Tuesday 24 November 2009

ആണ്‍‌ഗ്രാമങ്ങള്‍‌

ഇതു ഇരുപത്തിഒന്നാമത്തെ തവണയാണ് ഹിംഗോള എന്ന ഗ്രാമത്തിലേക്ക് പോകുന്നത്

ഇത്തവണ ആ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍‌... ഒരു സ്ത്രീയെ എങ്കിലും ആ ഗ്രാമത്തില്‍ കാണാനാകുമെന്ന അത്ഭുതം!!!

ആദ്യകാലങ്ങളില്‍ സ്ത്രീകളെ അവിടെ കാണാത്തത് അത്ര ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായിട്ട് പോലും ഒരു സ്ത്രീയെയോ, ,ഒരു പെണ്‍കുട്ടിയെയൊ അവിടെ കണ്ടിട്ടില്ല.. ഞാനോര്‍ത്തു ഇതെന്താ മേലേപറമ്പില്‍ ആണ്‍‌വീട് എന്ന് പറയും പോലെ, ആണ്‍ഗ്രാമമോ... മാത്രമല്ല ഗ്രാമമുഖ്യനും മകനും എന്നെ കാണുമ്പോള്‍ ഒരു ശത്രുവിനെ പോലെയുമാണ്. പിന്നീടാണ് കൂടെയുള്ള സുഹൃത്ത് വിശദീകരിച്ചത്‌. ഇതു രാജ്പുരൊഹിതരുടെ ഗ്രാമമാണത്രെ, സ്ത്രീകളെല്ലാം പര്‍ദ്ദ സമ്പ്രദായപ്രകാരമാണത്രെ ജീവിക്കുന്നത്. ആ ഗ്രാമത്തിലെ ഒരു സ്ത്രീക്കും പുറത്തിറങ്ങാനോ, വിദ്യാഭ്യാസത്തിനൊ സ്വാതന്ത്ര്യമില്ല, അപരിചതരായ ആരും അവരെ കണ്ട് പോകരുത്, അവര്‍ വീടിനുള്ളില്‍‌ തന്നെ കഴിഞ്ഞ് കൂടണം.. വിരുന്ന് പോകലുകളില്ല, വിരുന്ന് വരവുകളില്ല.വെള്ളം കൊണ്ട് വരാന്‍‌ പോലും പുറത്തേക്കിറങ്ങില്ല. രാജസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരണത്രെ ഇവര്‍‌...രാജാവിന്റെ പുരോഹിതരാകുന്നവരാണിവര്‍‌.
ഗ്രാമമുഖ്യനൊപ്പം ഒരു ചര്‍ച്ച...


എണ്‍പത് രാജ്പുരോഹിത് കുടുംബങ്ങളും, പത്ത് മേഘ്‌വാളരും(ദളിതര്‍)ആണിപ്പോള്‍‌ ഹിംഗോളയില്‍ താമസിക്കുന്നത്‌. പിന്നീട് ഹിംഗോളയിലെ സ്ത്രീകളുമായി സംസാരിക്കുക എന്നത് എന്റെ മുഖ്യ അജണ്ടയായി മാറി. മുഖമില്ലാത്തതെങ്കിലും കുറച്ച് സ്ത്രീകളെ കാണാമായിരുന്നു മറ്റ് ഗ്രാമങ്ങളില്‍, എന്തു തന്നെ ആയാലും സ്ത്രീകളെ കാണണം എന്ന ഉദ്ദേശത്തിലാണ് മറ്റ് ഗ്രാമങ്ങളില്‍ നിന്ന് സ്കൂള്‍‌ കുട്ടികളെ സംഘടിപ്പിച്ച് അവിടെ ഒരു ജാഥ നടത്തിയത്.


വയസ്സായതെങ്കിലും ഒരു സ്തീയെ കാണുമെന്ന എന്റെ പ്രതീക്ഷ മുഴുവനും തെറ്റി. ജാഥയല്ല ഭൂകമ്പം ഉണ്ടായാലും ഇവര്‍ പുറത്തിറങ്ങില്ലന്ന് തോന്നുന്നു..


ഒരിക്കല്‍ ഹിംഗോള ലോവര്‍‌ പ്രൈമറി സ്കൂളിലെത്തിയപ്പോള്‍ പേരിനെങ്കിലും കുറച്ച് പെണ്‍കുട്ടികളെ കാണാനൊത്തു, പക്ഷെ അവരുമായി സംസാരിക്കണമെങ്കില്‍‌ എന്റെ ജാതി അവിടത്തെ ടീച്ചറെ ബോധ്യപെടുത്തണമായിരുന്നു. സാധാരണ എല്ലാ ഗ്രാമവാസികളും മേംസാബിന്റെ പേരിനേക്കാള്‍ മുന്‍പേ ജാതിയായിരുന്നു ചോദിക്കാറ്, അതു കൊണ്ട് തന്നെ ജാതി പറയല്‍‌ പ്രയാസമല്ല. പക്ഷെ എന്റെ കൂടെ രണ്ട് പുരുഷന്മാര്‍ കൂടി ഉണ്ടെന്ന് കണ്ടതോടെ ടീച്ചറും കയ്യൊഴിഞ്ഞു. സഹായത്തിനാളില്ലെങ്കില്‍ ഇവര്‍ സംസാരിക്കുന്ന മാര്‍വാടി എനിക്ക് മുഴുവന്‍ പിടികിട്ടുകയും ഇല്ല.


അന്ന് മടിച്ചാണെങ്കിലും ഗ്രാമമുഖ്യനോട് ഞാന്‍‌ ഒരു സ്സ്ത്രീയെ കാണാന്‍‌ അനുവദിക്കണമെന്ന് ആവശ്യപെട്ടു, പ്രതീക്ഷിച്ച പോലെ അയാള്‍‌ പറ്റില്ലന്ന് തീര്‍ത്തു പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍ക്ക് ചിരപരിചിതനായ പൂസാറാം, ജാനദേസര്‍ എന്ന പഞ്ചായത്തിന്റെ പ്രസിഡണ്ട് ഹിംഗോളക്കാരനാണന്ന് അറിയുന്നത്. അയാളാണെങ്കില്‍ മുഴുവന്‍‌ സമയവും സോഹാ ഖാ എന്ന മുസ്ലിം സുഹൃത്തിനോടൊപ്പമാണ് കാണാറുള്ളത്, പൊതുവെ രാജ്പുരോഹിതര്‍‌ മറ്റുള്ള ജാതിക്കാരുമായി സമ്പര്‍ക്കം കുറവായത് കൊണ്ട് പൂസാറാം രാജ്പുരോഹിതനാണെന്ന് ഞാന്‍‌ കരുതിയിരുന്നില്ല.
പൂസാറാമുമൊത്തൊരു മീറ്റിങ്ങില്‍, സ്യുട്ടിട്ടിരുകുന്നത് പൂസാറാം.
പഞ്ചായത്ത് പ്രസിഡണ്ട് അദ്ദേഹത്തിന്റെ വീട്ടിലെ സ്ര്തീകളെ കാണാന്‍‌ അവസരമൊരുക്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു, എങ്കിലും അതിലും ഒരു ഉറപ്പുണ്ടായിരുന്നില്ല. കാരണം പൂസാറാം ഹിംഗോളക്കാര്‍ക്ക് സ്വീകാര്യനായ നേതാവല്ല തന്നെ. ഞാന്‍‌ അതിശയത്തോടെ ചോദിച്ചു ‘അപ്പോള്‍ വാര്‍ഡ് മെംബര്‍‌‌ ആയതെങ്ങിനെ?”
പൂസാറാം ചിരിച്ചു കൊണ്ട് ഒരു കഥ പറഞ്ഞു ‘ എന്റെ വീട്ടുകാരുടെ വോട്ട് പോലും എനിക്ക് ലഭിച്ചിട്ടുണ്ടാകുമോ എന്ന് സംശയമാണ്, മറിച്ച് മൂല്‍ ക്കി ഡാണിയിലെ (മറ്റൊരു ഗ്രാമം) മുന്നൂറ്റി എണ്‍‌പത് സിന്ധ് (വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോകാന്‍‌ പറ്റാതെ ഇന്ത്യന്‍‌ ബോര്‍ഡറില്‍ കുടുങ്ങി പോയ മുസ്ലീങ്ങളാണ് സിന്ധ്കള്‍) കുടുംബങ്ങളിലെയും മുഴുവന്‍ വോട്ടും കിട്ടി വന്‍‌ഭൂരിപക്ഷത്തിലാണ് ഞാന്‍‌ ജയിച്ചത്.
പണ്ട് ഹിംഗോള അഞ്ഞൂറോളം കുടുംബങ്ങള്‍‌ നിറഞ്ഞ, ഒന്‍‌പത് കുളങ്ങള്‍‌ സ്വന്തമായുള്ള അതായത് ഏത് വരള്‍ച്ചയേയും അതിജീവിക്കാന്‍‌ വിധം കുടിവെള്ള ലഭ്യത ഉള്ള ഒരു ഗ്രാമമായിരുന്നു. അഞ്ഞൂറ് കുടുംബത്തില്‍ ഈ മുന്നൂറ്റി എണ്‍പത് സിന്ധുകളും ഉണ്ടായിരുന്നു, എന്നാല്‍‌ രാജ്പുരോഹിതര്‍ സ്ഥിരമായി ഈ മുസ്ലിങ്ങളെ ഉപദ്രവിക്കുകയും, വിദ്യാഭ്യാസം മുതല്‍ കുടിവെള്ളം വരെ തടയുകയും ചെയ്ത് പോന്നു.. സ്ത്രീകളെ പുറത്തിറങ്ങി കണ്ടാല്‍ അപമാനിക്കുന്നതും ഒരു പതിവായിരുന്നത്രെ. ഒടുവില്‍‌ ആ എണ്‍പതോളം രാജ്പുരോഹിത കുടുംബങ്ങളോട് പൊരുതി നില്‍ക്കാനാകതെ സിന്ധുകള്‍‌ എല്ലാവരും പത്ത് കിലോമീറ്ററോളം അപ്പുരത്തേക്ക് മാറി താമസിച്ചു, ആ ഗ്രാമമാണ് മൂല്‍ ക്കീ ഡാണി.
അതീവ രൂക്ഷമായ കുടിവെള്ള ക്ഷാമം മൂല്‍‌ ക്കീ ഡാണിക്കാര്‍‌ അനുഭവിക്കുമ്പോള്‍ അവര്‍ക്ക് കൂടി അവകാശപ്പെട്ട കുളങ്ങള്‍‌ ഹീംഗോളക്കാര്‍‌ ഒറ്റക്ക് അനുഭവിക്കുകയാണ്.
എങ്കിലും സോഹാ ഖായോട് സംസാരിച്ചപ്പോള്‍‌ സംന്തോഷം തോന്നി.. അദ്ദേഹം പറഞ്ഞു, ‘ഇപ്പോള്‍‌ ആരെയും പേടിക്കാതെ ഞങ്ങളുടെ കുട്ടികള്‍ക്ക് സ്കൂളില്‍‌ പോകാം, കിട്ടുന്ന വെള്ളം പങ്കിട്ടെടുത്ത് ഉള്ളത് കൊണ്ട് സന്തോഷം പോലെ കഴിയാം. ഞങ്ങളുടെ സ്ര്തീകള്‍ നരേഗക്ക് (എന്‍‌. ആര്‍‌. ജി. എ) പോയി നല്ല വരുമാനം കിട്ടുന്നുണ്ട്...ഞങ്ങളിപ്പോള്‍‌ സന്തോഷത്തിലാണ്.പക്ഷെ അവിടെ ഇപ്പോഴും താമസിക്കുന്ന മേഘ്‌വാളരുടെ കാര്യം വലിയ കഷ്ട്ടത്തിലാണ്’.
സോഹാ ഖാക്കൊപ്പം ഒരു മീറ്റിംങ്ങ്.
ഇവിടെ താമാസിക്കുന്ന മേഘ്‌വാളരുടെ വീടെവിടെയാണ് എന്ന എന്റെ ചോദ്യം കേട്ടപ്പോഴെ ഹിംഗോള ഗ്രാമമുഖ്യന്റെ മുഖം ചുവന്നു വന്നു. അവിടേക്ക് പോകരുത് എന്ന് പറഞ്ഞിട്ടും ഞങ്ങള്‍‌ പോയി. പത്ത് കുടുംബങ്ങള്‍‌, കുടിലുകളില്‍‌ നിശബ്ദരായി കഴിഞ്ഞു കൂടുന്നു. രാജ്പുരോഹിതര്‍‌ കല്‍പ്പിച്ചിട്ടുള്ള അയിത്തം കാരണം തലമുറകളായി സ്കൂളില്‍‌ പ്രവേശനമില്ലാത്തവര്‍, വെളിച്ചമില്ല, വെള്ളമില്ല.. സമൃദ്ധമായി കുടിവെള്ളം ലഭ്യമായിട്ടും, വെള്ളം എടുക്കാന്‍‌ അനുവാദമില്ല. ആരും കാണാതെ, എല്ലാവരും എടുത്ത ശേഷമാണിവര്‍‌ വെള്ളം എടുക്കാറ്..ആരെങ്കിലും കണ്ടാല്‍ തല്ലും ചവിട്ടും ഉറപ്പ്... അവരുടെ സങ്കടങ്ങള്‍ എണ്ണമില്ലാതെ തുടരുകായാണ്...
നിങ്ങള്‍ക്കും സിന്ധ്കള്‍‌ പോയ പോലെ മാറിതാമസിച്ചു കൂടെ?
പൈസ ഇല്ല മേംസാബ്....
എന്തു പറയാന്‍‌... വിദേശത്ത് നിന്നും ധാരാളം ഫണ്ടൊഴുകി വരുന്ന, രാജ്പുത്രര്‍‌ ഭരിക്കുന്ന എന്റെ സ്ഥാപനത്തിലെ തലവരോട് ഒരു കെഞ്ചല്‍‌...
‘അവര്‍ക്ക് കുടിവെള്ളത്തിനെന്തെങ്കിലും,അല്ലെങ്കില്‍‌ ആ കുട്ടികളുടെ പഠനത്തിനെന്തെങ്കിലും.....
അവര്‍‌ ചിരിച്ച് കൊണ്ട് പറഞ്ഞു ‘ഏസാ ഹീ ഹോത്താ ഹേ...
ഒരു സൌത്ത് ഇന്ത്യക്കാരി നോര്‍ത്ത് ഇന്ത്യന്‍‌ ദളിതരെ കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റ് ആണത്രെ!!!
അവരോട് ദേഷ്യപെട്ടിറങ്ങി... പൊള്ളുന്ന വെയിലിലേക്കിറങ്ങി നിന്നു... നക്സല്‍‌ മൂവ്മെന്റുകള്‍‌‌ ഉണ്ടായികൊണ്ടിരിക്കട്ടെ എന്ന് മനസ്സില്‍‌ സിന്ദാബാദ് വിളിച്ചു..
ശ്രീനിവാസന്‍‌ അറബികഥയില്‍‌ കണ്ണാടിക്ക് മുന്‍പില്‍‌ നിന്ന് സിന്ദാബാദ് വിളിക്കും പോലെ!!!

73 comments:

krishnakumar513 said...

really touching
keep up the good work

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഗൌരീ,

ഇതു വായിച്ചപ്പോള്‍ പണ്ട് നമ്മുടെ നാട്ടില്‍ നമ്പൂതിരി തറവാടുകളിലെ സ്ത്രീകളുടെ അവസ്ഥയാണു ഓര്‍മ്മ വന്നത്.”മറക്കുടക്കുള്ളീലെ മഹാ നരകം’

ഈ പോസ്റ്റിനു നന്ദി

Unknown said...

ജാതിയെപ്പറ്റി പല ധാരണകളും ഉണ്ടെങ്കിലും ഇമ്മാതിരി ഒരു ആണ്‍ ഗ്രാമം എന്റെ ഭാവനയില്‍ ഒരിക്കലും വന്നിട്ടില്ല. നാട്ടിന്‍പുറം നന്മകളാല്‍ സമ്പന്നം തന്നെ.

കാട്ടിപ്പരുത്തി said...

അനുഭവങ്ങള്‍ക്കു പൊള്ളുന്ന നോവ്

chithrakaran:ചിത്രകാരന്‍ said...

ഈ നശിച്ച പുരോഹിതരെ പിടിച്ച് ജയിലിടുകയും,ഇവരുടെ സ്ത്രീകളെ മനശ്ശാസ്ത്ര കൌണ്‍സിലിങ്ങിനുശേഷം അന്യ ജനവിഭാഗങ്ങള്‍ക്കിടയില്‍ മനുഷ്യരെപ്പോലെ പുനരധിവസിപ്പിക്കുകയും വേണം.

Ashly said...

my GOD !!!!

Rajesh T.C said...

ഉള്ളു പൊള്ളിക്കുന്ന പോസ്റ്റ്.. ഇങ്ങനെയും ഗ്രാമങ്ങളോ?? നോർത്തിന്ത്യയിൽ താമസികുമ്പോൾ ജാതിവ്യവസ്ഥിതിയുടെ ഉച്ചനീച്ചത്വങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതു പോലെ അനുഭവമില്ല.അവിടെ പരിചയപ്പെടുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് ജാതിതന്നെയാണ്.ചോൻ എന്നു പറഞ്ഞാൽ അവർക്ക് മനസ്സിലാവാത്തതു കൊണ്ടും,അവർക്കിടയിൽ ഒറ്റപ്പെടാതിരിക്കാനുമായി ഞാൻ പണ്ഡിറ്റാണന്നേ പറയാറുള്ളു..നമ്മുടെ നാട് എത്രഭാഗ്യം..എന്തായാലും മനസ്സിന്റെ ആശ്വാസത്തിനായി ഇങ്കുലാബ് സിന്താബാദ് വിളിച്ചത് നന്നായി.. വിപ്ലവം ജയിക്കട്ടെ

ബീഫ് ഫ്രൈ||b33f fry said...

തിരികെ ഒന്നു കൂടി ഇവിടെ വരുന്നതിനായി ഇത് ഇവിടെ കിടക്കട്ടെ... tracking

ശ്രീവല്ലഭന്‍. said...

നന്ദി, ഈ കുറിപ്പിന്.

ഒരു നുറുങ്ങ് said...

ഗൌരീ,യെ ബില്‍കുല്‍ സഹീ..സിന്തഗീ മെ ഐസാഹീ
ഹോതാ ഹൈ!!!
ഈ ജാതികോമരങ്ങള്‍ ഇനിയും അവസാനി(പ്പി)ക്കാറായി
ട്ടില്ലെന്നാണോ ?
ചിത്രകാരന്റ്റെ അഭിപ്രായത്തോട് ഈ നുറുങ്ങും യൊജിക്കുന്നു,സ്വാതന്ത്ര്യം കിട്ടിയെന്നതു ഈ ഒരു തീവ്ര
ദു:ഖമാണോ നമുക്കു നല്‍കിയതു!ഇതിനു വേണ്ടിയാണോ നമ്മുടെ പൂര്‍വ്വീകര്‍ നമ്മെഭരിച്ച
പരദേശികളെ ആട്ടിപ്പായിച്ചതു?
..യെ ബഡീ ഖതര്‍നാഗ് ഹാലത്ത് ഹൈ,മേംസാബ് !!ഹിംഗോളാവാലേം സിന്ദാബാദ് !!

ഹാഫ് കള്ളന്‍||Halfkallan said...

അവരും ഇന്ത്യാക്കാര്‍ ആണു .. ഭീകരം .. !!!
കേരളത്തിലൊക്കെ എന്ത് വികസനം എന്ത് മാറ്റം .. കുപ്പ തൊട്ടി എന്ന് പറയുന്നവര്‍ ഇതൊക്കെ ഒന്ന് കാണണം !

nalan::നളന്‍ said...

ആര്‍ഷ ഭാരത ഗ്രാമമാണല്ലേ...അഭിമാനം കൊണ്ടിട്ട് തുള്ളിച്ചാടുന്നു

ബീഫ് ഫ്രൈ||b33f fry said...

ചാരുകസേരയില്‍ രാഷ്ട്രീയാവലോകനം നടത്തുന്ന ഓണ്‍ലൈന്‍ രാഷ്ട്രീയ ബുദ്ധിജീവികളുടെ കണ്ണില്‍ ഇന്ത്യ തിളങ്ങി പണ്ടാരമടങ്ങുകയല്ലേ? [ഒരു തരത്തില്‍ അവരുടെ കണ്ണില്‍ അവര്‍ക്ക് ചുറ്റുമുള്ള പൊട്ടക്കിണര്‍ വെട്ടിത്തിളങ്ങുകയാണ്. കുറ്റം പറയരുതല്ലോ] വിവേചനവും പിന്നോക്കാവസ്ഥയും പല സ്ഥലത്തും പല രീതിയിലാണെങ്കിലും, ചൂഷിതര്‍ക്കെല്ലാം ഒരേ നിറം, ചൂഷകര്‍ക്കും!

ഇടതു-ജനാധിപത്യശക്തികളുടെ അഭാവത്തിലോ, പരാജയത്തിലോ അവിടെ തീവ്രഇടതുപക്ഷം ശക്തി പ്രാപിക്കും. ഈയടുത്ത് തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍, സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ദളിതര്‍ സംഘടിച്ച് ക്ഷേത്രപ്രവേശനം നടത്തിയ കാര്യം അറിഞ്ഞുകാണുമെന്ന് പ്രതീക്ഷിക്കട്ടെ [സി.പി.എമ്മിന് ആ പഴയ ഗുമ്മില്ലെന്നാണല്ലോ ഇവിടത്തെ ചാരുകസേര-രാഷ്ട്രീയ-അവലോകനക്കാരുടെ പക്ഷം]. വിശേഷങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുമെന്ന് കരുതുന്നു.

മണിഷാരത്ത്‌ said...

ഏറെ അത്ഭുതത്തോടെയാണ്‌ വായിച്ചുതീര്‍ത്തത്‌.അതുകഴിഞ്ഞപ്പോള്‍ രോഷവും പ്രതിക്ഷേധവും തോന്നി.ഈ വര്‍ഷം വളര്‍ച്ചാനിരക്ക്‌ 8 എത്തുമെന്നു പറയുന്നു.ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് നമ്മള്‍ ലോകത്തോട്‌ പറഞ്ഞു.നമ്മള്‍ ചൈന കഴിഞ്ഞാല്‍ മൂന്നാമത്തെ ശക്തിയാകാന്‍ കാത്തിരിക്കുന്നു.പക്ഷേ കാണാത്ത ഇത്തരം എത്രയോ കാര്യങ്ങള്‍?ഇനി മലയാളിക്ക്‌ ധാര്‍മ്മികരോഷം ഉണരണമെങ്കില്‍ കേരളത്തിനുവെളിയില്‍ പോകേണ്ടിവരും.ഇവിടെ ഇനി അതിനോന്നും സ്കോപ്പില്ല.പോസ്റ്റിനു നന്ദി

Rare Rose said...

അവസാനിക്കാത്ത അത്ഭുതവുമായിട്ടാണു ഓരോ വട്ടവും മായക്കാഴ്ചകളില്‍ നിന്നു മടങ്ങാറ്.ഇത്തവണയും അതു പോലെ തന്നെ..ഈശ്വരാ ഇതു പോലുള്ളിടങ്ങള്‍ നീയിപ്പോഴും കാത്തു വെയ്ക്കുന്നുവോ എന്നു മാത്രമേ പറയാനാവുന്നുള്ളൂ..

ത്രിശ്ശൂക്കാരന്‍ said...

‘തിളങ്ങിക്കൊണ്ടിരിയ്ക്കുന്ന ഇന്ത്യയെ‘ നേരില്‍ക്കാണാന്‍ ഭാഗ്യം ലഭിച്ചവള്‍!

ഭാരതമാകെ ചുവന്ന പരവതാനികള്‍ വിരിയ്ക്കപ്പെടുന്നതും വസന്തത്തില്‍ ഇടിമുഴങ്ങുന്നതും വെറുതെയല്ലെന്ന്‍ ഈ കുറിപ്പുകള്‍ അടിവരയിടുന്നു.

അഭിനന്ദനങ്ങള്‍

Anil cheleri kumaran said...

:)

ഭൂതത്താന്‍ said...

നോവ്‌ നിറച്ച അനുഭവം ...

ജിവി/JiVi said...

ഈ ഗ്രാമം രാജസ്ഥാനില്‍.

അവിടെ ഒരു കമ്മ്യൂണിസ്റ്റും മുഖ്യമന്ത്രിയായിട്ടില്ല. ഏതെങ്കിലും തെരെഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികള്‍ എന്ന ദേശീയ തമാശയെ അധികാരത്തിലേറ്റിയിട്ടില്ല. എന്നിട്ടും??

Typist | എഴുത്തുകാരി said...

അത്ഭുതത്തോടുകൂടിയാണ് വായിച്ച് അവസാനിപ്പിച്ചതു്. ഇപ്പഴും ഇത്തരം ഗ്രാമങ്ങളോ, എന്തു കഷ്ടമായിരിക്കും ആ സ്ത്രീകളുടെ ജീവിതം.

Unknown said...

I can't believe...........!!!!!!

നിരക്ഷരൻ said...

തിളങ്ങുന്ന ഇന്ത്യയിലെ ജീവിതങ്ങള്‍ .

ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തില്‍ ഈ ജീവിതങ്ങള്‍ പലതും നേരിട്ട് കണ്ടിട്ടുള്ളതാണ്. ഒരിക്കല്‍ക്കൂടെ ആ വഴികളിലൂടെ നടത്തിച്ചു.

ഇതേത് ജില്ലയില്‍ ആണെന്ന് പറഞ്ഞില്ലല്ലോ ?

ഗൗരിനാഥന്‍ said...

ഇതു ജോധ്പൂര്‍ ജില്ലയിലാണ്,ലൂണീ ബ്ലോക്ക്,ഈ ഗ്രാമം കഴിഞ്ഞാല്‍ ബാഡ്മേര്‍ ജില്ല തുടങ്ങുകയായി.

Manoj മനോജ് said...

ഗൌരി,
വായിക്കുവാന്‍ വൈകി.
നവമ്പര്‍ 25 മുതല്‍ 16 ദിവസത്തേയ്ക്ക് സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരതയ്ക്കെതിരെ ബോധവല്‍ക്കരണം നടക്കുന്ന ഈ സമയത്ത് “പെണ്ണുങ്ങള്‍” നേരിടുന്ന ഈ ക്രൂരതയുടെ ചിത്രം കാട്ടി തന്നതിന് നന്ദി. ബോധവല്‍ക്കരണത്തിന് പിന്തുണച്ച് ഞാനിട്ട പോസ്റ്റിനൊടുവില്‍ ഇനിയെങ്കിലും പ്രതികരിക്കൂ എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഗൌരിയുടെ പോസ്റ്റില്‍ നിന്നും പ്രതികരിച്ചിട്ടും കാര്യമില്ല എന്നത് മനസ്സിലായി. എങ്കിലും ഗൌരിയെ പോലെ ചിലരെങ്കിലും നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ഒരിക്കലെങ്കിലും വിജയം നേടുമെന്ന് പ്രതീക്ഷിക്കാം.

Jayasree Lakshmy Kumar said...

പതിറ്റാണ്ടുകൾക്ക് മുൻപ് കണ്ടേക്കാവുന്ന ഇൻഡ്യയുടെ ചിത്രം ഇപ്പോഴും ലൈവ് ആയി കാണാവുന്ന ദയനീയാവസ്ത്ഥ!! ഇൻഡ്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ തേങ്ങുന്നു, തീണ്ടാപ്പാടകലത്തിൽ നിന്ന്, ജീവജലം പോലും കിട്ടാനാവാത വലയുന്നവരിലൂടെ. ഷെയിം!!

ഈ പോസ്റ്റിന് ഒരു സല്യൂട്ട്. മായക്കാഴ്ചകൾ ഞാൻ ശ്രദ്ധിച്ചിരുന്നോ എന്തോ!! ബ്ലോഗുന്നതിന് അർത്ഥമുണ്ടെന്നു തോന്നി ഇതു വായിച്ചപ്പോൾ.

mini//മിനി said...

വായിച്ചപ്പോള്‍ എന്ത് പറയാനാണ്! വിശ്വസിക്കാന്‍ പ്രയാസം. ഇവിടെ കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് ആ ഗ്രാമീണരോട് പറഞ്ഞാല്‍ അവരും വിശ്വസിക്കില്ല. അവിടെ പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീകളുടെ ബ്രെയിന്‍‌വാഷ് ചെയ്തിരുക്കയാ. നന്നാകുന്ന ലക്ഷണം ഇല്ല.

nallapreman said...

Kollaaalo...

poor-me/പാവം-ഞാന്‍ said...

സുഹൃത്തെ
പെട്ടെന്ന് ഈ സംബ്രദായങല്‍ മാറ്റാന്‍ നമ്മുക്കാവില്ല..ഇങിനെയുള്‍ല സ്ഥലങളില്‍ പോകുമ്പോള്‍ അവര്‍ക്കു നിങള്‍ മേംസാബ് ആയി തോന്നരുത്..ബെഹന്‍ ആയി തോന്നണം..അപ്പോള്‍ അവരിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയും..
പെണ്ണുങളെ പഠിപ്പിക്കുകയാണ് ഇങനേയുള്ള സ്ഥലങളില്‍ ഇടാന്‍ പറ്റിയ ബോമ്പ്...

Echmukutty said...

എനിക്ക് ഒട്ടും അൽഭുതം തോന്നുന്നില്ല, ഗൌരി. ദളിതൻ, പ്രക്റുതി, പെണ്ണ് ഈ ത്രിത്വത്തിനെ എന്തു മാത്രം ചൂഷണം ചെയ്യാമെന്നതിൽ മത്സരിച്ചാണ് നമ്മുടെ വ്യവസ്ഥിതി എല്ലാ കാലത്തും പുലർന്നിട്ടുള്ളത്. ഏറ്റവും അധികം ചൂഷണം ചെയ്യാൻ ശേഷിയുള്ളവൻ കെങ്കേമൻ എന്ന് അറിയപ്പെടുന്നു.
കെങ്കേമന്മാരുടെ ജീവിത സാഹചര്യങ്ങളിലെത്തിച്ചേരാനായി എല്ലാവരും അടുത്ത തലമുറയെ ഒരുക്കിയെടുക്കുന്നു.
കൂട്ടിന് ആചാരം,വീശ്വാസം, മതം, അധികാരം....... ഇങ്ങനെ ചില കാവൽക്കാരുമുണ്ടാവും.

ശ്രീ said...

ഇപ്പോഴും ഇത്തരം സ്ഥലങ്ങള്‍ ഉണ്ട് എന്നറിയുന്നത് തന്നെ അതിശയകരമായ കാര്യം തന്നെ.

വിശദമായ പോസ്റ്റ് വളരെ നന്നായി.

Sands | കരിങ്കല്ല് said...

hmmmmmm..........

jayanEvoor said...

നക്സലുകള്‍ ഉണ്ടാവുന്നത്....!

.
ഇതൊക്കെയാണ് ഇന്നും ഇന്ത്യ...
എന്ത് ചെയ്യാം...!

വളരെ, വളരെ നല്ല പോസ്റ്റ്‌!

Umesh Pilicode said...

:-(

Manoj മനോജ് said...

ഗൌരി,
പ്രതികരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞിട്ടും പ്രതികരിക്കുവാനിറങ്ങുന്നത് അഭിനന്ദനീയം തന്നെ. ജനങ്ങളെക്കാള്‍ ഭയപ്പെടേണ്ടത് മതത്തിന്റെ പേരിലുള്ള “രാഷ്ട്രീയക്കാരെ” തന്നെ. ഗുജറാത്തിലും മറ്റും കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കാതിരിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലല്ലോ.

ഇവിടെ സ്ത്രീകളെ സഹായിക്കുവാന്‍ വേണ്ടി ഇന്ത്യക്കാര്‍ തുടങ്ങിയ ഒരു സംഘടനയുണ്ട്. അവരുടെ യഥാര്‍ത്ഥ അഡ്രസ്സ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല, ആകെയുള്ളത് ഒരു പോസ്റ്റ് ബോക്സ് അഡ്രസ്സ് മാത്രം. ഒന്നിനേയും പേടിക്കേണ്ടാത്ത ഇവിടെ ഒരു സ്ത്രീപ്രസ്ഥാനത്തിന് അങ്ങിനെയൊരു അവസ്ഥയുണ്ടാകുമ്പോള്‍ ഇന്ത്യയിലെ കാര്യം പറയേണ്ടതുണ്ടോ!

പ്രതികരിക്കുവാനിറങ്ങുന്നു എന്ന് കേട്ടപ്പോള്‍ തെല്ല് ഭയത്തോടെയാണെങ്കിലും... എന്റെയും എന്നെ സ്ത്രീ പ്രശ്നങ്ങളിലേയ്ക്ക് കൂടുതല്‍ അടുപ്പിച്ച എന്റെ വാമഭാഗത്തിന്റെയും എല്ലാ വിധ ആശംസകള്‍.

aneeshans said...

a touching note.

റഫീക്ക്.പി .എസ് said...

വളരെ വളരെ നന്നായിട്ടുണ്ട് ,ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു ,ഇനിയും പ്രതീക്ഷിക്കാമല്ലോ തിളങ്ങുന്ന ഇന്ത്യയുടെ മുഖങ്ങള്‍ ..

റഫീക്ക്.പി .എസ് said...

വളരെ വളരെ നന്നായിട്ടുണ്ട് ,ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു ,ഇനിയും പ്രതീക്ഷിക്കാമല്ലോ തിളങ്ങുന്ന ഇന്ത്യയുടെ മുഖങ്ങള്‍ ..

ശ്രീ ഇടശ്ശേരി. said...

ഉള്ള് ഒന്നു നടുങ്ങി, വയന കഴിഞ്ഞപ്പോള്‍ .
സത്യം പറയാം, നിന്റെ ജീവനെ കുറിച്ചു ഇപ്പൊഴും
ഭയമുണ്ട്. ഇങ്ങനെയുള്ളവര്‍ ഒന്നിനും മടിക്കാത്തവരാണ്. ജാതിഭ്രാന്തന്മാരെ ഭയക്കണം.ഒപ്പം പണത്തിന് ക്ഷാമവും ഇല്ലാ.
ഇത്തരം കാര്യങ്ങള്‍ മീഡിയാ ഏറ്റെടുക്കണം. ഇന്ന് മനുഷ്യര്‍ക്ക് ആകെ ഭയം ഇതിനെ മാത്രമാണ്. പണം അവിടെയും വിളയാടാഞ്ഞാല്‍ മതി.
ഒരു സിന്ദാബാദ് നിനക്കൊപ്പം എന്റെ വകയും.

കാവലാന്‍ said...

ജാതീയ അജണ്ഡനുസരിച്ച് വോട്ടു വാങ്ങാനെത്തുന്ന രാഷ്ട്രീയത്തിന്റെ ഉള്ളിലിരിപ്പ് ഭാരതീയര്‍ തിരിച്ചറിയണം.അല്ലാത്തപക്ഷം അവരെ കാത്തിരിക്കുന്ന വിധി മുന്നേയറിയാന്‍ ഇത്തരം കുറിപ്പുകള്‍ വളരെവളരെ ഫലപ്രദമാണ്.

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇതൊന്നും സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ അറിയുന്നില്ലെന്നുണ്ടൊ?

VINOD said...

i have one question here , how can i as a person help them, will you please send me your e mail id may be i can help your efforts, please send an e mail to my id vinu1gnair@gmail.com

ഇട്ടിമാളു അഗ്നിമിത്ര said...

മോളെ ഗൌര്യേ.. നീ തല്ലുകൊള്ളാതെ നോക്കിക്കൊ...:)

(നിന്നോട് എനിക്ക് പണ്ടേ അസൂയയാ..)

said...

പ്രീയ ഗൌരീ.. വളരെ മൂല്യമുള്ള ലേഖനം..നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഴുകിയ വിശ്വാസങ്ങള്‍ ഒരു ജനത അവരുടെ ജീവനാഡിയായി കൊണ്ടുനടക്കുന്ന സംസ്കാരമാകുമ്പോല്‍ അതില്‍ അത്ഭുതപെടുന്നതിനൊപ്പം പ്രവര്‍ത്തിക്കേണ്ട്‌ സമയം അതിക്രമിച്ചിരിക്കുന്നു... അവരുടെ സ്ത്രീകളിലൂടെ എത്തിപ്പെടാനുള്ള ശ്രമം തന്നെയാണു ശരിയായ മാര്‍ഗ്ഗം. വിദ്യാഭ്യാസവും സ്ത്രീബോധവല്‍ക്കരണവും മാത്രമെ ഇത്തരം പ്രശ്നങ്ങളില്‍ എന്തെങ്കിലും പരിഹാരമായുള്ളു... ഒരു കമന്‍റിനപ്പുറം എന്തെങ്കിലും കൂടി ചെയ്യുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നു...

ഹാരിസ് നെന്മേനി said...

shari,നീ കസറുന്നു ...ആസ്വദിച്ചു വായിച്ചു..keep writing..

ബഷീർ said...

ഗൌരീനാഥൻ,

ഏറെ നാളുകൾക്ക് ശേഷം (ദീർഘ അവധിയിലായിരുന്നു) ഇവിടെയെത്തി. വായിച്ചു. ഈ വിവരങ്ങൾക്ക് നന്ദി.

അഭിനന്ദനങ്ങൾ

ഒരു യാത്രികന്‍ said...

sshInh¶ Hê bm{XnI\mé. \ãabnà Cãambn. Ft´ ]pXnbXmsbmìw Imé¶nÃ....kkvt\lw

ഒരു യാത്രികന്‍ said...

ഗൌരീ....വേദനിക്കാന്‍ വേണ്ടി മാത്രവും മനുഷ്യജന്‍മങ്ങള്‍.... എന്നാണാവൊ അറുതി!!!! സസ്നേഹം

വല്യമ്മായി said...

:(

F A R I Z said...

അന്ധ വിശ്വാസവും, ഉച്ച നീചത്വവും നിറഞ്ഞു അടിച്ചമര്‍പ്പെട്ടുകിടക്കുന്ന ,ഒറ്റപ്പെട്ടപല ഗ്രാമങ്ങളും നമ്മുടെ രാജ്യത്തിന്റെ വടക്കന്‍ മേഘലകളില്‍ ഒരുപാടു കണ്ടെത്താന്‍ കഴിഞ്ഞേക്കും.

ഗൌരിയുടെ ഈ അന്വേഷണ യാത്രയെ പ്രശംസിക്കാതെ വയ്യ.

ഇതൊന്നും, ഈ പോസ്റ്റിനു കമെന്റ് ഇട്ട മിനി പറയുംപോലെ "പുരുഷന്മാരുടെ ബ്രെയിന്‍ വാഷു" കൊണ്ടല്ല.

പുരുഷന്മാരെ ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും മിനി പാഴാക്കരുത് കെട്ടോ.

യാത്ര കുറിപ്പ് ,വായനക്കാരനെ സ്വാധീനിക്കും വിധം വരച്ചു കാട്ടിയ ഗൌരിക്ക്

എന്റെ ഭാവുകങ്ങള്‍
----ഫാരിസ്‌

Anonymous said...

ഇതു വായിച്ചിട്ട് മനസ്സില്‍ തോന്നിയ വികാരങ്ങള്‍ വര്‍ണ്ണനാതീതമാണ്. നടുക്കം....അതെ സ്ത്രീകളെ അവര്‍ ഏതു കിണറ്റിലാണ് കിടക്കുന്നതെന്നു കാണിച്ചു കൊടുക്കുക തന്നെയാണ് ആദ്യം വേണ്ടത്. പക്ഷേ, വെളിച്ചത്തിന്റെ വാതിലുകള്‍ തുറന്നു കിടക്കുന്നത് കാണുകയും എന്നാല്‍ അങ്ങോട്ട് പ്രവേശിക്കാനാവാതെയും വരുമ്പോള്‍ അവര്‍ക്കുള്ള നിരാശ, അതെത്ര കഠിനമായിരിക്കും. എന്തായാലും ഒരു കീറ് വെളിച്ചം അവരിലെത്തിക്കാന്‍ തീര്‍ച്ചയായും ഗൗരിക്ക് കഴിയട്ടെ.

കുറച്ചു നാള്‍ മുമ്പ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെക്കുറിച്ച് ഹിന്ദുവില്‍ വായിച്ചിരുന്നു. അതും നടുക്കുന്ന അറിവുകള്‍. അതുപോലെ മറ്റൊരിക്കല്‍ ഹിന്ദുവില്‍ത്തന്നെ രാജസ്ഥാനിലെ ദളിത് സ്ത്രീകളെക്കുറിച്ച് വായിച്ചിരുന്നു. രണ്ടു ചപ്പാത്തിയും 2 രൂപ കൂലിയും വാങ്ങി Black soil ചുമക്കുന്ന ദളിത് സ്ത്രീകളുടെ ഫോട്ടോ ഇന്നും മനസ്സിലുണ്ട്. അഹോ, ഭീകരം.....

ഈ സ്ത്രീകളൊക്കെയല്ലേ യഥാര്‍ത്ഥത്തില്‍ മോചനം നേടേണ്ടത്? യഥാര്‍ത്ഥ സംവരണവും അവര്‍ക്കല്ലേ വേണ്ടത്.......


താങ്കളുടെ ബ്ലോഗ് കുറച്ചുകാലത്തിനു മുന്‍പ് ഒരിക്കല്‍ വായിച്ചിരുന്നു. എന്നാല്‍ സ്വതസിദ്ധമായ മടി കൊണ്ട് അതു ഏതെന്നു ശ്രദ്ധിച്ചു വച്ചുമില്ല. കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി ആലോചിക്കയും ചെയ്തു. ഇന്നലെ മിനിമോളുടെ കമന്റ് ഫോളോവി ഒരു നുറുങ്ങിലെത്തി. ആ വായനാലിസ്റ്റില്‍ മായക്കാഴ്ച്ചകള്‍ എന്നു കണ്ടു നോക്കിയതാണ്. കാരണം ഞാന്‍ മായാ കാഴ്ച്ചകള്‍(മായാത്ത കാഴ്ച്ചകള്‍ എന്ന് ഉദ്ദേശിച്ച്) എന്ന് ഒരു കവിത ബ്ലോഗിയിരുന്നു. എടുത്തു നോക്കിയപ്പോള്‍ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്ന ബ്ലോഗ്! സന്തോഷം, ഞാന്‍ ഇതാ ഫോളോവിക്കഴിഞ്ഞു.

പിന്നെ ഗൗരീ , താങ്കളുടെ ഈ സര്‍വ്വതന്ത്രസ്വതന്ത്ര യാത്രകളില്‍ എനിക്ക് ചെറിയ അസൂയയുണ്ട് കേട്ടോ...... സ്‌നേഹം കലര്‍ന്ന അസൂയയാണേ...താങ്കള്‍ ചെയ്യുന്നത് എത്ര വലിയ കാര്യം...... പുതിയ പോസ്‌റ്റൊന്നും കണ്ടില്ലല്ലോ.... എന്തിന് അധികമിടണം അല്ലേ........

ഇനിയും വരൂ വേറിട്ട പുത്തന്‍ അനുഭവങ്ങളുമായി....പോയിക്കാണാന്‍ കഴിയാത്ത, ഒന്നും ചെയ്യാനും ആവതില്ലാത്ത ഈ പാവങ്ങള്‍ കാത്തിരിക്കുന്നു താങ്കളുടെ ശക്തമായ പോസ്റ്റുകള്‍ക്കായി......

ബഷീർ said...

ഓ.ടോ:

വല്ല മായക്കഴ്ചകളും ഉണ്ടോന്നറിയാൻ വന്നു.

ഒന്നും കാണുന്നില്ലല്ലോ !!

Suraj P Mohan said...

അത്ഭുതം, ഇപ്പോഴും ഇത്തരം സ്ഥലങ്ങള്‍ ഉണ്ടെന്നറിയുമ്പോള്‍

നന്ദന said...

ഓ!!എന്റെ ലോകമേ!! ഇങ്ങനേയും ലോകത്തിലൊരിടമോ??

Wash'Allan JK | വഷളന്‍ ജേക്കെ said...

എന്റെ ദൈവമേ, എന്നാ ഇതൊക്കെ ശരിയാകുന്നത്? കഷ്ടം തന്നെ. എന്തെക്കെ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാലും കേരളം എത്ര നല്ലത്.

അരുണ്‍ കരിമുട്ടം said...

സെന്‍സ് ഉണ്ടാവണം, സെന്‍സിറ്റി ഉണ്ടാവണം..
ഇതും മറ്റൊരു കാഴ്ച അല്ലേ?

...karthika... said...

ithoru kaazhchayalla kannadiyanu!!! poignantly penned it Gowri. Good job!

Mohamed Salahudheen said...

മായക്കാഴ്ച തന്നെ. ഹാവൂ

OAB/ഒഎബി said...

എവിട്യാ..????

Jishad Cronic said...

ഇങ്ങനേയും ഒരു ലോകമോ... കാത്തോളണെ...


വിഷു ആശംസകള്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

" സ്ത്രീകളെല്ലാം പര്‍ദ്ദ സമ്പ്രദായപ്രകാരമാണത്രെ ജീവിക്കുന്നത്. ആ ഗ്രാമത്തിലെ ഒരു സ്ത്രീക്കും പുറത്തിറങ്ങാനോ, വിദ്യാഭ്യാസത്തിനൊ സ്വാതന്ത്ര്യമില്ല, അപരിചതരായ ആരും അവരെ കണ്ട് പോകരുത്, അവര്‍ വീടിനുള്ളില്‍‌ തന്നെ കഴിഞ്ഞ് കൂടണം.."

പ്രസക്തമായ ലേഖനം. പക്ഷെ മേല്‍സൂചിപ്പിച്ച വാചകത്തില്‍ ശരിക്കും കല്ലുകടി (കണ്ണുകടി അല്ല കേട്ടോ) അനുഭവപ്പെടുന്നുണ്ട്.അതെന്താണെന്ന് വിശദീകരിക്കാന്‍ സ്ഥല പരിമിതിയുണ്ട്.
'പര്‍ദ്ദ'എന്നാല്‍ അര്‍ഥം ഇതൊക്കെയാണോ? ഒന്ന് വിശദീകരിക്കാമോ?

ഏതായാലും, ലേഖനത്തിന്റെ പ്രമേയം, രചന എന്നിവ ഉന്നത നിലവാരം പുലര്‍ത്തുന്നു. ഭാവുകങ്ങള്‍!

ഗൗരിനാഥന്‍ said...

krishnakumar513,സുനിൽ കൃഷ്ണൻ(Sunil Krishnan), അരുണ്‍, കാട്ടിപ്പരുത്തി, chithrakaran:ചിത്രകാരന്‍ , Captain Haddock, ജുജുസ്, ബീഫ് ഫ്രൈ||b33f fry, ശ്രീവല്ലഭന്‍, ഒരു നുറുങ്ങ്, ഹാഫ് കള്ളന്‍ , nalan::നളന്‍, മണിഷാരത്ത്‌ , Rare Rose, രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ത്രിശ്ശൂക്കാരന്‍, കുമാരന്‍, ഭൂതത്താന്‍, ജിവി/JiVi , Typist | എഴുത്തുകാരി , Aneeshia , നിരക്ഷരന്‍, Manoj മനോജ് , lakshmy , mini//മിനി, nallapreman , poor-me/പാവം-ഞാന്‍, Echmu Kutty , ശ്രീ , Sands | കരിങ്കല്ല്, jayanEvoor , ഉമേഷ്‌ പിലിക്കൊട് , നൊമാദ് | ans, റഫീക്ക്.പി .എസ് , ശ്രീ ഇടശ്ശേരി. , കാവലാന്‍ , Kunjipenne - കുഞ്ഞിപെണ്ണ്, Vinod Nair, ഇട്ടിമാളു, ചക്കിമോളുടെ അമ്മ, നെന്മേനി, ബഷീര്‍ വെള്ളറക്കാട്‌ / pb ,ഒരു യാത്രികന്‍, വല്യമ്മായി, F A R I Z, maithreyi,അരുണ്‍ കായംകുളം, Suraj, നന്ദന, വഷളന്‍ (Vashalan,karthika, സലാഹ്, OAB/ഒഎബി, Jishad Cronic™ , ഇസ്മായില്‍ കുറുമ്പടി ( തണല്‍)..എല്ലാവര്‍ക്കും നിറഞ്ഞ നന്ദി..ഇവിടെ വരികയും ഈ ‘ഇന്ത്യായുടെ തിളക്കം‘ കാണാന്‍ കൂടുകയും ചെയ്തതിനു... പിന്നെ ബീഫ് ഫ്രൈ||b33f fry താങ്ക്ല് പറയും പോലെ എനിക്കെന്തോ ഇപ്പൊഴത്തെ വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ വിശ്വാസ്മില്ല..പണ്ടത്തെ ഇടത് പക്ഷ മുന്നേറ്റമായിരുന്നേല്‍ ഞാനും വിശ്വസിചേനെ.. poor-me/പാവം-ഞാന്‍: പറഞ്ഞാ പോലെ അവരെ പഠിപ്പിക്കാനായി അവരെ ഒന്നു കണ്ട് കിട്ടണ്ടെ..എന്നിട്ടല്ലേ മേംസാബും, ബഹനും ആകല്‍..
ആചാരം,വീശ്വാസം, മതം, അധികാരം....... ഇങ്ങനെ ചില കാവൽക്കാരുമുണ്ടാവും എച്മുകുട്ടി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്..

ഇസ്മായില്‍ കുറുമ്പടി ( തണല്‍) : ഇതില്‍ കല്ലുകടിക്കാനെന്തിരിക്കുന്നു..ശരീരം മുഴുവന്‍ മറച്ചാണ് അവര്‍ നടക്കുക എന്ന അര്‍ത്ഥതില്‍ ആണ് പര്‍ദ്ദ് സന്‍ബ്രദായ പ്രകാരമാണ് ജീവ്വിക്കുന്നത് എന്നെഴുതിയത്, മാത്രമല്ല ഈ സാമുഹികമായ ആചാരത്തെ മൊത്തത്തില്‍ രാജസ്ഥാന്‍‌കാര്‍ പര്‍ദ്ദ സംബ്രദായം എന്ന് തന്നെയാണ് പറഞ്ഞ് തന്നത്..ഗ്രാമീണര്‍ ഉപയോഗിക്കുന്ന ഭാഷ ഇതു തന്നെ..ഇത്തൂ വായീച്ചപ്പോള്‍ എല്ലാവര്‍ക്കും മറ്റേത് വാക്കു ഉപയോഗിക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ മനസ്സിലാകുകയും ചെയ്തു എന്നാണ് എനിക്കു തോന്നിയത്..പര്‍ദ്ദ ധരിചു നടക്കാറുള്ള കേരള മുസ്ലിം വനിതകളെ ഞാന്‍ കണ്ടിട്ടുണ്ട്..കണ്ണിനൂ മുകളില്‍ പോലും കറുത്ത തുണി ഉണ്ടാകാറുണ്ട്..ഇവിടെയും കണ്ണ് അടക്കം മറച്ചാണ് വനിതകള്‍ നടക്കാറ്..ഇനി പര്‍ദ്ദ സബ്രദായത്തെ കുറിച്ച് താങ്കള്‍ക്ക് നല്ല അറിവുണ്ടെങ്കില്‍ പങ്കു വെക്കുക്ക..ഒരു പോസ്സ്റ്റ് തന്നെ അയി ഇടു.. എന്റെ പരിമിതമായ അറിവു വെച്ചാണ് ഞാന്‍ എഴുതിയിരിക്കൂന്നതു..അതു ഇത്തരം പുതിയ അറിവുകള്‍ വായിക്കാന്‍ സന്തോഷമാണ്...

Sapna Anu B.George said...

ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തൊഷം

Satheesh Haripad said...

വളരെ വ്യത്യസ്ഥമായി തോന്നിയ ഒരു വായനാനുഭവം. ലളിതമായ വാക്കുകള്‍കൊണ്ട് കോറിയിട്ട ഒരു സാമൂഹിക ചിത്രം.
ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ ഞാനും അറിയാതെ വിളിച്ചുപോയി : " ഇന്‍ക്വിലാബ് സിന്ദാബാദ് !!!"

Pradeep Narayanan Nair said...

നമ്മള്‍ ജീവിക്കുന്നത് എത്രയോ ആര്‍ഭാടങ്ങളുടെ നടുവില്‍ !
സന്കുചിതമെന്നു തോന്നുമെങ്കിലും
അച്ചടക്കാമോ ഭയ ഭക്തി ബഹുമാനമോ ഒക്കെ ആവാം
ആണ്‍ ഗ്രാമത്തില്‍ പെണ്‍ തരികള്‍ പുറത്തു കാണാത്തത് ...
ആ പുരോഹിത കൂശ് മാണ്ഡങ്ങള്‍ക്ക് വള്ളി ചൂരല്‍ കൊണ്ട് നല്ല പെട കൊടുക്കണം ..
എന്നിട്ട് പിള്ളേര്‍ക്കെല്ലാം വിവരോം വെളിച്ചോം നല്‍കിയാല്‍ ചെലപ്പോ രക്ഷ പെടും !

Harinath said...

വിചിത്രം തന്നെ...

രാജേശ്വരി said...

ഉള്ളു പൊള്ളിക്കുന്ന ജീവിതാവസ്ഥകളാണ്. നേരിട്ട് കണ്ടനുഭവിച്ചവരുടെ വിങ്ങൽ ഊഹിക്കാം. എത്ര മാറ്റം വരുത്തണം എന്നാഗ്രഹിച്ചാലും ഈ അസമത്വം ഒരു യാഥാർഥ്യം ആണ്. എത്ര കാലം എടുക്കും ഇതിനൊരു മാറ്റം വരാൻ..?
നക്സൽ പ്രസ്ഥാനങ്ങൾ താൽക്കാലികമായൊരു സുരക്ഷിത കവചം മാത്രമാണ്. അതിന്റെ പേരിൽ കൂടുതൽ വേട്ടയാടപ്പെടുന്ന ആദ്യം മുതലേ നരകിക്കുന്ന ഈ ജനത. ചോദ്യങ്ങൾ മാത്രം ബാക്കിയാവുന്നു.

എം.എസ്. രാജ്‌ | M S Raj said...

ഹിംഗോള എന്നു ആദ്യം വായിച്ചപ്പോൾ വല്ല ആഫ്രിക്കൻ ഗ്രാമവും ആകുമെന്നാണു കരുതിയത്. ജാതിയുടെയും മറ്റ് വേർതിരിവുകളുടെയും നമുക്കൊക്കെ അന്യമായ ഒരു ചിത്രം കാട്ടിത്തന്നതിനു നന്ദി. വായന നൽകിയ അസ്വസ്ഥത എന്നിലും ആരിലും മരിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു.

കൊച്ചു ഗോവിന്ദൻ said...

നാമറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും!

ഗൗരിനാഥന്‍ said...

നക്സലുകൾ ഉണ്ടായി പോകുന്നതാണ് എന്ന് പഠിച്ചത് ഇവിടെ നിന്നാണ്. ഗത്തികേടിന്റെ അവസാന രൂപമാണ് അത്. അത് നീതി കൊണ്ട് വരുമെന്നോ, സുരക്ഷിതത്വം ഉണ്ടാകുമെന്നോ വിശ്വാസമില്ല. എന്നാലും എന്തോ ചെയ്തു എന്ന് തോന്നിപ്പിക്കും.

ഗൗരിനാഥന്‍ said...

ഇന്ത്യ, നാം അറിയാത്ത ഇന്ത്യ..

ഗൗരിനാഥന്‍ said...

അതേ.. വായനയ്ക്ക് നന്ദി

കല്ലോലിനി said...

എന്തെല്ലാം തരം ജീവിതങ്ങൾ !!!
ഇതൊക്കെ അറിയുമ്പോൾ ആണ് നാമെത്ര ഭാഗ്യം ചെയ്തവർ ആണെന്നറിയുന്നത് .!!!

ഗൗരിനാഥന്‍ said...

അതു തന്നെ ദിവ്യാ