നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ,
കാട്ടു തീ കുഞ്ഞു കാറ്റിലും ആളി പടർന്ന പോലെ
ഓരോ നോട്ടത്തിലും ശ്വാസം നിലച്ചു പോകുമെന്ന് തോന്നും വിധം
ഓരോ ചുംബനത്തിലും കൊടുങ്കാറ്റിരമ്പും പോലെ
ഓരോ ആലിംഗനത്തിലും പരസ്പരം അലിഞ്ഞു തീരുന്നില്ലല്ലോ എന്ന് പരിഭവിക്കും വിധം
പ്രണയത്താൽ ലോകം നിങ്ങൾക്ക് ചുറ്റും നിശ്ചലമായിട്ടുണ്ടോ
തിരക്കുള്ള തെരുവിൽ മറ്റുള്ളവരുടെ നോട്ടങ്ങൾ മാഞ്ഞു പോയിട്ടുണ്ടോ
ഒരു കെട്ട് വിട്ട പട്ടം കണക്കെ സ്വയം മറന്ന് പറന്നിട്ടുണ്ടോ
എന്നിട്ട് നീയില്ലാതെ എനിക്ക് ജീവിക്കാനാകുമെന്ന ഒറ്റവാചകത്തിൽ എല്ലാ അഹന്തയും വീണ് പൊട്ടിചിതറിയിട്ടുണ്ടോ
വീണു ചിതറിയ കൂർത്ത ചീളുകൾ നിരന്തരം ചോര പൊടിയിച്ചിട്ടുണ്ടോ
ഉന്മാദത്തിന്റെ ഉച്ചിയിൽ നിന്ന് വിഷാദത്തിന്റെ ആഴത്തിലേക്ക് എടുത്തെറിയപ്പെട്ടിട്ടുണ്ടോ
നിലവിളിയുടെ ഊഞ്ഞാലിൽ ആനപൊക്കത്തിലാടിയിട്ടുണ്ടോ
ആത്മഹത്യാ വിളുമ്പിൽ ചെന്നെത്തി നോക്കി ആഴമളന്നിട്ടുണ്ടോ
എന്നിട്ട് ജീവിച്ചിരിക്കാൻ കാരണം തിരഞ്ഞ് തിരിഞ്ഞ് നടന്നിട്ടുണ്ടോ
ജീവിച്ചിരിക്കുന്ന പുല്ലിനോടും പുൽചാടിയോടും സ്നേഹം തോന്നിയിട്ടുണ്ടോ
ഉണ്ടെങ്കിൽ നിങ്ങളെ തേടി മറ്റൊരു പ്രണയം വരാൻ അധിക നേരമില്ല. കാരണം ചുറ്റുമുള്ള ഒരു സ്നേഹത്തെയും നിങ്ങൾ അഹന്തകൊണ്ട് അളക്കില്ല, മുറിവേല്പിക്കില്ല, പകരം അവരുടെ വിരലിൽ തൂങ്ങി പുതു പ്രഭാതത്തിലേക്ക് നിങ്ങൾ നടന്നു കയറും. വഴിയിൽ ഉപേക്ഷിച്ചവരോട് മനസ്സിൽ നന്ദി നിറയും, ഇനിയൊരിക്കലും തോൽക്കാൻ ഇട നൽകാത്ത അത്രയും കരുത്തുള്ളിൽ നിറച്ചതിന്
ഇനി ഇതൊന്നും അഭവിച്ചിട്ടാത്തവർ നിങ്ങളോളം നിര്ഭാഗ്യമുള്ളവർ വേറെയില്ല. ചെറുകാരണങ്ങളാൽ തകരാൻ തയ്യാറായിരിക്കുന്ന സ്പടികപാത്രം പോലെയാണ് നിങ്ങൾ..

14 comments:
:-)
ഇടക്കിടെ ബ്ലോഗുകളിൽ കയറി നോക്കും..ബ്ലോഗെഴുത്ത് നിർത്തിയോ
ഉയ്യൊ.
പ്രണയിച്ചു കെട്ടിയ നീയിത് വായിച്ച് നെലോളിക്കുന്നത് എന്തിനാണ്
മുരുകൻ കാട്ടാക്കടയെ ഓർമ്മിപ്പിച്ചു കേട്ടോ....
"അന്നൊക്കെ ആകാശം ഉണ്ടായിരുന്നപ്പോൾ
അന്നൊക്കെ നാം നമ്മിൽ ഉണ്ടായിരുന്നപ്പോൾ
നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ
മധുരിക്കും അനുഭൂതി വേറെയുണ്ടോ
മഴപെയ്തു തോർന്നതിൻ ശേഷമൊരു
ചെറുകാറ്റ് കവിളിൽ തലോടും തണുപ്പുപോലെ
നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ
മധുരിക്കും അനുഭൂതി വേറെയുണ്ടോ.."
അങ്ങേര് കേൾകണ്ട.. അതി മനോഹരമായ കവിത ഓർമ്മിപ്പിക്കാൻ സാധിച്ചതിൽ സന്തോഷം
ഇനി ഇതൊന്നും അഭവിച്ചിട്ടാത്തവർ നിങ്ങളോളം നിര്ഭാഗ്യമുള്ളവർ വേറെയില്ല. ചെറുകാരണങ്ങളാൽ തകരാൻ തയ്യാറായിരിക്കുന്ന സ്പടികപാത്രം പോലെയാണ് നിങ്ങൾ..
ഇവിടം കൊണ്ട് അടയാപ്പെടുത്തുന്നു എന്നെ ഞാൻ....
നന്മകൾ നേരുന്നു...
എന്താ മറുപടി പറയേണ്ടത് എന്നറിയാതെ ഞാനും
നിങ്ങളെ തേടി മറ്റൊരു പ്രണയം വരാൻ അധിക നേരമില്ല. കാരണം ചുറ്റുമുള്ള ഒരു സ്നേഹത്തെയും നിങ്ങൾ അഹന്തകൊണ്ട് അളക്കില്ല, മുറിവേല്പിക്കില്ല, പകരം അവരുടെ വിരലിൽ തൂങ്ങി പുതു പ്രഭാതത്തിലേക്ക് നിങ്ങൾ നടന്നു കയറും.
പ്രണയം അതിനൊരു അനന്തമായ അനുഭൂതിയാണ് നൽകാൻ കഴിയുക... അതിൽ എന്തെല്ലാം വികാരങ്ങൾ.. വിചാരങ്ങൾ..
കെട്ടുപൊട്ടി പായുന്ന പട്ടം പോലെ... പക്ഷെ നിങ്ങളത്തിനെ വാക്കിന്റെ ചരടിനാൽ ബന്ധിച്ചു.... ഇതാ നിന്റെ പ്രണയം നിനക്ക് ചുറ്റുമുണ്ട്... പക്ഷെ നീയത് കണ്ടെത്തണം...
അതാണ് ചെയ്യേണ്ടതും
കണ്ടെത്തിയതെല്ലാം കൂടെ ഉണ്ടാവണം ന്നും ഇല്ല്യാ..
"പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കയാണ് നമ്മള്‍
ഇനിയും പിറക്കാത്ത ജന്മങ്ങളില്‍.."
ഈ പോസ്റ്റ് വായിച്ചപ്പോൾ "മനസ്സിൽ ഒരു മഞ്ഞുതുള്ളി" സിനിമയിൽ "സുജാത'' ചേച്ചി പാടിയ പാട്ടാണ് പെട്ടന്ന് ഓർമ്മ വന്നത്. അതാണ് മേലെ ഇട്ടത്.
ചേച്ചി മുകളിൽ പറഞ്ഞ എല്ലാ അവസ്ഥയിലൂടെയും കടന്ന് പോയിട്ടുള്ള ആളാണ് ഞാൻ. ഇന്നും എനിക്ക് എല്ലാത്തിനേയും പ്രണയിക്കാൻ കഴിയുന്നു.
പലരുടെയും ജീവിതത്തിലെ കുറച്ച് ഏടുകൾ പറിച്ചെടുത്ത് എഴുതിയ പോലെ തോന്നി.
''ഇനി ഇതൊന്നും അഭവിച്ചിട്ടാത്തവർ നിങ്ങളോളം നിര്ഭാഗ്യമുള്ളവർ വേറെയില്ല. ചെറുകാരണങ്ങളാൽ തകരാൻ തയ്യാറായിരിക്കുന്ന സ്പടികപാത്രം പോലെയാണ് നിങ്ങൾ..'' ഈ പറഞ്ഞത് വളരെ ശരിയാണ്.
ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാരും പ്രേമിക്കണം. നഷ്ടപ്രണയത്തിന്റെ രുചി അനുഭവിക്കുകയും വേണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.
ഇഷ്ടം
നഷ്ടപ്രണയങ്ങൾ നമ്മളെ പ്യൂരിഫൈ ചെയ്യുകയാണ്. കൂടുതൽ നന്മയിലേക്ക് നമ്മളെ അതടുപ്പിക്കും.
Post a Comment