Tuesday, 10 March 2026

വട്ടവട - അപരിചിതർക്കൊപ്പം ഒരു സ്നേഹലഹരിയാത്ര



സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണയാല്‍ ആഴത്തില്‍ മുറിവേല്ക്കുക. പൂര്‍ണ്ണമനസ്സോടെയും ഹർഷോന്മാദത്തോടെയും രക്തമൊഴുക്കുക.'

ഖലീൽ ജിബ്രാൻ

മനുഷ്യരിൽ നിന്നെനിക്കെത്ര പണി കിട്ടിയാലും മനുഷ്യരെ മാത്രം വിശ്വസിക്കുന്ന എനിക്ക് മനുഷ്യരോളം നല്ല വൈദ്യമില്ല തന്നെ, അതുകൊണ്ട് എന്റെ തീർത്ഥാടനം മനുഷ്യർക്കൊപ്പം നാട് തെണ്ടുന്നതാണ്അങ്ങനെ ഒരു യാത്ര അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായിട്ടുണ്ടായിരുന്നു.എങ്ങോട്ട് പോകണമെന്ന് യാതൊരു ധാരണയും ഇല്ലായിരുന്നു താനും . അപ്പോഴാണ് കട്ടൻ കാപ്പി ടീം വട്ടവടയിലേക്ക് പോകുന്നു എന്ന് കേട്ടതുകൂടെ ഞാനും പുറപ്പെട്ടു.

ഒരുപാട് കൊല്ലങ്ങൾക്ക് പുറകി, നീണ്ട രണ്ടര വർഷം ഇടുക്കി കാടുകളിലും ആദിവാസി ഊരുകളിലും കഴിഞ്ഞു കൂടിയിട്ടുണ്ട് . അന്ന് അവിടെ നിന്നിറങ്ങിയശേഷം പിന്നീട് ഇടുക്കിയിൽ പോയിട്ടുമില്ല . ഇടുക്കി മുഴുവൻ എത്തിയിട്ടും കാണാത്ത സ്ഥലം വട്ടവടയാണ് , അത് കൊണ്ട്  യാത്ര മതിയെന്ന് ഉറപ്പിച്ചു. ആരാണ് കൂടെയുണ്ടാവുക എന്ന് യാതൊരു ധാരണയുമില്ലാത്ത ഒരു പ്രത്യേക തരം സോളോ യാത്ര. അപരിചിതർക്ക് ഒപ്പം രണ്ടുദിവസം അതാണ് ഇത്തവണത്തെ എന്റെ നിയോഗം 

കൊച്ചിയിൽ  ഇൻഫോ പാർക്കിനു മുൻപിൽ പാതിരാവിൽ 2 മണിക്ക് ഓട്ടോ ഇറങ്ങുമ്പോൾ പില്ലർ നമ്പർ 742നു മുൻപിൽ അപരിചിതരായ ചിലർ അപ്പോഴേ ഹാജർ വെച്ചിരുന്നുപിന്നെ ആളുകൾ കൂടി അതൊരു കൂട്ടമായി പരിണമിച്ചു. കല്ലിനോടും കരിയിലയോടും വരെ സംസാരിക്കുന്ന എനിക്ക് അവർ പ്രിയപ്പെട്ടതാകാൻ വളരെ നിമിഷങ്ങളെ എടുത്തോളൂ. റായ്ഷ്ലിയും വായ്നോട്ടക്കാരൻഡെന്റൽ വിദഗ്ദൻ ആരും തെറ്റിദ്ധരിക്കരുത്) വറുതുണ്ണിയും , രശ്മിയും , ഇരിഞ്ഞാലക്കുട മലയാളം പറഞ്ഞു സന്തോഷിപ്പിച്ച് പ്രസൂണും , പിന്നെ സരുണും ആയിരുന്നു ചായ കമ്പിനിഇൻഫോപാർക്കിന് മുമ്പിലെ തട്ടുകടയിൽ നിന്ന് അവർക്കൊപ്പം കുടിച്ച പാതിരാ ചായ വരെ സ്നേഹം നിറഞ്ഞതായിരുന്നു.

ബസ്സിൽ കയറിയാ വാളു വെക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടു പോലും തൃശ്ശൂർ ഭാഷയുടെ സൗന്ദര്യത്തിൽ മയങ്ങി തൊട്ടടുത്തിരിക്കാൻ വന്ന കൂട്ടുകാരി രശ്മിയുടെ ഭാഗ്യം കൊണ്ടോ എന്തോ വാൾ വെക്കാൻ തോന്നിയില്ല.

ചാക്കുകണക്കിനു ടെൻഷൻ തലയിൽ ഏറ്റി 49 പേര്  ബസിൽ കയറുന്നുണ്ടായിരുന്നു.ബസ്സ് പുറപ്പെട്ടു കുറച്ചു കഴിയുമ്പോഴേക്കും ട്രിപ്പ് നടത്തിപ്പുകാരിയായ ജാസ്മിന്റെ വക ഗെയിംസ് ആരംഭിച്ചിരുന്നു. വെളുപ്പാംകാല ഗെയിംസ് കഴിഞ്ഞപ്പോൾ ആളുകൾ സ്വയം മറന്ന് തലയിലേറ്റിയ ടെൻഷനെല്ലാം മറന്ന് ഡാൻസും കളിയും പാട്ടുമായി തുള്ളാൻ തുടങ്ങിയിരുന്നു.

ഞാൻ പുറത്തേക്ക് നോക്കിയിരുന്നുബസ്സ് നിറയെ ആഹ്ലാദത്തിന്റെ ആരവംഎന്റെ മനസ്സ് ഒരു തീർത്ഥാടനത്തിൽ എന്നപോലെ ശാന്തതയിലേക്ക് കൂപ്പുകുത്തി. നേരം വെളുത്തു വരുന്നുണ്ടായിരുന്നു നേർത്ത കോടയിറങ്ങി മൂടിയ മലനിരകൾ അവ്യക്തമായി ദൂരെ കാണാം . സുഖകരമായ തണുപ്പ് ചുറ്റി നിൽക്കുന്ന അടിമാലിയി പ്രഭാത ഭക്ഷണം കഴിക്കാനിറങ്ങുമ്പോഴേക്കും എല്ലാവരും കുടുംബാംഗങ്ങൾ എന്നപോലെ സ്നേഹത്തിലായിട്ടുണ്ടായിരുന്നു.

ഇത്ര വേഗത്തിലോ എന്ന് ആർക്കും തോന്നാം പക്ഷേ അപരിചിതത്തിന് അങ്ങനെയൊരു ഗുണമുണ്ട് അവർക്ക് നമ്മളെക്കുറിച്ച് മുൻധാരണകൾ ഒന്നും തന്നെ ഇല്ല , നല്ലതോ ചീത്തയോ എന്ന വിചാരങ്ങൾ ഇല്ല, അത് കൊണ്ട് തന്നെ എളുപ്പത്തിൽ പരസ്പരം അവർ നമ്മളെ സ്വീകരിക്കും, നമ്മളെ അംഗീകരിക്കും. ഇപ്പോൾ എന്താണോ നമ്മൾ, എങ്ങനെയാണോ പെരുമാറുന്നത് അതാണ് അവർ അംഗീകരിക്കുന്നത്.

അത് കൊണ്ട് തന്നെ അവർ നമ്മെ ഉള്ളുതുറന്ന് സ്നേഹിക്കാൻ പാകത്തിനാണ് കൂടെ നില്കുന്നത്. ഞങ്ങളിൽ നല്ലതും ചീത്തയും ഉണ്ടാകാം പക്ഷേ ഇപ്പോൾ ഞങ്ങളിൽ നന്മയും സ്നേഹവും സൗഹൃദവും മാത്രമേയുള്ളൂ.


അടിമാലിയിലെ നേർത്ത തണുപ്പിൽ നിന്ന് ബസ് മൂന്നാറിലേക്ക് തിരിഞ്ഞു ആകാശത്തെ തോൽപ്പിക്കും എന്ന വിധത്തിൽ വാശിക്ക് നെടുങ്ങനെ വളർന്നു ഒറ്റാംതടിയായി നിൽക്കുന്ന യൂക്കാലി മരങ്ങൾ ചുറ്റും, അവക്കിടയിലൂടെ കോടമഞ്ഞു വിട്ടു പിരിയാൻ കൂട്ടാക്കാതെ നിൽക്കുന്ന മലനിരയുടെ സൗന്ദര്യം കാണാം . ഉറങ്ങിക്കോ എന്ന് പറഞ്ഞിട്ടും വൈബ് വിടാത്ത കുട്ടി തേവാങ്കുകൾ ബസ്സിൽ ചന്നം പിന്നം ഡാൻസ് കളിക്കുമ്പോൾ ബസ് മൂന്നാറിൽ നിർത്തിവീണ്ടും ചായയ്ക്ക് ശേഷം ബസിലേക്ക്

മൂന്നാറിൽ നിന്നും വട്ടവടയ്ക്കുള്ള യാത്രയിലെ ഭൂപ്രകൃതിയെ കുറിച്ച് പറയാൻ വാക്കുകളില്ലനോക്കെത്താ ദൂരത്തോളം പച്ചമേഘതുണ്ടുകൾ അടുക്കിവെച്ച പോലെ മലനിരകൾ, ചായ തോട്ടങ്ങളാണ് ( ഞാനുണ്ടാക്കിയ പേരാണ് കേട്ടോ തേയില എന്ന പേര് ഓർമ്മ വരാതിരുന്നപ്പോൾ ഉണ്ടാക്കിയ പുതിയ പേരാണ്)

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് എന്ന് പറഞ്ഞുകൊണ്ട് മനസ്സുനിറഞ്ഞ പച്ചപ്പിൽ മയങ്ങി ഇരിക്കുമ്പോഴും ബസ്സിൽ ഡാൻസ് തകൃതിയായി നടക്കുന്നുണ്ടായിരുന്നു

പിന്നെ കണ്ടത് മാട്ടുപ്പെട്ടി ഡാമായിരുന്നു, ഒരു സൈഡിൽ എല്ലാം നീല നിറത്തിൽ മദാലസയും മറുഭാഗത്ത് വന്യയായ പ്രകൃതി ദേവിയെ പോലെ വെളുത്ത തുടുത്ത് പതഞ്ഞ് തെറിക്കുന്നുണ്ടായിരുന്നു.

മാട്ടുപ്പെട്ടി ഡാമിന് കുറച്ചു മാറി റോഡ് സൈഡിൽ ഇത് ഞങ്ങളുടെ റോഡ് എന്ന സകല അധികാരബോധത്തോടെ ബസ് നിർത്തി, പാട്ടു വെച്ച് എല്ലാവരും കൂടെ തകർപ്പൻ ഡാൻസ് തുടങ്ങികണ്ടു നിന്ന കുരങ്ങുകൾക്ക് വരെ നാണം തോന്നിപക്ഷെ ഒരു കാര്യവും ഇല്ല, ഭാവിയിൽ എന്തെന്നും, ഭൂതകാലത്തിലെന്തെന്നും ഓർക്കാത്ത 49 പേരുടെ ഒരു ആഹ്ലാദപ്രകടനങ്ങൾക്ക് എന്ത് നാണംപിന്നെ ഫോട്ടോ എടുപ്പും കഴിഞ്ഞു വീണ്ടും വട്ടവടയ്ക്കുള്ള യാത്ര തുടങ്ങി.

റോഡ് വളഞ്ഞു പുളഞ്ഞു ഏതോ റൊമാന്റിക്ക് സിനിമയിലെ ലൊക്കേഷനെ അനുസ്മരിപ്പിച്ചുവട്ടവടയുടെ തുടുത്ത പച്ചപ്പിനുള്ളിൽ പൂത്തു നിൽക്കുന്ന പലതരം കാട്ടുപ്പൂക്ക വർണം കൊണ്ട് മനസ്സു മയക്കിഹോ ഇതിലും നല്ലൊരു കളർ തെറാപ്പി വേറെയില്ല . ഒരു ഭാഗം അഗാധമായ താഴ്ചമറുഭാഗം പച്ചമേഘത്തുണ്ടുകൾ ഭൂമിയിൽ ഇറങ്ങി വന്നപോലെയുള്ള സുന്ദരമായ തേയില തോട്ടങ്ങൾഅതിനുള്ളിലൂടെ സ്നേഹം നിറഞ്ഞ ഹൃദയങ്ങളും പേറി ഒരു ബസ്സ് വട്ടവടയിലേക്ക് അടുത്ത് കൊണ്ടിരുന്നു . ദൂരെ തട്ടുതട്ടായി കൃഷി ചെയ്യുന്ന തോട്ടങ്ങൾ കാണാം, വിവി ഇനം പച്ചപ്പ് കൊണ്ട് തട്ടുകൾ നിറഞ്ഞിരിക്കുന്നു , അതിനുമപ്പുറം മലനിരയെ വിടാൻ മടിച്ച കാമുകിയെ പോലെ കോട ഇപ്പോഴും ഉണ്ട്. മനസ്സ് ആനന്ദം നിറഞ്ഞ ശാന്തിയുടെ അഗാധതീരം തൊട്ടു കഴിഞ്ഞിരുന്നു ഇതാണ് എന്റെ തീർത്ഥാടനം. സ്നേഹം നിഞ്ഞ ഹൃദയങ്ങൾക്കൊപ്പമുള്ള തീർത്ഥാടനം.


വട്ടവട സെന്ററിൽ നിന്ന് ഭക്ഷണം കഴിച്ചു നേരെ ജീപ്പിലേക്ക് , ചോരവർണത്തിൽ മുരിക്കും പൂക്കൾ അതിരിട്ട കല്ല് വഴികൾ പൊടിപാറിച്ചു പ്രധിഷേധം അറിയിച്ചുജീപ്പിനെ പറത്തി കൊണ്ട് പോയി നിർത്തിയത് ഞങ്ങൾ താമസിക്കാൻ പോകുന്ന ടെന്റ്കൾക്ക് മുന്പിലായിരുന്നുപൂക്കൾ നിറഞ്ഞു നില്കുന്ന ഒരു മലംചെരിവിലാണ്  ടെന്റുകൾചെറിയ സ്ട്രോബറി തോട്ടവും ഉണ്ട്കുളിയും തിരക്കും കഴിഞ്ഞു വന്നു കട്ടനും കട്ടൻകാപ്പി ടീമിനുമൊപ്പം പരിചയപ്പെടൽ എന്ന മഹാമഹം , ആഹാ എന്തൊരു വെറൈറ്റി ഐറ്റങ്ങൾ , എന്നോളവും എന്നിലധികവും വട്ടുള്ളവരെ ഇങ്ങനെ ഒന്നിച്ചു കിട്ടുന്നത് അപൂർവംഅതിപ്പോൾ ആറു വയസ്സുള്ള ഐറിൻ കുഞ്ഞു വാവയടക്കംഅറുപതു വയസുള്ള റഷീദ് ബായ്ക്ക് വരെ വൈബോഡ് വൈബ്.

വല്യ വല്യ MNC ടീമ്സ് അടക്കം എല്ലാവരും നല്ല തിരക്കുള്ളവർവന്നവരിൽ മജോറിറ്റിയും എന്റെ ഗ്ഗുകളുമായി ഒത്തു പോയിചിലർ ബലം പിടിച്ചു നിന്നെങ്കിലും എടുത്ത് മടക്കി ചുരുട്ടിയപ്പോൾ ഇത് പോലെ സ്നേഹള്ളവർ വേറെയില്ല.

പിന്നെ എടുത്തു പറയേണ്ടത് കോർഡിനേറ്റർ ജാസ്‍മിനെയാണ് , വട്ടുകൾക്കൊരു നേതാവ്എന്ന് വെച്ച് കുട്ടിക്കളി കളിക്കുന്നത് കൊണ്ടോ , തഗ്ഗ് അടിക്കുന്നത് കൊണ്ടോ കുറച്ചു കാണേണ്ട , കിടു ബിസിനസ് വുമൺപോരാത്തതിന് വേണ്ട സമയത് വേണ്ട പോലെ ഗൗരവവും ഉണ്ട്അത് കൊണ്ട് കളിച്ചാൽ കളി കാര്യമാകും .

ഗെയിമുകളും കഥ പറച്ചിലും കഴിഞ്ഞു ഫുഡ് കഴിച്ചു കഴിയുമ്പോഴക്കും ഞാൻ തണുത്ത് വിറയ്ക്കാൻ തുടങ്ങിഇംഗ്ലണ്ടിലും ഡെല്ഹിയിലും ജീവിച്ചിരുന്ന ഞാനാ എന്ന അഹങ്കാരത്തെഎല്ലു കിടുക്കി വട്ടവടയിലെ തണുപ്പെടുത്തു കളഞ്ഞുവിനീത വിധേയയായി കൂടുതൽ സ്വറ്റെർ ഇട്ട് ക്യാമ്പ് ഫയറിനെ പ്രണയിക്കുക എന്നതല്ലാതെ മാർഗ്ഗമുണ്ടായില്ല.

പാട്ടിന്റെ പാലാഴിയുമായി ഒരു ഗിറ്റാറും പിടിച്ചു വന്ന രഞ്ജിത്തിനെ കണ്ടപ്പോൾ തണുപ്പിനെ ഞാൻ വെറുത്തു പോയി.തണുപ്പ് കാരണം പുറത്തിരിക്കാനും പറ്റുന്നില്ലായിരുന്നുടീം കട്ടൻ കാപ്പി ഒരുക്കിയ ക്യാമ്പ് ഫയർ ചുവന്ന നാളങ്ങൾ വിടർത്തിയപ്പോൾ ഇത്തിരി സമാധാനം കിട്ടിസുന്ദര ഗാനങ്ങൾ തീയ്യിന്റെ ചൂടിൽ കേട്ടിരിക്കുമ്പോൾ ഞാൻ ഏത് ലോകത്താണെന്നു യാതൊരു ഓർമ്മയും ഉണ്ടായിരുന്നില്ലതണുപ്പ് കൂടി വരുന്നത് കൊണ്ട് തണുപ്പൊക്കെ പുല്ലായി ഇരിക്കുന്ന രെശ്മിക്കും ബാക്കിയുള്ളവർക്കൊക്കെയും ഒരു ലോഡ് പുച്ഛം വിതറി വുഡൻ ടെന്റിനുള്ളിൽ കയറി പറ്റിഉറങ്ങുമ്പോഴും നേർത്ത ശബ്ദത്തിൽ രഞ്ജിത്തിന്റെ പാട്ടും ഗിറ്റാറിന്റെ ബാക്ക്ഗ്രൗണ്ടും സ്വപ്നത്തിലെന്നവണ്ണം കേൾക്കാമായിരുന്നുസ്വപ്നമേത് യാഥാർത്യമേതെന്നു തിരിച്ചറിയാതെ ചുണ്ടിലൊരു ചിരിയുമായി ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ടു കൂടി.

പിറ്റേ ദിവസം പാറയിൽ കല്ലുരക്കും പോലെയുള്ള ജാസ്മിന്റെ വിളികേട്ടുണരുമ്പോൾ സമയം അഞ്ചരകോട എത്തി നോക്കി ഞങ്ങൾക്കടുത്തെത്തിരിക്കുന്നു. ചുറ്റുവട്ടം മുഴുവൻ ചെറു നനവുണ്ട്ഉഷാറായി ഒരുങ്ങി നേരെ ജീപ്പിലേക്ക്അങ്ങനെ വട്ടവടയിലുള്ള ചിലന്തിയാർ ഫോറസ്റ്റ് ഏരിയയിലേക്കാണ് ഞങ്ങൾ പോയത്അയ്യപ്പൻ എന്ന ഞങ്ങളുടെ ഡ്രൈവർ രാവിലെ തന്നെ കുളിച്ചു കുറി തൊട്ട് വന്നു നില്പുണ്ടായിരുന്നുഅല്ലെങ്കിലും  തണുപ്പൊന്നും വട്ടവടക്കാർക്ക് തണുപ്പല്ലതട്ടുതട്ടായുള്ള കൃഷിയിടങ്ങൾ എല്ലാം പുക പോലെ കോട മൂടി കിടക്കുന്നുണ്ട്വഴിയരികിലെ വ്യൂ പോയിന്റുകളിൽ പല വട്ടം നിർത്തി വട്ടവടയുടെ സൗന്ദര്യം നിറയെ കണ്ടുകാട്ടു പൂക്കൾ പറിച്ചു ബൊക്കെ ഉണ്ടാക്കി മുൻപോട്ട് നടന്നു . ചിലന്തിയാർ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നീളെ ഓറഞ്ച് നിറത്തിൽ കാട്ട് ഓർക്കിഡുകൾ മോഹിപ്പിച്ചു പൂത്തിരിക്കുന്നു.

കല്ലും പാറയും ചവിട്ടി കാട്ടു പാതയിലൂടെ മുന്നോട്ട് കൂട്ടമായി നടന്നുകല പി വർത്തമാനത്തിനിടക്ക് ഓരോരുത്തരുടെയും വിശേഷങ്ങൾ കെട്ടഴിഞ്ഞുചിലന്തിയാർ കാടിനകത്തുളള ഒരു ചെറിയ ഗുഹയിലൂടെ കയറി വേണമായിരുന്നു പോകാൻ , വലിയ പാറകൾക്കിടയിലൂടെ തുടക്കത്തിൽ വലുപ്പമുള്ള ഗുഹയാണെങ്കിലും അകലെ ഇരുട്ട് കാണുന്നത് കൊണ്ട് അവിടം ഇടുങ്ങിയാതായിരിക്കും എന്നൊരു ഊഹം കിട്ടിപൊതുവെ അടഞ്ഞു കൂടിയ സ്ഥലങ്ങൾ കാണുമ്പോഴേ സ്ഥലം കാലിയാക്കുന്ന ഞാൻ കൂട്ടുകാരുടെ ബലത്തിൽ അകത്തേക്ക് നടന്നുഅരുൺ തെളിയിച്ച മൊബൈൽ വെളിച്ചത്തിൽ നടന്നു ഉള്ളിലേക്ക് കയറും തോറും ഒരാൾക്ക് കഷ്ടിച്ച് കയറാം എന്നായിഉള്ളിൽ ഒരു ശ്വാസം മുട്ടൽ ഉണരുന്നുണ്ടായിരുന്നു. 'വക്കീൽ ധൈര്യമായിട്ട് കയറെന്നേഎന്ന് പ്രോത്സാഹിപ്പിച്ച് കൂടെയുള്ളവർ ധൈര്യം തന്നുതല മുകളിൽ ഇടിക്കാതെ പതുക്കെ ഉരുളൻ പാറകളിൽ പിടിച്ചു മുന്നോട്ട് കയറിമുകളിൽ വെളിച്ചം കാണാനുണ്ടായിരുന്നുകൂട്ടത്തിലൊരാൾ പുറത്തു നിന്ന് കൈ നീട്ടുന്നുണ്ടായിരുന്നു . അവന്റെ കൈപിടിച്ച് ഗുഹയിൽ നിന്ന് ഞാൻ പൊങ്ങി വരുമ്പോൾ 'സുഭാസേവിളികൾ കൊണ്ട് കാട് മുഖരിതമായിഅങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു ഗുഹ നൂണ്ടു കയറി ഇറങ്ങിയിരിക്കുന്നുകൂടെയുള്ളവരുടെ സ്നേഹം കൊണ്ട് മാത്രമാണ് അത് സാധ്യമായത്.

വലിയ പാറകൾക്കിടയിലൂടെ ഒഴുകുന്ന അരുവിയും കടന്നുവലിയ കയറ്റങ്ങൾ കയറി വീണ്ടും വന്ന വഴിയിൽ എത്തുമ്പോഴേക്കും ഒരാനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നുകൈനിറയെ കാട്ടുപ്പൂവും ശേഖരിച്ച് കൂട്ടത്തിലെ ഫോട്ടോഗ്രാഫർമാർക്ക് പോസു ചെയ്തു ക്ഷീണിച്ചു വരുമ്പോൾ , കാട്ട് ഓർക്കിഡ് കയ്യിൽ പിടിച്ചു സിന്ധു കൊച്ച് സന്തോഷപൂർവം വരുന്നുണ്ടായിരുന്നു, ഭർത്താവ് മരിച്ചു 5 വര്ഷങ്ങള്ക്ക് ശേഷം ആദ്യമായി പുറത്തിറങ്ങിയ അവളുടെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു കാട്ട് ഓർക്കിഡ്‌പൂവിനേക്കാൾ ശോഭ അവളുടെ ചിരിക്കുണ്ടായിരുന്നു.

ജീപ്പിൽ കയറിയപ്പോൾ രശ്മി മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്കാരണം ജീവിതത്തിൽ ആദ്യമായി വലിയ പാറകൾ താണ്ടി ട്രെക്കിങ്ങ് നടത്തിയതിന്റെ ആനന്ദം എങ്ങാനും മിണ്ടിയാൽ തലയിൽ നിന്ന് പോകുമോ എന്ന് ഭയന്നാണ് ഇരിപ്പ്ഞാൻ ഒന്നും ചോദിയ്ക്കാൻ പോയില്ലകാരണം  മുഖം കണ്ടാലറിയാം എന്ത് സ്നേഹത്തിലാണ് ഇരിക്കുന്നതെന്ന്കൂടെയുള്ള  അവതാരങ്ങൾ ഇല്ലായിരുന്നുഅവരുടെ കരുതൽ ഇല്ലെങ്കിൽ രശ്മി അത് പാതി വഴിക്ക് നിർത്തിയേനെ .

വട്ട അതിന്റെ മാജിക്ക് മുഴുവൻ കാണിച്ചു ഞങ്ങൾക്ക് മുൻപിൽ വിടർന്നു ചിരിച്ചുമധുരമുള്ള സ്ട്രോബറി പോലെ മധുരിച്ചുസ്നേഹിച്ചു . നോക്കെത്താ ദൂരം കിടക്കുന്ന സ്ട്രോബറി ഫാമുകളിൽ കള്ളികളായ കുഞ്ഞി കിളികൾ ആളുകളെ പറ്റിച്ച് സ്ട്രോബറി കഴിക്കുന്നുണ്ടായിരുന്നുഒപ്പം ഞങ്ങളും കൂടെ ഇറങ്ങി കഴിക്കാൻ തുടങ്ങിസ്ട്രോബറിക്കൊക്കെ ഇത്ര രുചിയുണ്ടോ എന്ന് അത്ഭുതപ്പെട്ടു.

തണുപ്പ് ഇത്തിരി കുറഞ്ഞിട്ടുണ്ടായിരുന്നുവട്ടവട വ്യൂ പോയിന്റിൽ നിൽകുമ്പോൾ ചെറു ചൂട് എത്തി നോക്കി,നല്ല ചൂടിൽ ഒരു ചായയും പഴുത്ത പഴം കൊണ്ടുള്ള ചിപ്സും കഴിച്ചു വീണ്ടും ടെന്റിലേക്ക്..

കുളിയും കഴിഞ്ഞു എന്നും കഴിക്കുന്നതിൽ കൂടുതൽ ഭക്ഷണവും കഴിച്ചു എല്ലാവരും വീണ്ടും കൂട്ടം കൂടിയുരുന്നു കഥ പറച്ചിൽ ആരംഭിച്ചു , ഇത്രയും സ്നേഹത്തോടെയും കരുതലോടെയും ഒരുമിച്ചുള്ള  യാത്ര അവസാനിക്കാനായി എന്നത് വിശ്വാസം വരുന്നുണ്ടായിരുന്നില്ല , അതിമനോഹരമായെതെന്തും ഇത്തിരിയെ ലഭിക്കൂ എന്നത് ലോകതത്വമാണ്അത് കൊണ്ട് അത് എന്നും അമൃത് പോലെ അമൂല്യവുമായിരിക്കും കേട്ടതെല്ലാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട് . തിരിച്ചു പോകുമ്പോൾ തലയിലേറ്റി വന്ന ഒരു തിരക്കുകളോ ടെൻഷനുകളോ ഇല്ലായിരുന്നു പകരം അതിനെക്കൽ ഭാരമേറിയ മൂല്യമേറിയ കുറെ ഹൃദങ്ങളെയാണ് ഞങ്ങ പരസ്പരം ഏറ്റി കൊണ്ട് പോകുന്നത്.

കൊണ്ട് പോയ ചെറിയ സമ്മാനം നറുക്കിട്ടെടുത്തു കിട്ടിയ കൂട്ടുകാർക്ക് കൈമാറുമ്പോഴേ സന്തോഷം കൊണ്ടുള്ള കണ്ണീർ ഉള്ളിൽ പെയ്യുന്നുണ്ടായിരുന്നു.

തുടർന്നുള്ള ജാസ്മിന്റെ യാത്ര പറച്ചിൽ ഒരു ധ്യാനം പോലെ എല്ലാവരും കണ്ണടച്ചു നിന്ന് കേട്ടു പിന്നെയെല്ലാവരും ചേർന്ന് നിന്ന് പരസ്പരം പുണർന്നു തുറന്ന ഹാളിൽ പലതരത്തിലുള്ള ഉമ്മകളും കെട്ടിപിടുത്തങ്ങളും കണ്ണീരും കൂടെ കലർന്നുമനസ്സിൽ നന്ദിയുടെ കൊടും പച്ചപ്പ് വട്ടവട പോലെ തന്നെ തഴുത്തു നിബിഢമായികിട്ടിയ  സ്നേഹത്തിന് , അനുഭവിച്ച സന്തോഷത്തിനു കട്ടൻ കാപ്പി ടീമിനോട് കടപ്പെട്ടിരിക്കുന്നു.

ലീൽ ജിബ്രാനെ കടമെടുത്ത് പറയട്ടെ 'നിങ്ങള്‍ സ്നേഹത്തിലായിരിക്കുമ്പോള്‍ ദൈവം എന്റെ ഹൃദയത്തിലാണെന്ന് പറയാതിരിക്കുക. മറിച്ച്, ഞാന്‍ ദൈവഹൃദയത്തിലാണെന്ന് പറയുക ' അതെ ഞങ്ങൾ ഓരോരുത്തരും കഴിഞ്ഞ ജന്മത്തിൽ കണ്ടു മുട്ടി പിരിഞ്ഞു വീണ്ടും ചേർന്നവരാകുന്നു, ഞങ്ങൾ എല്ലാവരും ദൈവത്തിന്റെ ഹൃദയത്തിൽ തന്നെയാണ്.