നെതെര്ലാന്ഡ് കണ്ടപ്പോഴേ കുട്ടനാട്ടില്‍ എത്തിയ സന്തോഷമായിരുന്നു. തോടും പുഴകളും, ബോട്ടും വള്ളങ്ങളും....അങ്ങിനെ അങ്ങിനെ എല്ലാം കുട്ടനാട് പോലെ തന്നെ. അതിന്റെ സുഖകരമായ ഓര്‍മയിലാണ് അക്രയില്‍( ഘാന) വന്നിറങ്ങുന്നത്. നിരന്നു നില്ക്കുന്ന തെങ്ങിന് തോപ്പുകളും , മണലും പിന്നെ മുയൽചെവിയനും കറുകയും നിറഞ്ഞു നില്ക്കുന്ന പുല്പരപ്പുകളും ,പപ്പായ മരങ്ങളും എന്ന് വേണ്ട, എന്റെ കേരളത്തെ ഓര്മിപ്പിക്കുന്നവയായിരുന്നു എല്ലാം. ആളുകളുടെ നിറത്തിലും അന്തരീക്ഷത്തിലെ ചൂടു കൂടുതലും ഒഴിച്ചാല്‍ കേരളം തന്നെ. പിന്നീടങ്ങോട്ട് പന്ത്രണ്ടു ദിവസത്തെ യാത്ര...ഘാനയുടെ പുരോഗമന പദ്ധതികളിലൂടെ, ജനങ്ങളിലൂടെ, ആദിവാസി വർഗ്ഗക്കാരിലൂടെ, ഇപ്പോഴും നിലനില്കുന്ന രാജവാഴ്ച്ചയിലൂടെ .... ഏഴാം ദിവസമാണ് ഞങ്ങള്‍ കേപ് ഓഫ് കോസ്റ്റ്ലുള്ള എല്മിന സ്ലേവ് കാസ്റ്റിലില്‍ എത്തിയത്. എണ്ണൂറ്റി അമ്പതു വര്ഷംപഴക്കമുള്ള അടിമ കോട്ട !!! ഇതു എല്മിന അടിമ കോട്ട
കണ്ണീരിന്റെയും , വേദനയുടെയും , രക്തത്തിന്റെയും മണമുള്ള എല്മിന അടിമ കോട്ട. ഇവിടെ ആയിരുന്നു അടിമകളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അയക്കും മുൻപ് വരെ അവരെ ഇവിടെ പൂട്ടി ഇട്ടു. നിരവധി പേരുടെ ജീവിതവും സ്വപ്നങ്ങളും പറിച്ചെടുത്ത സ്ഥലം. രണ്ടു ആഴമാര്‍ന്ന കിടങ്ങ്കള്‍ക്ക് നടുവിലാണ് ഈ ഭീകരന് കോട്ട സ്ഥിതി ചെയ്യുന്നത്. അടിമകള്‍ ചാടി പോയാലും രക്ഷപെടാതിരിക്കാനുള്ള എളുപ്പ മാര്‍ഗം. ഇതാണ് ആ കിടങ്ങുകള്‍ ...
ഇവിടെ നിന്നാണ് അറുപതു മില്ല്യന്‍ കറുത്ത വര്‍ഗക്കാരെ മറുനാട്ടിലേക്ക് അടിമകള്‍ ആക്കി വിട്ടയച്ചയത് , സെറലിയോണ്‍, നൈജീരിയ, സെനഗല്‍, ബർക്കിനോ ഫാസോ എന്ന് തുടങ്ങി വെസ്റ്റ് ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളിലേയും ജനങ്ങള്‍ അതില്‍ ഉള്പെട്ടിരുന്നു. അതില്‍ മൂന്നില്‍ ഒരു ഭാഗം ആള്ക്കാര് ഈ കോട്ടക്ക് അകത്തു വെച്ചും, മൂന്നില്‍ ഒരു വിഭാഗം കപ്പലില്‍ വച്ചും കൊല്ലപെട്ടു. അതില്‍ കൊലപാതകങ്ങളും , ആത്മഹത്യകളും ഉള്‍പെടുന്നു. പിടിച്ചെടുത്ത അടിമകളെ ഇത്തരം ചങ്ങലകള്‍ കൊണ്ടു ബന്ധിപ്പിക്കും.
കുളിപ്പിച്ച് വൃത്തി ആക്കിയ അടിമകളെ പിന്നീട് മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചു ബ്രാന്‍ഡ് ചെയ്യപെടും, അങ്ങനെ ബ്രാന്‍ഡ് ചെയ്യപെട്ടവരെ എല്മിന കോട്ടയിലേക്ക് കൊണ്ടു പോകും.പിന്നീട് അവിടെ നടക്കുന്ന അടിമച്ചന്തയില്‍ പലതവണ പ്രദര്‍ശിപ്പിച്ചു , വില ഉറപ്പിക്കപെടും. വിലയില്‍ വില്‍പ്പനക്കാരനും വാങ്ങുന്നവരും ഒത്തു വരുന്നതു വരെ അടിമകള്‍ ഈ കോട്ടയില്‍ താമസിക്കപെട്ടു.
പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ചു രണ്ടു മുറിയില്‍ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. ആണ്‍കുട്ടികള്‍ അച്ഛനോടോപ്പവും, പെണ്‍കുഞ്ഞുങ്ങള്‍ അമ്മമാരോടപ്പവും താമസ്സിച്ചിരുന്നത്. ഒരു മുറിയില്‍ അമ്പതു മുതല്‍ നൂറു വരെ ആള്ക്കാര് താമസിച്ചിരുന്നു. അത്തരം ഒരു മുറിയുടെ ഫ്ലാഷ് ഇടാതെ എടുത്ത ചിത്രം.
കണ്ണീരിന്റെയും , വേദനയുടെയും , രക്തത്തിന്റെയും മണമുള്ള എല്മിന അടിമ കോട്ട. ഇവിടെ ആയിരുന്നു അടിമകളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അയക്കും മുൻപ് വരെ അവരെ ഇവിടെ പൂട്ടി ഇട്ടു. നിരവധി പേരുടെ ജീവിതവും സ്വപ്നങ്ങളും പറിച്ചെടുത്ത സ്ഥലം. രണ്ടു ആഴമാര്‍ന്ന കിടങ്ങ്കള്‍ക്ക് നടുവിലാണ് ഈ ഭീകരന് കോട്ട സ്ഥിതി ചെയ്യുന്നത്. അടിമകള്‍ ചാടി പോയാലും രക്ഷപെടാതിരിക്കാനുള്ള എളുപ്പ മാര്‍ഗം. ഇതാണ് ആ കിടങ്ങുകള്‍ ...
ഇവിടെ നിന്നാണ് അറുപതു മില്ല്യന്‍ കറുത്ത വര്‍ഗക്കാരെ മറുനാട്ടിലേക്ക് അടിമകള്‍ ആക്കി വിട്ടയച്ചയത് , സെറലിയോണ്‍, നൈജീരിയ, സെനഗല്‍, ബർക്കിനോ ഫാസോ എന്ന് തുടങ്ങി വെസ്റ്റ് ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളിലേയും ജനങ്ങള്‍ അതില്‍ ഉള്പെട്ടിരുന്നു. അതില്‍ മൂന്നില്‍ ഒരു ഭാഗം ആള്ക്കാര് ഈ കോട്ടക്ക് അകത്തു വെച്ചും, മൂന്നില്‍ ഒരു വിഭാഗം കപ്പലില്‍ വച്ചും കൊല്ലപെട്ടു. അതില്‍ കൊലപാതകങ്ങളും , ആത്മഹത്യകളും ഉള്‍പെടുന്നു. പിടിച്ചെടുത്ത അടിമകളെ ഇത്തരം ചങ്ങലകള്‍ കൊണ്ടു ബന്ധിപ്പിക്കും.
പിന്നീട് അവസാനത്തെ കുളി ( ലാസ്റ്റ് ബാത്ത് ) എന്നറിയപെടുന്ന വൃത്തിയാക്കല്‍ ചടങ്ങ് നടത്തപെടുന്നു. ലാസ്റ്റ് ബാതിന്റെ പെയിന്റിംഗ് :-
കുളിപ്പിച്ച് വൃത്തി ആക്കിയ അടിമകളെ പിന്നീട് മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചു ബ്രാന്‍ഡ് ചെയ്യപെടും, അങ്ങനെ ബ്രാന്‍ഡ് ചെയ്യപെട്ടവരെ എല്മിന കോട്ടയിലേക്ക് കൊണ്ടു പോകും.പിന്നീട് അവിടെ നടക്കുന്ന അടിമച്ചന്തയില്‍ പലതവണ പ്രദര്‍ശിപ്പിച്ചു , വില ഉറപ്പിക്കപെടും. വിലയില്‍ വില്‍പ്പനക്കാരനും വാങ്ങുന്നവരും ഒത്തു വരുന്നതു വരെ അടിമകള്‍ ഈ കോട്ടയില്‍ താമസിക്കപെട്ടു.
പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ചു രണ്ടു മുറിയില്‍ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. ആണ്‍കുട്ടികള്‍ അച്ഛനോടോപ്പവും, പെണ്‍കുഞ്ഞുങ്ങള്‍ അമ്മമാരോടപ്പവും താമസ്സിച്ചിരുന്നത്. ഒരു മുറിയില്‍ അമ്പതു മുതല്‍ നൂറു വരെ ആള്ക്കാര് താമസിച്ചിരുന്നു. അത്തരം ഒരു മുറിയുടെ ഫ്ലാഷ് ഇടാതെ എടുത്ത ചിത്രം.
അതെ മുറി ഫ്ലാഷ് ഇട്ടെടുത്ത ചിത്രം.ഇവിടെ ആയിരുന്നു പുരുഷന്മാര് താമസിച്ചിരുന്നത്.
ഇതു സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം ഫ്ലാഷ് ഇടാതെ എടുത്തത്.ഈ മുറികളില്‍ നൂറു മുതല്‍ നൂറ്റി അമ്പതു സ്ത്രീകള്‍ ആയിരുന്നു താമസിച്ചിരുന്നത്.
ഇതു സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം ഫ്ലാഷ് ഇടാതെ എടുത്തത്.ഈ മുറികളില്‍ നൂറു മുതല്‍ നൂറ്റി അമ്പതു സ്ത്രീകള്‍ ആയിരുന്നു താമസിച്ചിരുന്നത്.
ഫ്ലാഷ് ഇട്ടെടുത്ത ചിത്രം.
ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറികള്‍ ....ഈ ചുമരുകള്‍ എത്രയോ രോദനങ്ങള്‍ കേട്ടിരിക്കും...കാത് ചുവരിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ ആ കരച്ചില് ഇപ്പോഴും കേള്‍ക്കാം എന്ന് തോന്നി. മുന്നോട്ടു നടന്നപ്പോള്‍ ആരോ ഓര്‍മ്മക്കായി വെച്ച റീത്തുകള്‍
ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറികള്‍ ....ഈ ചുമരുകള്‍ എത്രയോ രോദനങ്ങള്‍ കേട്ടിരിക്കും...കാത് ചുവരിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ ആ കരച്ചില് ഇപ്പോഴും കേള്‍ക്കാം എന്ന് തോന്നി. മുന്നോട്ടു നടന്നപ്പോള്‍ ആരോ ഓര്‍മ്മക്കായി വെച്ച റീത്തുകള്‍
ഈ സ്ഥലത്തായിരുന്നു സ്ത്രീകള്‍ പരസ്യമായി കുളിച്ചിരുന്നത്, അങ്ങനെ കുളിക്കുന്ന സ്ത്രീകളില്‍ നിന്നും ഇഷ്ടപെട്ടവരെ ഉടമകളായ വെളുത്ത വര്‍ഗ്ഗക്കാര്‍ മുകളിലേക്ക് വിളിപ്പിച്ചു ലൈന്ഗികമായി ഉപയോഗിച്ചിരുന്നത്.
ഈ ഗോവണി വഴിയാണ് അവര്‍ കയറി പോയിരുന്നത്, അപ്പോഴും അവര്‍ ചങ്ങലയാല്‍ ബന്ധിപ്പിക്കപെട്ടിരുന്നു.ഇത്തരത്തില്‍ സമ്മതിക്കാത്ത സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചും, ചിലരെ അതിക്രൂരമായി ബലാത്സംഗം ചെയ്തും കൊന്നു കളഞ്ഞിരുന്നു. ചിലര്‍ക്കാവട്ടെ കൊല ചെയ്യുന്നത് വിനോദവും ആയിരുന്നത്രെ.ഇത്തരം ബന്ധത്തില്‍ ഗര്‍ഭിണികള്‍ ആയ അപൂര്‍വ്വം ചിലരെ സ്വതന്ത്രര്‍ ആക്കി, എങ്കിലും കൊല ചെയ്യപെട്ട ഗര്‍ഭിണികള്‍ ആയിരുന്നു അധികവും, വെളുത്ത വർഗ്ഗക്കാർക്കിടയിൽ മനുഷ്യനായി ഒരാള്‍ ഉണ്ടെന്നു ഓര്‍മ്മിപ്പിക്കും വിധത്തില്‍ ഒരു പ്രണയവും ആ കോട്ടയില്‍ സംഭവിച്ചു, അയാള്‍ പിന്നീട് അടിമ പെണ്ണിനോടൊപ്പം കേപ് ഓഫ് കോസ്റ്റ് ല്‍ താമസിച്ചിരുന്നുവത്രെ.
ഇതു വഴിയാണ് അടിമകളെ ബോട്ടുകളിലേക്ക് അയക്കാറുള്ളത്, അന്ന് ഈ കോട്ട കടലിനോടു ചേര്‍ന്നായിരുന്നു. പിന്നീട് കടല്‍ പിന് വാങ്ങിപോയി , കുറച്ചു കര അവശേഷിച്ചു.
ഈ ഇടുങ്ങിയ വാതില്‍ കാണാത്ത ക്രൂരതകള്‍ ഉണ്ടാവില്ല. ഇവിടെ നിന്നും അടിമകള്‍ എന്നന്നേക്കുമായി അവരുടെ നാടും കുടുംബവുമായി ഉള്ള ബന്ധം ഇല്ലാതാകുന്നു.
സ്വാതന്ത്ര്യ മോഹികളായ അടിമകള്‍ ഇവിടെ അവസാനിക്കുന്നു.സ്വാതന്ത്ര്യത്തിനു പോരടിച്ച എല്ലാ അടിമകളെയും ഈ ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറിയില്‍ അടക്കുകയും, പട്ടിണിക്കിട്ട് പതുക്കെ കൊല്ലുകയായിരുന്നു പതിവു. ഈ മുറി ഡോര്‍ ഓഫ് നോ റിട്ടെണ്‍് എന്ന് അറിയപെടുന്നു.
ലോകത്ത് എല്ലായിടത്തും അടിമത്തം ഒരു തരത്തില്‍ അല്ലന്കില് മറ്റൊരു തരത്തില്‍ നിലനിന്നിരുന്നു....... അല്ല ഇപ്പോഴും നിലനില്ക്കുന്നു.എങ്കിലും ഇത്രയും ക്രൂരമായ ഒരു വ്യവസ്ഥിതി ആഫ്രിക്കയിലെ നിലനിന്നിരുന്നോള്ളൂ. ഇന്നു നമ്മള് അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ മൂല്യം, മറ്റെന്തിനോക്കയോ വേണ്ടി പണയപെടുതാന്‍ നാം മല്‍സരിക്കുന്ന ഈ സ്വാതന്ത്ര്യം ,അറുപതു മില്ല്യന്‍ ജനങ്ങളുടെ മാത്രം വിലയല്ല. ആരുമറിയാതെ ചരിത്രം മായ്ച്ചു കളഞ്ഞ എത്രയോ കോടി ജനങ്ങളുടെ ജീവന്റെ വില കൂടി ആകും.......
75 comments:
ഗൗരിനാഥന്‍
വല്ലാത്തൊരു വിങ്ങല്‍
എന്തെഴുതണമെന്ന് അറിയുന്നില്ല..
നന്ദി.. ഞാന്‍ അവസാനിപ്പിക്കട്ടെ..
ഗൗരിനാഥാ..,..ഇവിടെ ആദ്യമാണു..വായിച്ചപ്പോള്‍ പോസ്റ്റുകളിലെ വ്യത്യസ്തത ഒരുപാടിഷ്ടപ്പെട്ടു....
ഘാനയെ പറ്റി പണ്ടു സാമൂഹ്യശാസ്ത്രത്തില്‍ പഠിച്ച അറിവേ ഉണ്ടായിരുന്നുള്ളൂ....പക്ഷേ..വരികളിലൂടെയും ചിത്രങ്ങളിലൂടെയും കണ്ണോടിച്ചപ്പോള്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അന്ധകാരത്തിലാഴ്ന്ന അടിമകളുടെ രോദനങ്ങള്‍ മനസ്സിലൂടെ മുഴങ്ങുന്നതു പോലെ...ഹിറ്റ്ലറുടെ ഒക്കെ ക്യാമ്പുകളിലെ പീഡനമുറകള്‍ പോലെ ഭീകരം..
അധികമാരും അറിയാത്ത ഘാനയുടെ ഇരുളടഞ്ഞ ഈ അധ്യായങ്ങള്‍ തുറന്നു കാട്ടിയതില്‍ അഭിനന്ദനങ്ങള്‍... ..
ezuthu nirutharuthu...yathra thudaranu ezuthanum kaziyatte ennu prarthikunnu...ee manglish shemi mallo
yathrakal namukku arivum anubhavangalum tharunnu. ithra hridaya sprikkayi ava ezhuthan kazhiyunnathu valiya anuhraham. yathra thudaruka. ezhuthum. itharam postukalkkaanu nhan kaathu nilkkunnathu.
:(
തുടരുക...ഇനിയും ഇതുപോലെയുള്ളത് മനുഷ്യര്‍ ചിന്തിക്കാതിരിക്കുവാന്‍...
ഗൗരി.,..സ്വാതന്ത്രമില്ലാത്ത വിങ്ങിയ ജീവിതങ്ങളും, വിവരണങ്ങളും വളരെ നന്നായിട്ടുണ്ട്, ചിത്രങ്ങള്‍ ഗംഭീരം,ഫ്ലിക്കറില്‍ ഒക്കെയുണ്ടോ??? ഇവിടെ കണ്ടതില്‍ സന്തൊഷം...വീണ്ടും വരാം
അതേ, എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല.. ആദ്യമായിട്ടാണ് ഇവിടെ..
ഈ ഓര്‍മപെടുത്തലുകള്‍ക്ക് നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു...
“സ്വാതന്ത്ര്യ മോഹികളായ അടിമകള്‍ ഇവിടെ അവസാനിക്കുന്നു.സ്വാതന്ത്ര്യത്തിനു പോരടിച്ച എല്ലാ അടിമകളെയും ഈ ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറിയില്‍ അടക്കുകയും, പട്ടിണിക്കിട്ട് പതുക്കെ കൊല്ലുകയായിരുന്നു പതിവു. ഈ മുറി ഡോര്‍ ഓഫ് നോ റിട്ടെണ്‍് എന്ന് അറിയപെടുന്നു”
ഈ സംഭവങ്ങളെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിട്ടുണ്ടെങ്കിലും ഒരു ഫസ്റ്റ് ഹാന്‍ഡ് അക്കൌണ്ട് ആദ്യമായിട്ടാണ്.ഇനിയും തുടര്‍ന്നെഴുതുക.
പ്രിയപ്പെട്ട എന്റെ സഹ ബ്ലോഗര്‍മാരെ ...ഒരു തുടക്കാരിക്ക് ഇത്രയും പ്രോത്സാഹനം തന്നതിന് നന്ദി. ഞാന്‍ കണ്ടത് അത്രക്കും ശക്തമായി നിങ്ങള്‍ ഉള് കൊണ്ടതില്‍ ഞാന്‍ തൃപ്തയാണ്... പിന്നെ സ്വപ്ന ഫ്ലിക്കെരില് ഇല്ല. ഞാന്‍ ശ്രമിക്കുന്നുണ്ട് പുതിയ അക്കൌന്റ് തുടങ്ങാന്‍.
ഓരോ പോസ്റ്റ് വായിച്ചു വരും തോറും ഈ ബ്ലോഗ് ഞാന്‍ കൂടുതല്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു വരുന്നു.
ഈ പോസ്റ്റ് വായിച്ചപ്പോ വല്ലാത്ത വിഷമം.
ഘാനയെക്കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്.
ഹലോ, ആദ്യായിട്ടാണിവിടെ, അതും കമന്റില്‍ പിടിച്ച് കയറിവന്നതാണ്. പ്രൊഫൈല്‍ വായിച്ചപ്പോ എന്തോ പ്രത്യേകത.
വായിക്കുന്തൊറും വെറുതേ ഒന്നു സങ്കല്പിച്ചുനോക്കി, അന്നത്തെ ആ കാഴ്ച, മനസിനു പോലും താങ്ങാനാവുന്നില്ല. അപ്പോള്‍ അതനുഭവിച്ചവര്‍...
അവരൊന്നും ദൈവത്തിന്റെ സ്വന്തം സന്തതികളായിരുന്നില്ലേ???
പ്രൊഫൈല്‍ വായിക്കുമ്പോഴല്ലാട്ടോ! പോസ്റ്റ് വായിക്കുമ്പോള്‍..
ഗൗരീ....
അക്ഷരങ്ങളിലൂടെ
കൂടെവന്നപ്പോള്‍ ഒരു യാത്രയുടെ
ത്രില്ലിലായിരുന്നു.വേറിട്ടൊരനുഭവം...
വളരെ ഇഷ്ടപ്പെട്ടു.
ഇനിയും വരാം
ആ.. എനിക്കറിയില്ല..
എന്റെ സ്വാതന്ത്ര്യത്തിനു ഇത്രയും വിലയുണ്ടെന്ന് അറിയുമ്പോള്‍ പേടി മാത്രമാണ് തോന്നുന്നത്..
ആദ്യമായിട്ടാണ് ഇവിടെ..ഇനിയും പ്രതീക്ഷിക്കുന്നു...:)
Nice narration...Nice snaps ! Keep it up!
regds
Rahul
ഗൌരീനാഥ..
വലിയ സ്ക്രീനില്‍ ഒരു ഡോക്യുമെന്ററികണ്ടിറങ്ങിയപോലെ തോന്നി!
ആ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന ഭീകരത!
‘ഞാന്‍ എത്ര ഭാഗ്യവാനാണ്’ എന്ന് നമ്മളോരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു!
ഇന്നു നമ്മള് അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ മൂല്യം, മറ്റെന്തിനോക്കയോ വേണ്ടി പണയപെടുത്താന്‍ നാം മല്‍സരിക്കുന്ന ഈ സ്വാതന്ത്ര്യം .
വളരെ ശ്രദ്ധേയമായ നിരീക്ഷണം.
ചരിത്രത്തിന്റെ താളുകളിലെ കറുത്ത ചിത്രങ്ങളും വിവരണങ്ങളും മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു.
തുടരുക..
നല്ലൊരു പോസ്റ്റ്. ഞെട്ടിപ്പിയ്ക്കുന്ന സത്യങ്ങള്‍... വേറൊന്നും എഴുതാന്‍ തോന്നുന്നില്ല.
key man not wrking .sorry for hte english
Good description... nice blog.. expecting more travelogues
ചരിത്രത്തിന്റെ കറപുരണ്ട ഇടനാഴികള്‍ !!
ശരിക്കും മനസ്സിനൊരു വിങ്ങല്‍ അനുഭവപ്പെട്ടു..നല്ല പോസ്റ്റ്..
ഘാനയുടെ ഈ അധ്യായങ്ങള്‍ കാട്ടിയതില്‍ അഭിനന്ദനങ്ങള്‍..,,,,
ഇവിടെ എത്താന്‍ വൈകിപ്പോയി....
വന്നത് വിങ്ങലുകല്ക്കിടയിലും...
വിവരങ്ങള്‍ വളരെ നന്നായിരുന്നു...
ഇനിയും ഇതുപോലെ പ്രതീക്ഷിച്ചു ഞാന്‍ വരും...
ആശംസകള്‍....
nannaayirikkunnu vaakkukalekondu ithreaa kazhiyooo
This is the first malayalam blog i've came across,and i believe this is the best i'd ever come across.
Hats off...
Like everyone else who've read this article,me too really feel like writing nothing.
The article is really touching and nobody can read the article without an aching heart.
waiting for more from you...
വായിച്ചപ്പോള്‍ കണ്ണൂ നിറഞ്ഞു പോയി...
ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു...
ഹലോ. എന്നെ മനസ്സിലായോ. ഇല്ലേല് എണ്റ്റെ blog പരിശോധിക്കൂ. പിന്നെ ഇങ്ങനെ ചില അഭ്യാസങ്ങള്‍ കയ്യിലുണ്ടെന്ന് ഇപ്പോഴല്ലേ മനസ്സിലായത്. എണ്റ്റെ heart നിറഞ്ഞ അഭിനന്ദനങ്ങള്‍. heart ണ്റ്റെ മലയാളം എഴുതാന്‍ കിട്ടണില്യ.
ഗൌരി...
വല്ലാത്ത പോസ്റ്റ് എന്റെ പെങ്ങളെ..
ഞെട്ടിപ്പോയി, ചിത്രങ്ങളും വിവരണങ്ങളും കൂടി ആകെ കിടുക്കിക്കളഞ്ഞു.
ഒരു ഇരുണ്ട അധ്യായം..വായിച്ചപ്പോള്‍ മനസ്സില്‍ എന്താണ് തോന്നുന്നതെന്നു എഴുതാന്‍ ആകുന്നില്ല. വളരെ നന്നായി ഈ പോസ്റ്റ്
ബഷീര്‍ പറഞ്ഞതുപോലെ ഒരു വിങ്ങല്‍ അനുഭവപ്പെട്ടെങ്കിലും ഒരു പുതിയ സ്ഥലം കണ്ടതിന്റെ സുഖം കൂടെ കിട്ടി. വല്ലപ്പോഴുമൊക്കെ ഇതുപോലെ പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടുത്തണേ. യാത്രാവിവരണം പോലെ ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊന്നില്ല. എന്നെങ്കിലും ഒരിക്കല്‍ അവിടെ പോകാന്‍ പറ്റുമെന്ന് കരുതുന്നു.
ആശംസകള്‍.
ഇവിടെ അടുത്ത് ഒരു കോണ്സെന്ട്രേഷന് ക്യാമ്പ് {Name: Dachau -- from Holocaust} ഉണ്ട്..
അതാണു് ഓര്‍മ്മ വന്നതു്.
വളരെ നല്ല ലേഖനം. തുടരുക.
ഗൗരിനാഥന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബ്ലോഗന തുടങ്ങിയത് കണ്ടു കാണുമല്ലോ. ഈ ലക്കത്തില്‍ എന്റെ ബ്ലോഗുണ്ട്.
ഗൗരിയുടെ ബ്ലോഗുകള്‍ അതില്‍ വരാന്‍ റിക്വസ്റ്റ് കൊടുക്കാം.
kamalramsajiv@gmail.com
ഈ മെയില്‍ ഐഡിയില്‍ ലിങ്ക് അയച്ചു കൊടുക്കുക.
very good
through ghana
നന്നായിരിക്കുന്നു... അടിമകള്‍ താമസിച്ച മുറികളും, ചുരുക്കിയുള്ള വിവരണവും...
ആശംസകള്‍...
Very very late to read, but remembering my very first post, the same feel
La vita è bella
http://prakritiscience.blogspot.in/2011/02/la-vita-e-bella.html
ചേച്ചീ ......
അയ്യോ..........
ആ കുടുസ്സു മുറികൾ കണ്ടിട്ടെനിക്ക് ശ്വാസം മുട്ടുന്നേ .....
വാതായനങ്ങൾ ഇഷ്ടം പോലെ ഉണ്ടായിട്ടും ഫാനില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത നമ്മൾ ... പത്തുപേർ തിങ്ങിയാൽ വിമ്മിഷ്ടപ്പെടുന്ന നമ്മൾ ... എങ്ങനെയായിരുന്നിരിക്കും ആ അടിമകൾ അവിടെ കഴിഞ്ഞിരുന്നത് ????
ഹോ.. എന്തൊരു കാലം .. എന്തൊരു മനുഷ്യർ ...
വല്ലാത്ത വിങ്ങൽ മനസ്സിന് ....
എബ്രഹാം ലിങ്കൺ അടിമത്തം നിർത്തലാക്കി എന്നു പറയുന്ന പാഠഭാഗത്തു നിന്നുമാണ് കുട്ടിക്കാലത്തു ഇതേപ്പറ്റി അറിയുന്നത്. ഇങ്ങനെയും മനുഷ്യർ നരകിച്ചു ജീവിച്ചിരുന്നല്ലോ എന്നോർത്തു വിഷമിക്കുമായിരുന്നു. ഇപ്പോഴും ഉണ്ട് വിഷമം, പക്ഷെ പ്രായം നൽകിയ ഒരു തരം മരവിപ്പ് കൂടിയുണ്ട്. എത്രയെത്ര നിലവിളികൾക്കും ബലിയർപ്പണങ്ങൾക്കും ഗതികെട്ട പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ഇന്ന് കാണുന്ന സംസ്കരിക്കപ്പെട്ട അവസ്ഥയിലേക്ക് ലോക ജനതയുടെ പൊതുബോധം വളർന്നതെന്ന് ഓർക്കാറുണ്ട്. ഒരുകാലത്തും പ്രസക്തി നഷ്ടപ്പെടാത്ത വിഷയം ആണ്. സ്നേഹം ഈ എഴുത്തിനു.❤️❤️❤️
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം...
ഈ അടിമപ്പാളയത്തിെ റ കഥ വായിച്നപ്പാൾ ഇന്ത്യൻ സ്വാതന്ത്രൃസമരം എത്ര നിസ്സാരം എന്ന് േതേ കണി പ്പോകുന്നു.
മനുഷ്യനും മൃഗങ്ങളും തമ്മിലൊരു വ്യത്യാസമുണ്ട്.. മൃഗങ്ങൾ വിശന്നാലല്ലാതെ കൊല്ലില്ല... പ്രതിരോധത്തിനായല്ലാതെ ആക്രമിക്കില്ല... പ്രത്യുത്പാദനത്തിനായല്ലാതെ ഭോഗിക്കില്ല... നോക്കൂ ഇവിടെ എത്ര ആഹ്ളാദവാനായാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ചങ്ങലക്കിട്ടു നിസ്സഹായനാക്കി ആക്രമിക്കുന്നത്? ഹത്യ ചെയ്തു വിനോദിക്കുന്നത്? ഭോഗിച്ചു സംതൃപ്തിയടയുന്നത്?
ചേച്ചി പറഞ്ഞത് എത്ര ശരിയാണെന്നോ? അധിനിവേശങ്ങളുടെ ഭൗതികമായ തടവറകൾ മാത്രമേ അപ്രത്യക്ഷമായിട്ടുള്ളൂ... അവയുടെ ഇരുളടഞ്ഞ തടവറകൾ ഏറിയും കുറഞ്ഞും ഇന്നും നമ്മിലവശേഷിക്കുന്നു.... അതീവ നിരാശയിൽ എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്, മാനവികതയിലേക്കല്ല.. വെറും മൃഗചോദനയിലേക്കാണ് നമ്മളുയരേണ്ടതെന്ന്... എത്ര വിചിത്രം അല്ലെ.. ചേച്ചിയുടെ അനുഭവക്കുറിപ്പുകൾ എന്നെ ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു.. സ്നേഹം ❤️❤️
അടിമകൾ ഉടമകൾ..... ഇത്തരം രചനകൾ വായിക്കുമ്പോൾ- അക്ഷരങ്ങൾ ദൃശ്യങ്ങളായി മനോമുകരത്തിൽ തെളിയുമ്പോൾ മനസു വിങ്ങുകയും ഉടമാ-ധികാരികളോടുള്ള ക്രോധം ഉള്ളിലെടുക്കുകയുമുണ്ടായിട്ടുണ്ട്. സന്തോഷകരമായ നെതർലാന്റ് യാത്രയിൽ ഏഴാം ദിവസം ഉള്ളിൽ ദുഃഖം പെയ്യിപ്പിക്കുന്ന എല്മിനാ അടിമ കോട്ടാ സന്ദർശനവും....... നല്ല വിവരണം ആശംസകൾ
ഇന്ന് കാണുന്ന ഏതു നാഗരികതകൾ എടുത്തുനോക്കിയാലും അതിന്റെയെല്ലാം പിന്നിൽ ഏതെങ്കിലും ഒരു ജനതയുടെ അടിമത്തത്തിന്റെയും കണ്ണീരിന്റെയും കാണാക്കഥകൾ കാണാം. അത്തരം കഥകൾ പിന്നീട് ചരിത്രത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞുപോകുന്നു എന്നുമാത്രം.. കേട്ടിട്ടില്ലാത്ത ഒരു ചരിത്രത്തെ മനസ്സിലാക്കാൻ സാധിച്ചു. നല്ല ചിത്രങ്ങളും.
PS:'പോയിന്റ് ഓഫ് നോ റിട്ടേൺ'ഞാൻ സംസാരത്തിൽ ഇടയ്ക്കിടെ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ്. 'ഡോർ ഓഫ് നോ റിട്ടേൺ' ആദ്യമായി കേൾക്കുകയാണ്. ☺
നല്ല എഴുത്ത്. എന്ത് പറയണം എന്ന് അറിയില്ല. ചിത്രങ്ങളും കൂടി ആയപ്പോ ഒരു ടെലിഫിലിം കണ്ട മാതിരി ഉണ്ട്.
നന്ദി. ആശംസകൾ
ഇത്തരം കുടുസ്സുമുറികൾ നമ്മുടെ നാട്ടിലെ കോട്ടകളിലും ഉണ്ടയിരുന്നു. കണ്ണൂർ സെന്റ് ആഞ്ചലോസ് പോർട്ടിൽ കഴിഞ്ഞാഴ്ച പോയപ്പോൾ കണ്ടു.
എനിക്കും അടഞ്ഞു കൂടിയ സ്ഥലങ്ങൾ വലിയ വിഷമം ഉണ്ടാക്കും.. അതൊന്നും അപ്പോൾ മനസ്സിൽ ഇല്ലായിരുന്നു. സങ്കടവും പ്രതിഷേധവും മാത്രം ആയിരുന്നു.. ഡോർ ഓഫ് നോ റിട്ടേൻസ് തുറന്നു കണ്ടപ്പോൾ കോരിത്തരിച്ചു ..കൂട്ടത്തിൽ പലരും നിയന്ത്രണം വിട്ടു കരഞ്ഞു.. വല്ലാത്ത അനുഭവം ആയിരുന്നു .. ഇന്നും അതോർക്കുമ്പോൾ എന്റെ സങ്കടങ്ങൾ അലിഞ്ഞില്ലാതാകും
പലപ്പോഴും ഈ അടിമ കോട്ടകളെ കുറിച്ച്, ഇന്ന് നാം ഓര്‍മിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നാറുണ്ട്.. പലയിടത്തും നിറം വർഗ്ഗം ജാതി മതം എന്നൊക്കെ പറഞ്ഞു അസമത്വം പടരുന്ന വേഗത കാണുമ്പോൾ ഇതിന്റെ അവസാനം നമുക്ക് വേദനകൾ മാത്രമേ ഒള്ളൂ എന്ന് പറയാൻ തോന്നുന്നു
അത് മാത്രമേ നമ്മുക്ക് സന്തോഷം തരൂ
പറയാൻ വയ്യ .. കാരണം ജയിച്ചവന്റെ ചരിത്രമാണല്ലോ അധികവും..അതിൽ നാം അറിയാതെ മാഞ്ഞു പോയവർ ഏറെ ഉണ്ടാവും
മനുഷ്യനെ മോശം കാര്യങ്ങൾക്ക് മൃഗങ്ങളെ പോലെ എന്ന് ഉപമിക്കരുത് എന്ന് എനിക്കും തോന്നാറുണ്ട്. എന്റെ മോൾ ഒരിക്കൽ അവളുടെ ഈ വി എസ് ക്ലാസ്സ് കഴിഞ്ഞു വന്നു പറഞ്ഞത് കേൾക്കണോ.. കുട്ടികൾ കയ്യിൽ ഉള്ളതും,ഗർഭിണികൾ ആയതുമായ ഗോറില്ലകളെ മറ്റ് ഗോറില്ലകൾ അക്രമിക്കില്ലത്രേ.. നമ്മൾ മനുഷ്യരെക്കാൾ നല്ലത് മൃഗങ്ങളാ അമ്മാ എന്ന് അവൾ അടിവരയും ഇട്ടു. ഈ ക്രൂരതകൾ ഓർത്താൽ, ചുറ്റും നടക്കുന്നവ ഓർത്താൽ അതു നൂറു ശതമാനം ശരിയാണ്..
തങ്കപ്പൻ ചേട്ടാ, അന്ന് ഞങ്ങൾക്കിടയിൽ തന്നെ ഉണ്ടായിരുന്ന ഫർക്കിനോ ഫാസയിൽ നിന്നുള്ള ഒരാൾ വീഴാൻ പോയപ്പോൾ അടുത്ത് നിന്ന ബ്രിടീഷ് കാരൻ സഹായിക്കാൻ ചെന്നപ്പോൾ അയാളോട് ഫർക്കിനോ കാരൻ ദേഷ്യപ്പെട്ടു. ബ്രിട്ടീഷ് കാരൻ മാപ്പും പറഞ്ഞു അയാളെ കെട്ടിപിടിച്ചു. മറ്റെയാൾ തിരിച്ചും മാപ്പു പറഞ്ഞു. അങ്ങനെ ഒരു ദേഷ്യവും പാപ ബോധവും ഉണ്ടാക്കിയിരുന്നു ആ സ്ഥലം ഞങ്ങൾക്കിടയിൽ
അതേ അടിമപ്പെടുത്തലും, പിടിച്ചടക്കലും, കൊല്ലലും നിറഞ്ഞ നാഗരികതകൾ ആണല്ലോ പൊതുവെ ലോകം മുഴുവനും.. സ്നേഹം വന്നതിനും വായിച്ചതിനും
സ്നേഹം ഇണ്ട് ട്ടോ ആദി.. വന്നതിനും കമന്റിയതിനും
പല പഴയ വിക്ടോറിയൻ ജയിലുകളുടെ ആർക്കിടെക്ചർ ഇത് തന്നെയാണ്
ഭയം നിറയ്ക്കുന്ന ചിത്രങ്ങളും വിവരണവും കൂടി ആയപ്പോൾ അജ്ഞാതമായ എന്തൊക്കെയോ നിലവിളികൾ ഞാനും കേട്ടതുപോലെ. കരിയെക്കാൾ കറുപ്പുള്ള കനിവറ്റ ചരിത്രത്തിന്റെ നേർക്കാഴ്ച!
ഭയം.... വേദന.... സ്വാതന്ത്ര്യം...
എന്ത് പറയേണ്ടു ഞാൻ...
വിവരണം നന്നായിട്ടുണ്ട്..
ഉം ഉം
അടിമ എന്നത് നാമത്തേക്കാൾ ഒരു അവസ്ഥയാണ്. ചരിത്രത്തിൽ, നൂറ്റാണ്ടുകൾ നീണ്ട അവസ്ഥ. മരിക്കാൻ പോലും അവകാശമില്ലാതെ മരണവേദനയോടെ ജീവിച്ചവർ.
ആഫ്രിക്കയിൽ നിന്ന് ചരിത്രത്തിന്റെ തുടർച്ചയുണ്ട്, ഇവിടെ നമ്മുടെ കരയിലും.
ഇത് വായിക്കുമ്പോൾ അടിമകളെ അടുക്കാനുള്ള പുതിയചുമർ ചുറ്റുകളുടെ പണി നടക്കുന്ന പോലെ ഒരു ശബ്ദം എനിക്ക് ചുറ്റിലും കേൾക്കുന്നുണ്ട്
ഉള്ള് കിടുങ്ങുന്ന ചരിത്രവിവരണത്തിന് നന്ദി
Jamie Foxx ന്റെ ജാങ്കോ അൺ ചെയിൻ ഡ്,ബ്ലഡ് ഡയമണ്ട്, എന്നീ സിനിമകൾ,അങ്കിൾ ടോമിന്റെ ചാള പുസ്തകവും തലയിൽ മിന്നിമറഞ്ഞു.
മനുഷ്യൻ മനുഷ്യനെ വിറ്റുതിന്നിരുന്ന ഒരു കാലം.ചിത്രങ്ങൾ ഓരോന്നും വാ തോരാതെ സംസാരിക്കുന്നുണ്ട്.ചേച്ചി അത് മനുഷ്യഭാഷയിലേക്ക് പകർത്തിഎഴുതി.
വളർത്തു മൃഗങ്ങൾക്ക് മനുഷ്യരെക്കാൾ പരിഗണന കിട്ടുന്നത് ഇപ്പോഴും കണ്ടു കടന്നു പോരുന്നുണ്ട്.
Still i hope some one ..some where doing things in the right way..
The gliplmps of hope is shining like a star @ the farthest end.
നന്ദി രാജ്..ചരിത്രത്തിലെ കറുത്ത ഏടുകൾ തന്നെ
വായനക്ക് നന്ദി ആനന്ദ്
അതേ ചുമരുകൾ ഒരുക്കാനും അതാണ് ശരിയെന്ന് സമർത്ഥിക്കാനും ഉള്ളവരുടെ നിര കാണുമ്പോൾ ഇവയൊക്കെയാണ് ഓർമകളിൽ വരുന്നത്
എഴുത്തുന്നതിലും അധികം അവിടത്തെ കാഴ്ചകൾ ആണ് കാണിക്കേണ്ടത് എന്ന് തോന്നിയത് കൊണ്ടാണ് ചിത്രങ്ങൾ അധികം ഇട്ടത്. കണ്ടവ വിശദീകരിക്കാൻ മാത്രം വാക്കുകൾ ഈ ഭൂമിയിലേ ഇല്ലെന്ന തോന്നാലായിരുന്നു വഴികുട്ടീ
ഇത് വായിച്ചപ്പോൾ എന്റെ മനസ്സ് പിടഞ്ഞു !! അത് എഴുത്തിന്റെയും ചിത്രങ്ങളുടെയും ചരിത്രങ്ങളുടെയും ശക്തി !!!
മനുഷ്യൻ മനുഷ്യനെ എങ്ങനെയാണ് കണ്ടിരുന്നത്...! അന്നത്തെ കാലത്ത് അതും ഒരു ആചാരം ആയിരുന്നിരിക്കുമല്ലോ... ആചാരങ്ങളെ തോളിലേറ്റി ഉൾപ്പുളകം കൊള്ളുന്നവർ വായിച്ചിരിക്കണം ഈ പോസ്റ്റ്...
എത്ര പഠിച്ചാലും നമ്മൾ ഒന്നും പഠിച്ചില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ തോന്നുന്നത്
എന്ത് വിനുവേട്ടാ.. അത് ഇതല്ലല്ലോ എന്നവർ പറയും.. അതിൽ കൂടുതൽ ഒന്നും ഉണ്ടാകില്ല
സത്യം... :(
ഈ പോസ്റ്റ് വായിച്ചു ഞാൻ കമന്റ് ഇട്ടിരുന്നു. കാണുന്നില്ല.
ഒന്നൂടെ പറയാം.
മനുഷ്യൻ മനുഷ്യനോട് എന്ത് മാത്രം ഹീനമായി പെരുമാറാൻ പറ്റും എന്നതിന്റെ നേർക്കാഴ്ച ആണ് അടിമത്ത വ്യവസ്ഥ.
ചരിത്രം എത്ര പഠിച്ചാലും ഒന്നും ഗ്രഹിക്കാത്ത മനുഷ്യൻ.. എഴുത്ത് ഇഷ്ടം.. ആശംസകൾ
ഗൗരീ ... വായിച്ചപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ആണ് തോന്നിയത് . എന്തെല്ലാം സംഭവങ്ങൾ കഴിഞ്ഞ കാലങ്ങൾ . വിവരണം നന്നായി . ആശംസകൾ
feeling sad
Post a Comment