Wednesday, 18 February 2026

എന്റെ കരിമ്പിൻ തുണ്ടുകൾ


 

ഒരു സ്ഥലത്തിന് ചന്തം കൂടുന്നത് എപ്പോഴാണെന്ന് അറിയാമോ? 

കരിമ്പിൻ തുണ്ട് പോലുള്ള നല്ല സ്നേഹള്ളവർ  അവിടെ നമുക്കായി ഉണ്ടാകുമ്പോഴാ..

അല്ലാതെ നല്ല  സ്ഥലങ്ങളോ ബിനാലെയോ ഉള്ളത് കൊണ്ടല്ല ന്നേ 💜

ജീവിതം എന്തൊരു സ്നേഹഭരിതമെന്ന് ഞാൻ ഓർക്കാറുണ്ട്. ഒരിക്കൽ കൊച്ചി വേദനിപ്പിക്കുന്ന ഓർമ്മയായിരുന്നെങ്കിൽ ഇന്നത് കുറെ നല്ല മനുഷ്യർ കാരണം  സ്നേഹം മാത്രമാകുന്നുണ്ട്. 💜

അല്ലെങ്കിൽ തന്നെ മട്ടാഞ്ചേരി വാട്ടർ മെട്രോയിൽ നല്ല ചന്തമുള്ള കമ്മലിട്ട് ചിന്തകളിൽ മുഴുകി ഇരിക്കുന്ന പെണ്ണൊരുത്തിയോട്  നൈസ് ഇയറിംഗ്സ്  എന്ന് പറഞ്ഞു നോക്കിയപ്പോൾ പത്തു പതിനാലു വർഷമായി online ൽ അറിയുന്ന കൂട്ടുകാരി തന്നെയായി മാറുന്ന മാജിക് അതെങ്ങനെ വിശദീകരിക്കും..  ഞെട്ടൽ മാറാതെയുള്ള ആ കെട്ടിപ്പിടുത്തം കൊണ്ട്, ആ നിമിഷത്തിൽ കൊച്ചി മുഴുവൻ വസന്തം വിരുന്നു വന്നു കാണും ഉറപ്പ്...💜💜

IFFK യിൽ വെച്ച് ആദ്യമായി കണ്ട ഒരു ചങ്കിന്റ സുഹൃത്തുക്കൾ എന്റേതായി മാറി അവർക്കൊപ്പം ബിനാലെയിൽ കറങ്ങി, പിന്നെ നേരത്തിനു പോകാൻ മറന്നു വണ്ടി കിട്ടാതെയുള്ള ഓട്ടവും അവരുടെ കരുതലും എങ്ങനെ വിശദീകരിക്കും..💜💜

ഹെൽമെറ്റ് ഒന്നും വെക്കാനില്ലാതെ പോലീസിന്റെ കണ്ണ് വെട്ടിച്ചു  നടന്ന ജേർണലിസ്റ്റും  വക്കീലും കൂടെ  അവൾ തന്നെ തന്ന ലഹരിയ സാരി പോലെ കാറ്റത്ത് പറന്നതിന്റെ രസം അങ്ങനെ വിശദീകരിക്കും. 💜💜

Jew town  ലെ സകല ആന്റിക്ക് ഷോപ്പ് നിരങ്ങി, അതിലെ കൃഷ്ണവിഗ്രഹത്തിന് ഉമ്മ കൊടുത്തതിനു കുത്തു വെച്ച് തന്ന കൂട്ടുകാരിയുടെ കുറുമ്പ് എങ്ങനെ വിശദീകരിക്കും..💜💜

 (മൂപ്പരുടെ പതിനായിരത്തെണ്ണത്തിൽ ഞാൻ ഉണ്ടായിരുന്നില്ലല്ലോ, അതുകൊണ്ട് വ്യത്യസ്തമായ ഒരു ഉമ്മ ഇരിക്കട്ടെ എന്നും പറഞ്ഞു കൊടുത്തയുമ്മയാണ് )

അവൾക്കും എനിക്കും ജലം തന്ന അനാദിയായ ആനന്ദത്തെ കുറിച്ച്, ശാന്തിയെ കുറിച്ച് വിശദീകരിക്കാൻ വാക്കുകളില്ല. 💜💜

അല്ലെങ്കിലും സ്നേഹം കൊണ്ട്, സൗഹൃദം കൊണ്ട്, എന്നോളം ഇത്ര മാത്രം അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആരുണ്ട് ഭൂമിയിൽ.💜💜💜

കൊച്ചി  പണ്ടത്തെക്കാൾ മദാലാസയായിട്ടുണ്ട് എന്ന് കൂടെ പറയട്ടെ..

സ്നേഹം നിറഞ്ഞ ദിനങ്ങളെ ഞാൻ ഇതാ ഇവിടെയും അടയാളപ്പെടുത്തി വെക്കുന്നു.

No comments: