Monday, 1 June 2009

മരുഭൂമി കാഴ്ചകള്‍

ഇനി കുറച്ച് മരുഭൂമി കാഴ്ചകളാകാം ..!!! ഇത് താര്‍ മരുഭൂമിയിലെ മാര്‍വാടില്‍ നിന്നുള്ള കാഴ്ച്ചയാണ്.. സാധാരണ മരുഭൂമികളില്‍ ആള്‍ താമസം കുറവാണ്...ഉള്ളത് തന്നെ സ്കയര്‍ കിലോമീറ്ററില്‍ 3
മുതല്‍ നാല് വരെയാണ് ജനസാന്ദ്രത..എന്നാലിവിടെ 80മുതല്‍ 90വരെയാണ്‌ ജനസാന്ദ്രത.. മരുഭൂമിയായത് കൊണ്ട് ചൂടിനെ പറ്റി പറയേണ്ടതില്ലല്ലോ..പതിവു പോലെ വെള്ളം തന്നെയാണ് പ്രധാന പ്രശ്നം. അപ്പോള്‍‌ ഇവിടത്തെ വികസനം കുടിവെള്ളം ലഭ്യമാക്കുക എന്നത് തന്നെ, എന്നാലും കൂട്ടത്തില്‍‌‌ സ്ത്രീവികസനത്തിന്റെ ലീഡര്‍‌ പദവി കൂടി കിട്ടിയിട്ടുണ്ട്. ‍പതിവു പോലെ ജോലിക്കു ചേര്‍ന്നിട്ട് ആദ്യം ചെയ്തത് രാജസ്ഥാന്‍ ഗ്രാമങ്ങള്‍‌‌ കാണാന്‍ പോകലായിരുന്നു, അപ്പോള്‍ കണ്ട ചില കാഴ്ചകളാണിത്.
ഇതാണ് ഒരു സാധാരണ രാജസ്ഥാന്‍ സ്ത്രീയുടെ വേഷം, ആ‍ഭരണങ്ങള്‍ ജാതി ഉയര്‍ന്നതായാല്‍ കുറച്ച്കൂടി കണ്ടേക്കാം.
മരുവാത് എന്ന സംസ്ക്രുത നാമത്തില്‍ നിന്നാണത്രെ മാര്‍വാട് എന്ന പേരുണ്ടായിരിക്കുന്നത്, മരണത്തിന്റെ പ്രദേശമെന്നര്‍ത്ഥം.
അതെ ഇടക്കിടെ ആഞ്ഞുവീശുന്ന പൊടിക്കാറ്റും, എപ്പോഴും പാഞ്ഞ് പറക്കുന്ന ചൂടുക്കാറ്റും, കിലോമീറ്ററോളം ആളൊഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളും, പൊള്ളികിടക്കുന്ന മണലും ...എല്ലാം ശശ്മാനങ്ങളേക്കാള്‍ ഭീകരം ആയി തോന്നും.. ഇതിനെയെല്ലാം അതിജീവിച്ച് കുറച്ച് മനുഷ്യരിവിടെ താമസ്സിക്കുന്നു,ജീവിതത്തിന്റെ യാതൊരു സൌകര്യങ്ങളും ഇല്ലാതെ. എന്തിനു കുടിവെള്ളം പോലുമില്ലാതെ!!!


ഞാനോര്‍ത്തു എന്റെ കൊച്ച് കേരളത്തില്‍ നമ്മള്‍ വെറുതെ കളയുന്ന വെള്ളമുണ്ടെങ്കില്‍ ഇവര്‍ സുഖമായി ജീവിച്ചേനെ, നമ്മള്‍ എത്ര വിലകുറച്ചാണ് വെള്ളത്തെ കാണുന്നത്.ഈ ഗ്രാമങ്ങളിള്‍‌ കണ്ടപ്പോഴാണ് പ്രക്രുതി വിഭവങ്ങള്‍ കൊണ്ട് നാമെത്ര അനുഗ്രഹിതരാണെന്ന് ഓര്‍ത്തത്, ഒപ്പം നമ്മള്‍ക്കതിലുള്ള അശ്രദ്ധയും.
മാര്‍വാട് ചുട്ട് പഴുക്കുന്നതില്‍‌ അതിശയമില്ല, മരുഭൂമിയല്ലേ, പക്ഷെ മരങ്ങളും,പുഴകളും നിറഞ്ഞ കേരളം വേനലില്‍ ചുട്ട്പഴുക്കുന്നത് നാമോരുരുത്തരും പ്രക്രുതിയില്‍‌ ചെയ്ത് കൂട്ടുന്ന അഹങ്കാരത്തിന്റെയും, ബഹുമാനമില്ല്യായ്മയുടെയും തിരിച്ചടിയല്ലേ?
ചീഞ്ഞളിഞ്ഞ പുഴകളും, മരങ്ങള്‍ലില്ലാത്ത കാടുകളും, മരങ്ങള്‍ വളരാനുവദിക്കാത്ത തൊടികളും, മണ്ണടിച്ച് മൂടികൊണ്ടിരിക്കുന്ന പാടങ്ങളും, ഇല്ലാതായികൊണ്ടിരിക്കുന്ന കാവുകളും....ഇങ്ങനെയെല്ലാമായാല്‍ മഴ പെയ്യാന്‍‌‌ മടിക്കുന്നതില്‍ എന്തതിശയം...വേനല്‍‌ തീപിടിക്കാതിരിക്കുമോ...
ഒരു രാജസ്ഥാനി കുടുംബത്തോടൊപ്പം...

ഒരു രാജസ്ഥാനി വീട്.

വെള്ളത്തിന് ബുദ്ധിമുട്ടായതിനാല്‍‌ മണ്ണ് കൊണ്ട് പാത്രങ്ങള്‍ കഴുകുന്നതാണിതു, ഇതിനു ശേഷം നല്ല കോട്ടണ്‍ തുണി കൊണ്ടിത് തുടക്കും, അതാണ് പാത്രം കഴുകല്‍‌.


ഇതാണ് കുടിവെള്ളം, മഴക്കാലത്ത് ചാലുകള്‍ വഴി കുളത്തിലേക്ക് ശേഖരിച്ച ജലമാണിത്, ഇതിനെ മീട്ടാ പാനി ആയാണ് കണക്കാക്കുന്നത്. നായ്ക്കളും,ഒട്ടകവും, പക്ഷികളും, മനുഷ്യരും ഒന്നിച്ച് വെള്ളം കുടിക്കുന്നത്, കേരളത്തിലെ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല.
മീട്ടാ പാനിയുടെ നിറം അടുത്ത് നിന്ന്
ഉപ്പും, കടുപ്പവും ഉള്ള വെള്ളമാണ് കിണര്‍ കുഴിച്ചാല്‍ ലഭിക്കുക,അതു കൊണ്ട് ഈ വെള്ളമല്ലാതെ മറ്റ് സ്രോതസ്സുകള്‍‌ ഇല്ല.മണ്‍കുടത്തിന്റെ വായ കോട്ടണ്‍ തുണി കൊണ്ട് അടച്ച് അരിച്ചാണ് ഒട്ട് മിക്കവാറും ആള്‍ക്കാര്‍‌ വെള്ളം കോരുക, അങ്ങനെ പാര്‍ട്ടി കൊടി കൊണ്ട് അതെങ്കിലും നടന്നു!!
ഇനി കുറച്ച് നാട്ട് വിശേഷങ്ങള്‍..ഇത് വിമല..... പ്രായം അഞ്ച് വയസ്സ്, വിവാഹിതയാണ്, ഇതില്‍ നിന്ന് തന്നെ ഇവിടത്തെ സ്ത്രീകളുടെ പദവി വളരെ താഴ്ന്നതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. മാത്രമല്ല ഓരോ ബാലവിവാഹവും നടക്കുന്നതു ഒരു മരണത്തോടൊപ്പമാണ്. ഒരു മുതിര്‍ന്ന കുടുംബാംഗം മരിച്ച് കഴിഞ്ഞാല്‍ മ്രിത്യുബോജ് നടത്തേണ്ടതുണ്ട്, അതില്‍ പത്ത് മുതല്‍ പതിനനഞ്ച് ഗ്രാമങ്ങളില്‍നിന്ന് ആള്‍ക്കാരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഈ ചെലവേറിയ ചടങ്ങിനോടൊപ്പം ഒന്നോ രണ്ടോ ബാലവിവാഹം കൂടി ഗ്രാമീണര്‍ നടത്തും, വീണ്ടും ഒരു ചെലവുണ്ടാകാതിരിക്കാന്‍,പിന്നീട് പ്രായപൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിയെ സ്ത്രീധനത്തോടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിക്കും.
മുതിര്‍‌ന്ന സ്ത്രീകള്‍ക്കാണെങ്കില്‍ പൊതുവേദികളില്‍ വരാന്‍ അനുവാദമില്ല, വന്നാല്‍ തന്നെ മുഖം മറച്ച്,സംസാരിക്കതിരിക്കണം,
വെള്ളം എടുത്ത്പോകുമ്പോഴും മുഖം മറച്ചിരിക്കണം, ഇത് പോലെ. കുട്ടികള്‍ക്ക് മുഖം മറക്കേണ്ടതില്ല, ഒട്ട് മിക്കവാര്‍ സ്ത്രീകളും സ്കൂള്‍‌ കാണാത്തവരാണ്, ഇപ്പോഴത്തെ തലമുറയില്‍ കുറച്ച് പേര്‍ സ്കൂളില്‍ പോകുന്നുണ്ട്, പക്ഷെ വെള്ളത്തിനു വേണ്ടി അഞ്ചും പത്തും കിലോമീറ്റര്‍‌ നടന്ന് വെള്ളം ഏറ്റാന്‍‌ ആളില്ലാതാകുന്നത് കൊണ്ട് ഗ്രാമീണര്‍‌ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍‌ താല്പര്യപെടുന്നില്ല.
ഇവിടത്തെ ജാതി വിശേഷങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഈ പോസ്സ്റ്റ്നീണ്ട് പോകും, അതു കൊണ്ട് ആ വിശേഷങ്ങളുമായി വീണ്ടും വരാം.

65 comments:

Inji Pennu said...

ഈ പെങ്കൊച്ചിനെക്കൊണ്ട് യാതൊരു രക്ഷേമില്ലല്ലോ‍! പോകാത്ത സ്ഥലങ്ങളുണ്ടോ? ഈ കുട്ടിയെ കെട്ടിയിടാൻ ഇവിടാരുമില്ലേ?

Haree | ഹരീ said...

വിമല അഞ്ചുവയസില്‍ വിവാഹം കഴിഞ്ഞു... സ്ത്രീകള്‍ മുഖം മറയ്ക്കണം... കുട്ടികള്‍ മുഖം മറയ്ക്കേണ്ടതില്ല... വിമല മുഖം മറയ്ക്കണമോ വേണ്ടയോ?

വെള്ളത്തിന്റെ വില മനസിലാക്കുവാന്‍ രാജസ്ഥാനിലേക്കും പോവേണ്ടതില്ല, തൊട്ടപ്പുറത്ത് തമിഴ്നാട്ടിലേക്കോന്ന് എത്തിനോക്കിയാല്‍ മതി!

@ Inji Pennu,
ഇങ്ങനേമുണ്ടോ ഒരു അസൂയ! ;-)
--

പാഞ്ചാലി :: Panchali said...

ഇഞ്ചിപെണ്ണ് പറയുന്നതൊന്നും കേള്‍ക്കാന്‍ നില്‍ക്കണ്ട! ആയമ്മ കുശുമ്പിയാ... കുശുമ്പി! :)

കഥകള്‍ കേള്‍ക്കാനും കാഴ്ചകള്‍ കാണാനും ഞങ്ങള്‍ കൂടെയുണ്ട്.
ഇനിയും തുടരുക.
:)

ജുജുസ് said...

ശാരി വീണ്ടും ഗ്രാമങ്ങളുടെ കാണാകഴ്ചകളിലേക്ക് ഇറങ്ങി ചെല്ലുന്നു..അഭിന്ദനങ്ങൾ..അവിടെത്തെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു..രാജസ്ഥാനിൽ രഹസ്യമായി സതി അനുഷ്ഠിച്ചതായി മുൻപ് വാർത്ത കേട്ടിരുന്നു..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഗൌരിനാഥൻ,

വായിച്ചു.. കണ്ടു..

നമുക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളെ നാം എത്ര നിസാരമായാണു കാണുന്നതെന്ന് മനസിലാക്കാൻ ഉതകുന്ന കാര്യങ്ങൾ. ഇവരും ജീവിക്കുകയല്ലേ.. വെള്ളത്തിന്റെ വില മനസിലായിട്ടില്ല നമ്മിൽ ഭൂരിഭാഗം പേർക്കും .. അടുത്ത നാളുകളിലെ യുദ്ധങ്ങൾ കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമത്രെ..

എത്ര വെള്ളമാണു നാം ടാങ്ക് /പൈപ് സംവിധാനം വന്നതിലൂടെ പാഴാക്കികളയുന്നതെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ..

അതിനെ പറ്റി പറഞ്ഞാൽ തന്നെ അവരെ പരിഹസിക്കാനേ ആളുകളുണ്ടാവൂ..:(

ഇത് മായാത്ത കാഴ്ചകൾ തന്നെ. മനസ്സിൽ നിന്ന്

നന്ദി

ജ്വാല said...

ഗൌരി,
അഞ്ചു വയസ്സില്‍ വിവാഹിതയാകുന്ന പെണ്‍കുട്ടിയും മുഖം മറച്ചു സംസാരിക്കുന്ന സ്ത്രീകളും.ഇങ്ങനേയും മനുഷ്യര്‍ ജീവിക്കുന്നു ..ഈശ്വരാ ...നമ്മള്‍ എത്ര ഭാഗ്യം ചെയ്തവര്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വ്യത്യസ്തമായ വിഷയങ്ങൾ,ആളുകൾ, സ്ഥലങ്ങൾ..ഈ ബ്ലോഗ്ഗും ഇതിലെ ഓരോ പോസ്റ്റും വേറിട്ടു നിൽ‌ക്കുന്നു...തീർച്ചയായും അഭിനന്ദനമർഹിയ്ക്കുന്നത് തന്നെ !

വയനാടന്‍ said...

രവീന്ദ്രന്റെ "അകലങ്ങളിലെ മനുഷ്യരെ" ഓർമ്മിപ്പിച്ചു. എന്തെല്ലാം കാഴ്ച്ചകൾ!!

നന്ദി. അകലങ്ങളിലെ മനുഷ്യരെ പരിചയപ്പെറ്റുത്തിയത്നു

ശ്രീ said...

മരുഭൂമി കാഴ്ചകള്‍ കൊള്ളാം ചേച്ചീ. :)

Pahayan said...

ഡല്‍ഹിയില്‍ പരീക്ഷ കഴിഞ്ഞുവരുന്ന വഴി ഞാനുമിറങ്ങി രാജസ്ഥാനില്‍..പക്ഷേ ഈ കാഴ്‌ചകളൊന്നും കാണാന്‍ പറ്റിയില്ല. ഒരു ടൗണായിരുന്നു, മാത്രവുമല്ല പുറത്തിറങ്ങാന്‍ അനുവാദിക്കാത്ത കൊല്ലുന്ന ചൂടും...എന്തായാലും അവിടെ ചെന്ന്‌ ചേച്ചിയ്‌ക്ക്‌ എവിടുന്നാ വെള്ളം കിട്ട്യേ..മീഠാപാനി(?)യാണോ കുടിച്ചത്‌...?

Patchikutty said...

ENTE KUTTI, ETHU NALLA ANUBHAVAM THANNE...ETHELLAM ADUTHU KANAN KAZHINJATH.

shine അഥവാ കുട്ടേട്ടൻ said...

എന്റെ Photography കമ്പതിന്റെ ഭാഗമായി രാജസ്ഥാനിൽ ഒന്നു വരണമെന്നുണ്ട്‌.. എപ്പൊഴാണു നല്ല സമയം... നല്ല ടെളിഞ്ഞ ആകാശവും മറ്റുമുള്ളത്‌?

ഗൗരിനാഥന്‍ said...

Inji penne..വന്നതിനും കമന്റിയതിനും നന്ദി.. ഹരീ വിമല മുഖം മറക്കണ്ട, പക്ഷെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ആരെങ്കിലും വന്നാല്‍ ഒളിച്ച് നില്‍ക്കണം എന്ന് മാത്രം.
പാഞ്ചാലീ താങ്കളുടെ വാക്കുകള്‍ എത്ര വിലപെട്ടതാണന്നറിയാമോ

ജുജൂസ്, ബഷീര്‍ നന്ദി..
അതെ ജ്വാല നമ്മള്‍ ഭാഗ്യവതികള്‍ തന്നെ..

സുനില്‍ , ശ്രീ, വയനാടന്‍ ഈ കുട്ടി ബ്ലോഗിലെത്തി നോക്കിയതിനും, കമന്റിയതിനും നന്ദി.

പഹയന്‍ സത്യമായീട്ടും അവര്‍ തരുന്ന കലക്ക വെള്ളം തന്നെയാ കുടിക്കാറ്.
പാച്ചികുട്ടീ നന്ദി...
കുട്ടേട്ടന്‍..ഇപ്പോള്‍ നല്ല സമയം ആണ്. ജൊദ്പൂര്‍ വരുമ്പോള്‍ അറിയിക്കു, ഞങ്ങളുടെ ചെറിയ വീട്ടില്‍ ഒരു മുറി തരാം, ഗ്രാമങ്ങളിലേക്ക് ഒരു സൌജന്യ യാത്രയും തരമാക്കി തരാം..

Rare Rose said...

ഗൌരീനാഥാ..,ഈയിടെ ഒരു ബംഗാളി നോവലിന്റെ വിവര്‍ത്തനം വായിച്ചതേയുള്ളൂ...കുറേ മുന്‍പെഴുതിയ ആ നോവലില്‍ പോസ്റ്റിലെ രാജസ്ഥാനിലെ സ്ത്രീകളുടേത് പോലുള്ള ജീവിതരീതിയെ പറ്റിപ്പറയുന്നുണ്ടു..പക്ഷെ ഇന്നും അതൊക്കെ കാര്യമായ മാറ്റമൊന്നുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി..വെള്ളം പോലും കിട്ടാക്കനിയായിട്ടുള്ള ഇത്രേം ദുസ്സഹമായ പരിതസ്ഥിതികളിലും അവര്‍ പിടിച്ചു നില്‍ക്കുന്നുണ്ടല്ലോ..ഇത്തരം കാഴ്ചകള്‍ പരിചയപ്പെടുത്തുന്നതിനും,അവര്‍ക്കായി പ്രവര്‍ത്തിക്കുന്നതിനും ആശംസകള്‍..

ഇട്ടിമാളു said...

വയനാടന്‍ കാട്ടില്‍ നിന്നും രാജസ്ഥാന്‍ മരുഭൂമിയിലേക്ക്... തണുപ്പില്‍ നിന്നും മഞ്ഞിലേക്ക്..
പച്ചപ്പില്‍ തവിട്ടിലേക്ക്...

മാറ്റങ്ങള്‍ എന്തുമാവട്ടെ, നിന്റെ കണ്ടെത്തലുകള്‍ എന്നും പൊള്ളിക്കുന്നവതന്നെ...

തുടരുക..

Sureshkumar Punjhayil said...

Nalloru yathra sammanichathinu nandi... Ashamsakal...!!!

Kunjipenne - കുഞ്ഞിപെണ്ണ് said...

ഗൗരിചേച്ചി മരുഭൂമീപ്പെട്ടതുപേലായി
വരവൂരാന്‍ ചേട്ടോ...ഈ വെള്ളമില്ലായ്‌മയും ദൈവത്തിന്റെ പണിതന്നെ...?
നന്നായി

Echmu Kutty said...

ബ്ലോഗ് മുഴുവൻ വായിച്ചു. സ്പന്ദിക്കുന്ന മനസ്സു തുറന്ന് , ഏകാകിയല്ലെന്ന് തോന്നിപ്പിച്ചതിനു പ്രത്യേകം നന്ദി.
എഴുതു ഇനിയും ധാരാളം,
ആശംസകൾ

പുരികപുരാണം said...

Hi gouri I will wait for your knock on my mail.

purikesh@gmail.com

ㄅυмα | സുമ said...

ഗൌരിയമ്മോ ...
ഇവിടെ ഇങ്ങനെ ഒക്കെ സംഭവിച്ചല്ലേ... :)

"ഇത് വിമല..... പ്രായം അഞ്ച് വയസ്സ്, വിവാഹിതയാണ്"- ഒരു നാലഞ്ചു പ്രാവശ്യം വായിച്ചു നോക്കി, എനിക്ക് തെറ്റിയതാണോന്ന് അറിയാന്‍... :O

വെള്ളം...ഉം...ആ വെള്ളത്തിന്‍റെ നിറം... :-/ :(

Photos&description നന്നായിട്ടിണ്ട് ട്ടോ...ഇനിപ്പോ താര്‍ മരുഭൂമി കണ്ടിട്ടിണ്ട്ന്ന് പറയാല്ലോ... ;) അടുത്ത പോസ്റ്റിനു വെയിറ്റ് ചെയ്യുന്നു...അറിയണംന്നിണ്ട് ബാക്കിം കൂടെ...


OT:
പിന്നെ, ഇനി നാട്ടിലിക്ക് വരുംപളെ...ആ രണ്ടാമത്തെ ഫോട്ടോലെ ചേച്ചിടെ പച്ച മാല പോലത്തെ ഒരെണ്ണം വാങ്ങിച്ചോണ്ട് വരണേ...പ്ലീസ്‌...

ജയതി said...

അഞ്ചു വയസ്സിലേ വിവാഹം
മുഖം മറച്ചുള്ള യാത്ര-
മണ്ണു കൊണ്ടുള്ള പാത്രം കഴുകൽ
നമ്മൾ അനുഭവിക്കുന്ന സുഖസൌകര്യങ്ങളുടെ വില നമ്മൾ മനസ്സിലാക്കുന്നില്ലല്ലോ ഭഗവാനേ

ശ്രീമതി നായർ

വരവൂരാൻ said...

ഈ വിവരണങ്ങൾക്കും.. ഫോട്ടോസ്സിനും.. നന്ദി... ചില പുതിയ അറിവുകൾ രാജസ്ഥാനെ കുറിച്ചും പിന്നെ നമ്മുടെ കേരളത്തെ കുറിച്ചും...ഉണർത്തി ഈ പോസ്റ്റ്‌

maithreyi said...

The post reminded me of "Do Bund Pani" of K.A.Abbas.

കരീം മാഷ്‌ said...

രാജസ്ഥാനില്‍ ഇനി വരുന്നില്ല.
കണ്ട പ്രതീതി.
നന്ദി.

വിഷ്ണു said...

കാഴ്ചകളും ചിത്രങ്ങളും ഉഷാര്‍ ....വളരെ നന്ദി ചേച്ചി.....ചുമ്മാതല്ല രാജസ്ഥാന്‍ മരുഭുമീല്‍ മണല്‍ ഇറക്കരുത് എന്ന് പണ്ട് മമ്മൂട്ടി പറഞ്ഞത് എന്ന് ഇപ്പം മനസിലായി ;-)

monu said...

കേരളത്തിന്റെയ്‌ വില കേരളത്തിന് പുറത്തു പോകാത്തവര്‍ അറിയുന്നില്ല

OAB said...

ഏക് ഗ്ലാസ് മിഠാ പാനി ദേദൊ ബേട്ടി.

വെള്ളത്തിന്റെ ഉപയോഗം കേരളീയർ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു!

ഒരു കഥ വായിക്കുന്നതിനേക്കാൾ സുന്ദരമാണ് ഇങ്ങനെയുള്ള പുറം നാടിൻ ചരിത്രം കേൾക്കുന്നത്. ആശംസകളോടെ...

poor-me/പാവം-ഞാന്‍ said...

Thank you for your int. posting. What about nxt instlmnt? And put gouri's nadhan's foto also in profile (thamaasha only no case please!)

paarppidam said...

"മുഖമില്ലാത്ത" സ്ത്രീത്വത്തെകുറിച്ചും ബാല്യവിവാഹത്തെകുറിച്ചും ജലക്ഷാമത്തെ കുറിച്ചും എല്ലാം നന്നായി കവർ ചെയ്തിരിക്കുന്നു.ചിത്രങ്ങളും കൊള്ളാം.

ഗൗരീനാഥേ ഇപ്പോൾ മനസ്സിലായില്ലെ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ.അവർ ഇവിടെ വന്നാൽ ചില പെൺ കോലങ്ങൾ കണ്ടാൽ ഈ പെണ്ണുങ്ങൾക്ക്‌ എല്ലിന്റെ എടേൽ വറ്റുകുത്തീട്ടാണ്‌ എന്ന് പറയും.

സ്നോ വൈററ്... said...

nice snaps :) നന്ദി

കുമാരന്‍ | kumaran said...

അപൂർവ്വ ചിത്രങ്ങൾ. വിവരണങ്ങൾ.!

ശാന്തകാവുമ്പായി said...

പറ്റുന്നതൊക്കെ അവർക്കു വേണ്ടി ചെയ്യുന്നുണ്ടെന്ന വിശ്വാസത്തോടെ ആശംസകൾ.

പണ്യന്‍കുയ്യി said...

സംഗതി കൊള്ളാം ഇഷ്ട്ടപ്പെട്ടു. ആശംസകള്‍ എല്ലാപോസ്റ്റും സാവധാനം വായിച്ചു അഭിപ്രായം പറയാം കേട്ടോ....?

Typist | എഴുത്തുകാരി said...

വിമല അഞ്ചു വയസ്സ്, വിവാഹം കഴിഞ്ഞു, എനിക്കു തെറ്റിയതാണെന്നു തന്നെയാ കരുതിയേ.

വെള്ളത്തിന്റെ ബുദ്ധിമുട്ട്, മുഖം മറക്കല്‍, ബാലവിവാഹം..

സ്വര്‍ഗ്ഗമല്ലേ നമ്മുടെ നാട്.

Raman said...

nannyittundu vivaranam

പാവപ്പെട്ടവന്‍ said...

ഞാന്‍ പോയിട്ടുണ്ട് ഈ മരുഭൂമിലുടെ ഒരിക്കല്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ ,പുഷ്കര്‍ എന്ന ക്ഷേത്രത്തിലും പോയി

ഗിരീഷ്‌ എ എസ്‌ said...

ഒരുപാട്‌ സ്ഥലങ്ങള്‍ പോയിട്ടുണ്ടെന്ന്‌
ബ്ലോഗ്‌ കണ്ടപ്പോള്‍ മനസ്സിലായി
ശരിക്കും പറഞ്ഞാല്‍ ഭാഗ്യവതി...

ആശംസകള്‍

ഗൗരിനാഥന്‍ said...

Rare Rose,
ഇപ്പോഴും അതൊക്കെ നിലനില്‍ക്കുന്നുവെന്ന അറിവെന്നെയും അത്ഭുതപെടുത്തിയിരുന്നൂ...
ഇട്ടിമാളു നന്ദി എന്റെ കണ്ടെത്തുലുകള്‍ക്ക് വേണ്ടിയുള്ള സന്ദര്‍ശനങ്ങള്‍ക്ക്....
നന്ദി Sureshkumar Punjhayil,
Kunjipenne -

Echmu Kutty നന്ദി, നമ്മുക്കേറേയുണ്ട് കാണാനും,ചെയ്യാനും..
പുരികപുരാണം thanks, and thanks to you സുമ, I will not forget to buy the mala..sure...but U hav eto ware that.
ജയതി sathyamanu nammal bhagyam cheythavaranu...thanks maithreyi for your comment..
കരീം മാഷേ നന്ദി.

നന്ദി വിഷ്ണു, OAB and
monu

come again to my blog പണ്യന്‍കുയ്യി

Typist | എഴുത്തുകാരി swarggam thanne nammuTe nadu.
thanks alot to Raman and പാവപ്പെട്ടവന്‍, ഗിരീഷ്‌ എ എസ്‌ visit my blog

ഗൗരിനാഥന്‍ said...

Dear poor-me/പാവം-ഞാന്‍, i have alraedy put one of my photograph in my profile :)

paarppidam സ്ത്രീകളുടെ വികസനത്തില്‍ കേരളം കുറെ മികച്ച നിലവാരം പുലര്‍ത്തുന്നു എന്നതു കൊണ്ടും, മറ്റുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നിലവാരം പുലര്‍ത്തുന്നത് കൊണ്ടൂം , കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപെട്ടതാണന്നതോന്നല്‍ എനിക്കില്ല.. രാത്രിയോപകലോ എന്നില്ലാതെ ആക്രമിക്കപെടുന്ന സ്ത്രീകളുടെ എണ്ണത്തിലെവിടെയാണ് കുറവ്?? നമ്മള്‍ സാക്ഷരരായ നടത്തിപ്പുകാര്‍ എന്നതേ വ്യത്യാസമുള്ളു... ഇത്രക്കു പരസ്യമായി കാണിക്കനുള്ള ധൈര്യകുറവ് മാത്രമേ ഉള്ളൂ.. അത്രക്കു ഭാഗ്യം ഉള്ളതിനെ ഞാന്‍‌ നമിക്കുന്നു

സ്നോ വൈററ് നന്ദി

ശാന്തകാവുമ്പായി, കുമാരന്‍ നന്ദി

Pencil said...

Nalla rasam ulla ezhutthu Ktto.
iruthi vayipikunna vivarana shaili..Thanks for writing ..:)

നന്ദിനിക്കുട്ടീസ്... said...

പെട്ടെന്ന് വായിച്ചു തീര്ന്നു. കുറച്ചുകൂടുതലെഴുതായിരുന്നില്ലേ ഇഷ്ടാ...

മണിഷാരത്ത്‌ said...

മരുഭൂമിക്കാഴ്ചകള്‍ ഒറ്റ ശ്വാസത്തില്‍ വായിച്ചുതീര്‍ത്തു.വെള്ളത്തിന്റെ വില നമുക്കില്ല.ചെളിയില്‍ പാത്രം കഴുകുന്നതുകണ്ടപ്പോള്‍ അത്ഭുതം തോന്നി,ഞാന്‍ എന്റെ കുട്ടികളെ വിളിച്ച്‌ കാണിച്ചുകോടുത്തു.ഇതേപോലെയാണ്‌ നമ്മുടെ വീടുകളുടെ വിസ്താരവും..എത്ര വലിപ്പമുണ്ടെങ്കിലും നമുക്ക്‌ മതിവരുന്നില്ല.നമ്മുടെ ഒരു മുറിയുടെപോലും വലിപ്പമില്ലാത്ത കുടിലിലാണ്‌ ഒരു കുടുംബം താമസിക്കുന്നത്‌.മുംബേയിലെ ഫ്ലാറ്റിലെ ജീവിതത്തില്‍ നിന്നും വീട്ടിനുള്ളിലെ സ്ഥലം പരമാവധി എങ്ങീനെ ഉപയോഗിക്കാമെന്ന്‌ നമുക്ക്‌ പഠിക്കാനാകും..ആശംസകള്‍

മോഹനം said...
This comment has been removed by the author.
മോഹനം said...

ഞാനും ഒരിക്കല്‍ രാജസ്ഥാനില്‍ പോയിട്ടുണ്ട്, ശൈശവ വിവാഹം കണ്ടിട്ടുണ്ട്, എഴുത്ത് നന്നായിട്ടുണ്ട്, ആശംസകള്‍.

പിന്നെ ഈ പേര്‍ ഗൌരീനാഥന്‍ അത് ആണിന്റെ പേരല്ലേ.. അതായത് ഗൌരിയുടെ നാഥന്‍ അഥവാ ശിവന്‍ എന്നര്‍ത്ഥം , ചുരുക്കത്തില്‍ ശിവന്റെ ഒരു പര്യായം, പറഞ്ഞു ബോറടിപ്പിച്ചെങ്കില്‍ മാപ്പ്.

കുക്കു.. said...

അടുത്ത പോസ്റ്റ്‌ കുറച്ചു കൂടി നീണ്ടത് ആയിക്കോട്ടെ....
അപ്പോ ഇങ്ങനെ ആണല്ലേ രാജസ്ഥാന്‍ മരുഭൂമി...
കൊള്ളാം നല്ല പോസ്റ്റ്‌:)

.................വേറെ ഒരു മരുഭൂമിയില്‍ നിന്നു ..കുക്കു;)...

haroonp said...

ഒരു തുള്ളിജലമന്വേഷിച്ചു മരുഭൂ കുഴിച്ചു,നിരാശരവാതെ
പേര്‍ത്തുമ്പേര്‍ത്തും യാത്ര തുടരുന്ന രാജസ്ഥാന്‍
കുടുംബങ്ങളെവിടെ ? ജലദൂര്‍ത്ത് മാത്രം ശീലിച്ചു
പോയ നാമെവിടെ ?
പോസ്റ്റില്‍ ഒരു പരിസ്ഥിതി ബോധവല്‍ക്കരണവുമുണ്ട്.
ഇനിയും പ്രതീക്ഷിക്കുന്നു,നന്ദി.

jayanEvoor said...

നല്ല പോസ്റ്റ്. ഇപ്പഴാ കണ്‍ടത്!

ഇനി ഈ വഴി വരാം.

ഭാവുകങ്ങള്‍!

റോസാപ്പുക്കള്‍ said...

നന്നായി എഴുതിയിരിക്കുന്നു..
ആശംസകള്‍

unnimol said...

ithaanu indian gramangalude avastha!!!!! ee arivukalpanku vachathinu thanks

ശ്രീ ഇടശ്ശേരി. said...

ഭൂമിയില്‍ ,മുഖമില്ലാത്ത ഈ ജീവികളെ കണ്ട്..
കണ്ടില്ലെന്ന് നടിക്കുന്ന കണ്ണുകള്‍ ഇനി എന്നാണാവോ തുറക്കുക...

Mahesh Cheruthana/മഹി said...

ഗൌരിനാഥൻ,

നന്നായി എഴുതിയിരിക്കുന്നു!

സിമി said...

വായിച്ചിട്ടു തന്നെ വിഷമം. എന്തു ചെയ്യാന്‍ പറ്റും?

രഘുനാഥന്‍ said...

ശരിയാണ്...രാജസ്ഥാനില്‍ നാലു വര്‍ഷം ജോലി ചെയ്ത എനിക്ക് ഇതൊക്കെ കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. കോട്ടകളും രാജധാനികളും നിറഞ്ഞ രാജസ്ഥാന്‍ ചരിത്രാന്വേഷികള്‍ക്ക് പറുദീസയാണ്. കൂടുതല്‍ രാജസ്ഥാന്‍ വിവരങ്ങളുമായി ഇനിയും വരൂ ശാരി..

ശ്രീ..jith said...

നല്ല പോസ്റ്റ്‌ .. ഇത് വായിച്ചപ്പോള്‍ പണ്ടത്തെ ഒരു രാജസ്ഥാന്‍ യാത്ര ഓര്‍മ്മ വന്നു .. നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍

നിരക്ഷരന്‍ said...

ബാര്‍മറില്‍ ആയിരുന്നു ഞാന്‍ കൂടുതലും കറങ്ങിനടന്നിരുന്നത്. ജീവിച്ചിരുന്നത് കോസ്‌ലു ഗ്രാമത്തിലും. എ.സി. കാറില്‍ സുഖിച്ചിരുന്ന് മിനറന്‍ വാട്ടറും കുടിച്ച് ഞങ്ങള്‍ എണ്ണക്കിണറുകളിലേക്ക് പോകുന്ന വഴികളില്‍ കുടിച്ച് തീര്‍ന്ന മിനറല്‍ വാട്ടറിന്റെ കുപ്പികള്‍ക്കായി കുട്ടികള്‍ പൊടിപറത്തിക്കൊണ്ടുപോകുന്ന വാഹനത്തിന് പുറകേ ഓടിവരും. വല്ലാത്തൊരു വേദനയായിരുന്നു അപ്പോളൊക്കെ. മറ്റാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി വെള്ളമുള്ള കുപ്പികള്‍ തന്നെ കൊടുത്താണ് തല്‍ക്കാലം ആ വേദന മാറ്റിയിരുന്നത്. ഒരിക്കള്‍പ്പോലും അവരുടെ മീഠാ പാനി കുടിച്ചിട്ടില്ല. ഇനി പോകുമ്പോള്‍ രുചിച്ച് നോക്കണം.

ഈ പോസ്റ്റിന് നന്ദി ഗൌരീനാഥന്‍ .

നിരക്ഷരന്‍ said...

അല്‍പ്പം വൈകിയാണെങ്കിലും ഈ ബ്ലോഗ് ഞാനെന്റെ ഇഷ്ട യാത്രാബ്ലോഗുകളുടെ ലിസ്റ്റിലേക്ക് കയറ്റുന്നു. വിരോധമില്ലെന്ന് കരുതുന്നു.

ഗൗരിനാഥന്‍ said...

പ്രിയ Pencil നല്ല വാക്കുകള്‍ക്ക് നന്ദി, വീണ്ടും വരിക,നന്ദിനിക്കുട്ടീസ്ദാ അടുത്ത പോസ്റ്റില്‍ കടം തീര്‍ക്കാം കേട്ടോ.. പ്രിയ മണിഷാരത്ത്‌ കുട്ടികളെ ഈ പോസ്റ്റ് കാണിച്ച് കൊടുത്തു എന്നതാണെന്റെ എറ്റവും വലിയ സന്തോഷമായത്..അവരെങ്കിലും കണ്ട് പഠിക്കട്ടെ... മോഹനം നന്ദി സന്ദര്‍ശനതിനും, അഭിപ്രായത്തിനും..പിന്നെ ‍ ഗൌരീനാഥന്‍ എന്നത്ശിവന്റെ പേരാണെങ്കില്‍ അത് ശരിക്കും എനിക്ക് ചേരും, ,കാരണം ശിവന്‍ അര്‍ദ്ധനാരീശ്വരനല്ലേ.പിന്നെ ആണുങ്ങളുടെ പേര്, ,പെണ്ണുങ്ങളുടെ പേര് എന്നതൊക്കെ location specific അല്ലേ, രാജസ്ഥാനില്‍ ഭവാനിയും, സന്തോഷും സ്ത്രീകളുടെ പേരാ‍ണ്, യു.കെ യില്‍ അലക്സ് എന്ന പേര് സ്ത്രീകളുടെതാണു, അപ്പോള്‍ പേരിലെന്തിരിക്കുന്നു ;)
നന്ദീ കുക്കു, ഹാറൂണ്‍,jayanEvoor, റോസാപൂക്കള്‍,unnimol, ശ്രീ ഇടശ്ശേരി, Mahesh Cheruthana, സിമി, രഘുനാഥന്‍,ശ്രീ..jith,വീണ്ടും വരിക..

പ്രിയപെട്ട നിരക്ഷരന്‍, ഞാന്‍ ബാഡ്മേര്‍, പാലി, ജോധ്പൂര്‍ എന്നീ മൂന്ന് ജില്ലകളിലാണ് കറങ്ങിയത്. ഇപ്പോള്‍ കറങ്ങികൊണ്ടിരീക്കുന്നതും... ഇവരുടെ മീഠാ പാനി കുടിക്കാനയി വീണ്ടും വരിക. ബാഡ്മേറിലാണ് ഏറ്റവും ദുരീതം അനുഭവിക്കുന്നവര്‍ ഉള്ളത്, പച്പത്ര മൂതല്‍ കല്യാണ്‍പൂര്‍വരെയുള്ള ഏരിയ ശരിക്കും കറങ്ങി.. ഇഷ്ട യാത്രാബ്ലോഗുകളുടെ ലിസ്റ്റിലേക്ക് കയറിപറ്റിയതില്‍ സന്തോഷം

nandana said...

nice,
nandana

വീ കെ said...

വളരെ ആഴത്തിൽ ചിന്തിക്കാൻ അവസരം നൽകുന്ന പോസ്റ്റ്... പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക്.....

ഇനിയും എഴുതണം..
ഫോട്ടോകളും നന്നായിരിക്കുന്നു..

ചേച്ചിപ്പെണ്ണ് said...

daivame ...!

ഒരു യാത്രികന്‍ said...

വൈകിവന്ന ഒരു യാത്രികനാണു. നഷ്ടമയില്ല ഇഷ്ടമായി. എന്തേ പുതിയതായൊന്നും കാണുന്നില്ല.... സസ്നേഹം

Prasanth Iranikulam said...

Rare pictures!!

Suraj said...

മാര്‍വാട് ചുട്ട് പഴുക്കുന്നതില്‍‌ അതിശയമില്ല, മരുഭൂമിയല്ലേ, പക്ഷെ മരങ്ങളും,പുഴകളും നിറഞ്ഞ കേരളം വേനലില്‍ ചുട്ട്പഴുക്കുന്നത് നാമോരുരുത്തരും പ്രക്രുതിയില്‍‌ ചെയ്ത് കൂട്ടുന്ന അഹങ്കാരത്തിന്റെയും, ബഹുമാനമില്ല്യായ്മയുടെയും തിരിച്ചടിയല്ലേ?
ആദ്യമായാണ്‌ ഇവിടെ എത്തുന്നത്‌.. വളരെ നന്നായിട്ടുണ്ട്.

നിരക്ഷരന്‍ said...

താങ്കളുടെ മെയില്‍ ഐഡി. manojravindran@gmail എന്ന എന്റെ വിലാസത്തിലേക്ക് അയച്ച് തരുമോ ?
പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാനായിട്ടാണ്

സസ്നേഹം
-നിരക്ഷരന്‍

jayarajmurukkumpuzha said...

aashamsakal......