ലാവരുടെയും പോസ്സ്റ്റുകള്‍ വായിക്കണം..ഇനി അവിടെ കാണാം.

Rajesh T.C said...

ആറ് മാസങ്ങൾക്ക് ശേഷം മായകാഴ്ചകളുമായി തിരിച്ചു വരുന്നതറിഞ്ഞതിൽ സന്തോഷം...

Muralee Mukundan , ബിലാത്തിപട്ടണം said...

തനി ഒരു മായക്കാഴ്ച്ച തന്നെ...!

ശരിക്കും കാടിനെ തൊട്ടറിഞ്ഞ തികച്ചും സാഹസികമായ ഒരു യാത്ര..