90 -95 കളിലൊക്കെ നാണം കൊണ്ട് ബ്രാൻഡ് ചെയ്ത് തലകുനിച്ച് നീളൻ മുടി മുന്നിലോട്ടിട്ട് കുണുങ്ങി കുണുങ്ങി ശബ്ദം പുറത്ത് വരാതെ ചിരിക്കുന്ന, അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികൾക്ക് വലിയ ഡിമാന്റായിരുന്നു... ഞങ്ങളുടെ ക്ലാസ്സ് റൂമുകളിലൊക്കെ അധികവും ഇങ്ങനെ കടകണ്ണെറിയുന്ന/ ഇങ്ങനെയൊക്കെ ആകാൻ ശ്രമിക്കുന്ന പെൺകുട്ടികൾ ആയിരുന്നു അധികവും.. അതിനപവാദമായ ചില പച്ചപെൺകൊടികൾ ഉണ്ടായിരുന്നു( പച്ചയായ പെരുമാറ്റം ന്നേ ഉദ്ദേശിച്ചത്😊) ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയും സ്വയം മറന്ന് പൊട്ടിച്ചിരിക്കുകയും, കൂടെയുള്ളവളുമാർ ഏതാ ഈ അലവലാതി എന്നാ മട്ടിൽ നോക്കുമ്പോൾ ഞാനല്ല നീയാ ഒറിജിനൽ അലവലാതി എന്ന മട്ടിൽ അവരെ കണ്ണ് തുറുപ്പിച്ച് നോക്കുന്നവർ... അവർ ഓടി കളിക്കുകകും, ആണ്കുട്ടിളുമൊത്ത് ആടി തിമിർക്കുകയും ചെയ്യും. ( അവർക്ക് കൂട്ടുകൂടാൻ പെൺകുട്ടികൾ അധികം കിട്ടാറില്ല.., ആർക്കാണ് അടക്കവും ഒതുക്കവും ഇല്യാത്തവളെന്ന് കൂടെ നടന്ന് പറയിക്കാൻ ഇഷ്ടം) എന്തൊക്കെ പറഞ്ഞാലും ആൺകുട്ടികൾക്ക് പ്രണയിക്കാൻ സമയത്ത് മറ്റേ കാറ്റഗറി കുട്ടികളെയാണ് താല്പര്യം. അവരപ്പോൾ ദൂതിന് അയക്കുന്നത് അവളെയായിരിക്കും...ദൂതും കൊണ്ട് വരുമ്പോഴായിരിക്കും അടക്കാമൊതുക്കകാരിക്ക് സമാധാനം ആവുക.. അത് വരെ ഇവർ തമ്മിൽ പ്രണയമാണോ എന്നാ സംശയത്തിൽ ഉരുകി ഇരിക്കയായിരിക്കും... അവന്റെ വക ഒരു ഡയലോഗ് ഉണ്ടാകും തത്സമയം... ശ്ശെ അവളെ ആരാ പെൺകുട്ടി ആയി കണ്ടിരിക്കുന്നത് അവള് നമ്മുടെ ആൺകുട്ടി അല്ലെ... ങേ അതെപ്പോ എന്ന് ആലോചിച്ച് നിൽക്കുമ്പോഴും അവൾ വിചാരിക്കും, പോയേറാ ഞാൻ ആരാണെന്ന് ഞാൻ അറിഞ്ഞാൽ പോരെന്ന്... ചിലപ്പോ ചെറിയ സങ്കടം വന്നാലും, അതിൽ ഉറച്ച് നിലക്കാൻ സമയം കിട്ടും മുൻപേ അവൾ പുതിയ എന്തേലും സന്തോഷം കണ്ടെത്തിയിരിക്കും... ക്ലാസ് കട്ട് ചെയ്യാനും പ്രിൻസി യെ കൊണ്ട് വീട്ടിലേക്ക് എഴുത്ത് എഴുതിക്കാനും ഒക്കെ കാരണങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും.. അവിടം അവളാൽ നിറഞ്ഞിരിക്കും ക്ലാസ്സൊക്കെ കഴിയുമ്പോഴേക്കും ഓർമ്മകളുടെ ഒരു കൂമ്പാരം അവൾക്കൊപ്പമുണ്ടാകും... അവളെ ഓർക്കാത്തവർ ആരുമുണ്ടാകില്ല.. അങ്ങനെ കാലം കുറെ കഴിഞ്ഞു വാട്സാപ്പ് കാലഘട്ടത്തിൽ എല്ലാ.നാണികളെയും അവൾ കണ്ടുമുട്ടുമ്പോൾ അവളുമാർ കടുത്ത നിരാശയിൽ ആയിരിക്കും... നാണം കൊണ്ട് തടഞ്ഞു വെക്കപ്പെട്ട അവളുടെ സ്വപ്നങ്ങളെ ചിറക്കുകളെ ചിരികളെ പ്രണയങ്ങളെ ഓർത്ത് വേദനിക്കുന്നത് കാണാം... നീ അന്നും സന്തോഷിച്ചു എന്ന സന്തോഷം കാണാം... അടക്കവും ഒതുക്കവും ഇല്യാത്തവളെന്ന ബ്രാൻഡ് ഓരോ പെൺകുട്ടിക്കും കൊടുക്കുന്ന ഭാഗ്യമാണത്... അത് നേടിയെടുക്കാൻ ഓരോ നിമിഷവും അവൾ പൊരുതുന്നുണ്ട്.... എങ്കിലും ആ വേദനയെക്കാൾ ഒത്തിരി സന്തോഷംഅവൾക്കുണ്ടാകും എന്ന് ഉറപ്പാണ്... ഒരു ഉറക്കെയുള്ള ചിരിയോടെ ഞാൻ
8 comments:
ഹാ ഹാ ഹാ,
കൊള്ളാം ..
പച്ചയായി ഇങ്ങനെ പറയാമോ... സദാചാരബോധം, സാമൂഹിക വ്യവസ്ഥിതി, അടക്കം, ഒതുക്കം, തേങ്ങാക്കൊല ഒക്കെ തകരില്ലേ ;-)
ഹ ഹ
നന്ദി
പണ്ടേ പേരുദോഷം ഉള്ളത് കൊണ്ട് എന്തും ആകാം
ചേച്ചി പറഞ്ഞത് പോലെ കുരുത്തക്കേടിന് കയും കാലും വെച്ച് ഷാഹിന എന്ന് പേരുള്ള ഒരു പെൺകൊച്ച് ഉണ്ടായിരുന്നു ഞങ്ങളെ ക്ലാസിൽ. പാവം ക്യാൻസറിന്റെ കോലത്തിൽ കാലനെ അയച്ച് ദൈവം അവളെ കൊണ്ട് പോയി. പെട്ടന്ന് അവളെ ഓർത്തു.
താങ്ക്സ് ഉണ്ട്ട്ട...
ഒരു കണ്ണ് രണ്ടും നിറഞ്ഞ ചിരിയോടെ ഞാൻ ആദി (ഒപ്പ്)
അയ്യോ പാവം ആ കുട്ടി.. ഇങ്ങനെ ഒരെണ്ണം എങ്കിലും ഓരോ ക്ലാസിലും ഉണ്ടാകും അല്ലേ
Post a Comment