ആദ്യത്തെ നാലു ദിവസത്തെ അമ്പരപ്പ് തീരും മുന്‍പേ സ്കൂള്‍ ഓഫ് എൻവയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് ന്റെ ഇന്റക്ഷൻ വീക്ക് ആരംഭിച്ചു. പല നിറത്തില്‍ ഉള്ള ആളുകള്‍ നിരന്നിരിക്കുന്ന ഹാളിലേക്ക് കടക്കുമ്പോള്‍ കാലുകള്‍ വിറച്ചു. ആദ്യമേ തന്നെ ഒരു ഇന്ത്യന്‍ മുഖമാണ് ശ്രദ്ധയില്‍ പെട്ടത്. എന്റെ ട്യൂട്ടര്‍ ഉമാ കോത്താരി. മുന്പില് നിരന്നിരിക്കുന്നത് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ പുലികളാണ് :- സാം ഹിക്കി, ടോണി ബെബ്ബിങ്ങ്സണ്‍, അട്മോസ് ശിമ്പോവ് , ഡയാന മില്ടന് , ഫിലിപ്പ് വുഡ് ഹൌസ്.... എന്നിങ്ങനെ നീളുന്ന നിര.
കൊഴ കൊഴാന്ന് കേള്‍ക്കുന്ന ഇംഗ്ലീഷ് പകുതിയും മനസ്സിലായില്ല, പ്രത്യേകിച്ച് അമേരിക്കന്‍, ചൈനീസ് ഇംഗ്ലീഷ്. എങ്കിലും ജന്മ വാസന കൊണ്ടെന്നവണ്ണം ആദ്യ ദിവസം തന്നെ ക്ലാസ്സിലെ എല്ലാവരെയും പരിചയപെടുകയും പേരുകള്‍ ഓര്‍ത്ത് വെക്കുകയും ചെയ്തു . അതിനിടക്കാണ് വായ നിറച്ചും പുകയും വിട്ടു, മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു നില്കുന്ന ഒരാളെ കണ്ടത്. അടുത്ത് ചെന്നു, അറിഞ്ഞ ഭാവം ഇല്ല. ഞാന്‍ വെളുക്കെ ചിരിച്ചു വിഷ് ചെയ്തു. വളരെ ബുദ്ധിമുട്ടി തല ഒന്നു ഉയര്‍ത്തി പറഞ്ഞു.'' ഞാന്‍ ഗ്രീസില്‍ നിന്നും കാതറിൻ ''.
ഞാന്‍ പറഞ്ഞു ''ഞാന്‍ ഇന്ത്യയില്‍ നിന്നു ശാരി'' കണ്ണുകളില്‍ ചിരിപരന്നു, പിന്നെ ചോദിച്ചു ഇന്ത്യയില്‍ എവിടെ? കണ്ട കൂട്ടുകാരില്‍ പലരും ഇന്ത്യയില്‍ വന്നവരാണ്. അത് കൊണ്ടു തന്നെ പറഞ്ഞു '' കേരളം'' കയ്യിലിരുന്ന സിഗരെറ്റ് വലിച്ചെറിഞ്ഞു കാതറിന് എന്നെ പുണര്‍ന്നു. കേരളം ...ഞാന്‍ കേരളത്തിന്റെ ആരാധികയാണ് ..ഗ്രീസും കേരളവും തമ്മില്‍ പണ്ടു കച്ചവട ബന്ധം ഉണ്ടായിരുന്നു. പിന്നെ നിങ്ങളുടെ സിനിമകളും മനോഹരമാണ്. കലാപനിയും പിറവിയും ഞാന്‍ കണ്ടിട്ടുണ്ട്..... എന്നിങ്ങനെ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയം ,സാമൂഹ്യ സാമ്പത്തികമായ മാറ്റങ്ങള്‍, എല്ലാം കാണാപാഠമാണ് കാതെറിനു .
ക്ലാസ്സില്‍ ഒന്നും സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരി ആയ കാതെറിന്‍ എന്റെ അടുത്ത സുഹൃത്തായി. സംസാരിക്കുക എന്നത് എനിക്കൊരു ഹോബി ആയതുകൊണ്ട് ക്ലാസ്സിലെ എല്ലാ ആള്‍ക്കാരുമായി നല്ല സൗഹൃദം ഉണ്ടാക്കാന്‍ എളുപ്പമായിരുന്നു. കാതെറിനു ഞാന്‍ വഴി അവരുമായി നല്ല ബന്ധം ഉണ്ടാവുകയും ചെയ്തു. അതിന് അന്ന് മുതല്‍ ഇന്നു വരെ നന്ദി പറയുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ എന്നെ കണ്ടാല്‍ ''നല്ല ദിവസം '' എന്ന് മലയാളത്തില്‍ ആശംസിക്കാന്‍ അവള് മറക്കാറില്ല.
ഒരിക്കല്‍ കേരളത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുത്ത ക്ലാസ്സ്മുറിയില്‍ അമേരിക്കക്കാരി ആയ പെണ്‍കുട്ടി കേരളത്തിലെ സ്ത്രീകള്‍ കുടുംബത്തിനു അടിമകള്‍ ആണെന്ന് പറഞ്ഞപ്പോള്‍, ഞാന്‍ പ്രതികരിക്കും മുന്‍പേ കാതെറിന്‍ പ്രതികരിച്ചിരുന്നു. '' യൂറോപ്പിലെ സ്ത്രീകളെക്കാള്‍ ഭേദമാണ് , ഇവിടുത്തെ സ്ത്രീകള്‍ ഫാഷനും, പരസ്യങ്ങള്‍ക്ക്, സെക്സ് നും, മദ്യത്തിനും, മയക്കു മരുന്നിനും അടിമകളാണ്.. അതിലും എത്രയോ നല്ല അവസ്ഥയിലാണ് കേരളത്തിലെ സ്ത്രീകള്‍ ''..തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ..
വീട്ടുകാര്‍ക്ക് കാതെറിന്റെ പഠനത്തിനോട് എതിര്‍പ്പാണ്. അത് കൊണ്ടു തന്നെ സ്വയം ജോലി ചെയ്താണ് കാതെറിന്‍ പഠനത്തിന് പൈസ കണ്ടെത്തുന്നത്. രാവേറുവോളം നീളുന്ന ഹോട്ടെല്‍ ജോലി. എന്നാലും ക്ലാസ്സില്‍ വന്നാല്‍ ഉറങ്ങാറില്ല. ഓരോ ക്ലാസ്സും കേള്‍ക്കുന്ന ആത്മാർത്ഥത കാണുമ്പോൾ ഞാന്‍ മനസ്സു കൊണ്ടവളെ നമിക്കാറുണ്ട്.
അന്നും പതിവു പോലെ കൊച്ചു വര്‍ത്തമാനവുമായി ഞങ്ങള്‍ ഏഴുപേര്‍ കൂടി നില്കുന്ന ഒരു വൈകുന്നേരം..ഒരു ബ്രിട്ടീഷ്കാരി വന്നു ജിങ്ങിനോട് ഏതോ ഒരു കെട്ടിടത്തിലേക്കുള്ള വഴി ചോദിച്ചു. ജിങ്ങ് സോറി ഒന്നു കൂടി പറയു എന്ന് ചോദിച്ചതും ആ പെണ്‍കുട്ടി പരിഹസിച്ചു." ഇംഗ്ലീഷ് അറിയില്ല അല്ലെ? നാണമില്ലല്ലോ ഞങ്ങളുടെ നാട്ടില്‍ വരാന്‍"
ജിങ്ങ്ന്റെ കണ്ണുകള്‍ നിറഞ്ഞു. തൃശ്ശൂര്ക്കാര് പറയുന്ന മലയാളം മനസ്സിലാകാത്ത തിരുവനന്തപുരം കാരന് മലയാളം അറിയില്ലാന്നു പറയാന്‍ പറ്റില്ലല്ലോ?
കാതെറിന്‍ നടന്നകന്നു കൊണ്ടിരുന്ന ആ പെണ്‍കുട്ടിയെ ഓടി ചെന്നു തടഞ്ഞു നിര്‍ത്തി. പിന്നീട് വളരെ ഗൌരവത്തില്‍ ചോദിച്ചു " അവള് ഇവിടെ പീജിക്കാണ് പഠിക്കുന്നത്. ഇവിടെ എടുക്കുന്ന ഓരോ ക്ലാസ്സും അവള്‍ക്ക് മനസ്സിലാകും'' പിന്നീട് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് കാരിയെ ചൂണ്ടി കാണിച്ചു തുടര്‍ന്നു " ഈ ബ്രിട്ടീഷ് കാരി പറയുന്നതെല്ലാം അവൾക്ക് മനസ്സിലാകും , നീ പറയുന്നതു മറ്റുള്ളവര്‍ മനസ്സിലാക്കണം എന്നഹൃദയമാണ് നിനക്കില്ലാതെ പോയത്.അവള് സംസാരിക്കുന്നത് അവളുടെ സെക്കന്റ് ലാന്ഗ്വേജിലാണ് (ഭാഷ). നിനക്കു നിനക്കെന്തറിയാം ഇംഗ്ലീഷ് അല്ലാതെ , നീ ജനിച്ചതും വളര്‍ന്നതും ആ ഭാഷയില്‍ അല്ലെ? ജിങ്ങ് നീ ഒരു ചൈനീസ് വാക്ക് പറയു.. നീ ഒന്നു ശ്രമിച്ചു നോക്ക് പറയാന്‍..." ജിങ്ങ് പറഞ്ഞതു പറയാന്‍ അവർക്ക് സാധിച്ചില്ല..തുടര്‍ന്ന് ജിങ്ങിന്റെ കൈ പിടിച്ചു മാപ്പും പറഞ്ഞു ആ പെണ്‍കുട്ടി നടന്നകന്നു.
ഞാന്‍ കാതെറിനെ നോക്കി രണ്ടു മിനിട്ട് മുന്‍പ് കണ്ട രൌദ്ര ഭാവം മുഖത്തില്ല .. കാര്യമായി ഒന്നുംചിന്തിക്കാതെ സിഗരെറ്റും പുകച്ചു പതിവ് പോലെ ഒതുങ്ങി കൂടി നില്ക്കുന്നു. നേരത്തെ സടകുടഞ്ഞെഴുന്നെറ്റ ആ ഭാവം ആ മുഖത്ത് തന്നെയോ എന്ന് അത്ഭുത പെടുത്തും വിധത്തില്‍......

19 comments:
അടുത്ത ലക്കം കാത്തിരിക്കുന്നു....
ഇനിയും പറയൂ...
:)
കാതറിനെ ഇഷ്ടമായി.... തുടരൂ
മലയാളികള്‍ പോലും കേരളത്തെ മറന്നു തുടങ്ങുമ്പോള്‍ ഗ്രീസിലിരുന്നു കേരളത്തെ വല്ലാതെ സ്നേഹിക്കുന്ന കാതറിനെ ഞാനുമിഷ്ടപ്പെടുന്നു....ഒതുങ്ങിക്കൂടിയിരിക്കുമ്പോഴും തെറ്റു കാണുമ്പോള്‍ ഉടന്‍ പ്രതികരിക്കാനുള്ള ആ മനസ്സിനോട് ആദരവും തോന്നുന്നു....
വായിച്ച് കഴിഞ്ഞപ്പോള്‍ കാതറിന് എനിക്കും പ്രിയപ്പെട്ടവളായതുപോലെ. മറ്റ് നാട്ടുകാര്‍ക്ക് വേണ്ടി ഇതുപോലെക്കെ വാദിക്കുകയും പോരടിക്കുകയും തൊലിയുടെ നിറം നോക്കാതെ നന്നായി പെരുമാറുകയും ചെയ്യുന്നവര്‍ ആ ഭാഗത്ത് അധികം പേരില്ല. അതറിയുന്നതുകൊണ്ടാണ് കാതറിന് പ്രിയപ്പെട്ടവളായത്. കാതറിന് ഒരു ഗ്രീക്ക് ദേവതയാണോ എന്ന് ഞാന്‍ ചോദിച്ചതായി പറയൂ
ഇതു കുറെ അറിയേണ്ട കഥകള്‍ ആംഗലേയത്തില്‍.
http://rubber.wordpress.com
നല്ല എഴുത്ത്.
ഗൌരിയുടെ പോസ്റ്റുകള്‍ ഇന്നുമുതല്‍ വായിച്ചു തുടങ്ങുന്നു.
അധികം സംസാരിക്കാത്ത മനസ്സില്‍ നന്മ സൂക്ഷിക്കുന്ന കാതറിനെ ഇഷ്ടമായി,ഗൌരി.
very good....
iniyum kaathirikkunnu.
ezhuthikkonde irikku...
abhinandanangal...!!!
ശ്രീലാല്‍ പറഞ്ഞത് തന്നെ പറയുന്നു.
ഇഷ്ടമായി.
വായിക്കന്‍ തുടങ്ങുന്നു.
കരിങ്കല്ല്
:) ellayidathum undu...ithpoley ulla catherine...
ee kochu Bahranilum :)
കതറിനെ പറ്റി വായിച്ചപ്പോള്‍ പണ്ട് എന്റെ വീടിനരുകില്‍ താമസിച്ചിരുന്ന ഗൊട്സിനെ ഓര്‍മ്മ വന്നു.ഞാന്‍ പാടികൊടുത്ത “കടലിനക്കരെ പോണോരേ..” എന്ന ഗാനം മനോഹരമായി ഏറ്റു പാടുന്ന ഒരു ജെര്‍മ്മന്‍ സഞ്ചാരി..
ഗൌരി..ഞാന്‍ തന്റെ നാട്ടുകാരനാ ഒരു 10 നാഴിക അപ്പുറം. പരിപാടി ഉഗ്രന്‍.
നല്ല കുറിപ്പ്. ഇനിയും എന്തൊക്കെയോ എഴുതണം എന്നുണ്ട്. :). നന്മകള്
ഇഫക്ടീവ് ഭാഷ. അഭിനന്ദനങ്ങള്‍. വ്യത്യസ്ത വിഷയങ്ങളെഴുതുമല്ലോ?
നാം അറിയാതെ നമ്മെ കീഴടക്കുന്ന ഇങ്ങിനെ ചിലര്‍..
ഈ പരിചയപ്പെടുത്തലിന്റെ, അനുഭവവക്കുറിപ്പിനു ആശംസകള്‍
gambeeramaayittund chechi.katharinod orupaad sneham thonnunnu.
കതറിനെ ഞാന്‍ വായിച്ചിരുന്നോ. ഇല്ല എന്ത് കൊണ്ട് വായിച്ചില്ല..
മനസ്സിന് ഒരു സുഖം
വായന കഴിഞ്ഞപ്പോൾ കാതറിൻ എനിക്കും പ്രിയപ്പെട്ടവൾ ആയി😊
ചിലരങ്ങെനെയാണ്. അടുത്തറിയുമ്പോൾ അവരോടുള്ള പ്രിയവും, വിശ്വാസവും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു.
ആശംസകൾ
Post a Comment