എനിക്കും എന്റെ അടുക്കളക്കും ഒരേ എക്സ്ഹോസ്റ്റ് ഫാനാണ്... കെട്ടി നിൽക്കുന്നതെല്ലാം അന്യരിലേക്ക് അവകാശമെന്ന പോൽ വിസർജ്ജിക്കുകയാണ് ഞങ്ങൾ രണ്ടും...
എനിക്കും എന്റെ പ്രഷര്കുക്കറിനും ഒരേ
നിലവിളികളാണ്.. ഒരേ ഒരു കരടിൽ
തടഞ്ഞു തെറിക്കാവുന്ന പൊട്ടിത്തെറികൾ...
അവ തടഞ്ഞു വെച്ചിരിക്കുന്ന തേഞ്ഞു
തീരാറായ ചെറിയ ചെറിയ വാൽവുകൾ...
നിൽക്കു സ്വപ്നങ്ങളെ നിങ്ങളെ ഉറക്കാനും
എന്റെ അടുക്കളയെ ഉണർത്താനും
ഒരേ ഒരു അലാം നിലവിളി തയ്യാറായി കഴിഞ്ഞിരിക്കുന്നു.
21 comments:
മാരാരെയ്..
വല്ലാത്ത കൊതിയാണ്.കുറഞ്ഞ വാക്കുകളിൽ കൊരുത്തൊരുക്കുന്ന
നിരവധി നിലകളുള്ള
കവിതകളെ.മനസിന്റെ മച്ചിൽ തൂക്കിയിട്ട കണി വെള്ളരി പോലെ അത് കാലങ്ങളോളം കിടക്കും.
മറന്നും തെളിഞ്ഞും ഒരുപാട് കാലം.
പ്രഷർകുക്കറും,എക്സോസ്റ്റു ഫാനും
കിടു പ്രതീകങ്ങളാ..
പൊട്ടിത്തെറിക്കാൻ പാകത്തിലുള്ള കരട്കളെ ഭയമാണ്..
ചേച്ചി കിടുക്കി ട്ടാ
കവിതയുടെ ആശാന്മാർ ഒക്കെ ഇങ്ങനെ പറഞ്ഞാൽ ഞാൻ വല്ലാണ്ട് വഷളായി പോകും കേട്ടോ.. വളരെ പണ്ടത്തെ ഒരു എഴുത്താണ്, കയ്യിൽ കിട്ടിയപ്പോൾ പോകാതിരിക്കാൻ ഇവിടെ എടുത്തിട്ടു എന്നേ ഒള്ളൂ
പൊട്ടി തെറിക്കും ഉറപ്പാണേൽ ആ കരട്കളെ എടുത്തങ്ങ് പുറത്ത് കള.
നിൽക്കു സ്വപ്നങ്ങളെ, നിങ്ങളെ ഉറക്കാനും
എന്റെ അടുക്കളയെ ഉണർത്താനും,
ഒരേ ഒരു അലാം നിലവിളി തയ്യാറായി കഴിഞ്ഞിരിക്കുന്നു. ചേച്ചി അതേത ആ അലാം നിലവിളി.
നിൽക്കു സ്വപ്നങ്ങളെ കഴിഞ്ഞ് ഒരു (,) കോമയുടെ കുറവുള്ള പേലെ.
ഇഷ്ടായിട്ടോ.... ഇനിയും വരാവേ...
ഒരു coma യുടെ കുറവല്ലേ ക്ഷമിച്ചുകള ആദി. സർഗ്ഗവാസനയാൽ വീർപ്പുമുട്ടുന്നവർ നമ്മുടെ അഗ്രിഗേറ്റർ ഉപയോഗിക്കട്ടെ . വായിക്കാൻ ധാരാളം അവകാശികൾ വരട്ടെ.
ആദി , നീ പറഞ്ഞാൽ ഞാൻ കേട്ടിരിക്കും.. വീണ്ടും വരണം
പഴയതാണെ.. പ്രഭ ഇത്തിരി കുറഞ്ഞാലും സഹിക്കണേ
ഒരേ ഒരു കരടിൽ
തടഞ്ഞു തെറിക്കാവുന്ന പൊട്ടിത്തെറികൾ.!!!
ആ കരടുകൾ പലതാവാം... ഇതിലെ ഏറ്റവും മുഴച്ചു നിൽക്കുന്ന വാക്ക്.. കരട്..
ചിലതെങ്കിലും ഓര്മിപ്പിക്കുന്നുണ്ട് ഈ വാക്കുകൾ.. നല്ലത്.. പക്ഷെ ആപൂർണമോ.. അതോ മറ്റെന്തോ ഒരു കുറവ്... നിസായരമായി എഴുതിയിട്ടത് പോലെ തോന്നി.. അങ്ങനെ ആണെങ്കിൽ അത് ചെയ്യാതിരിക്കുക...
ഓർമ്മയില്ല ആനന്ദ് ഇതെപ്പോൾ എഴുതി എന്ന്. ഇനി ഒരിക്കലും ഈ പാതകം ചെയ്യില്ലെന്ന് നിന്റെ നാമത്തിൽ നോം ഇതാ തെര്യപ്പെടുത്തുന്നു.
അങ്ങനെ അല്ലേ.. ഒരു കുഞ്ഞു കരട് പോരെ ഒരു പൊട്ടിത്തെറിക്ക്
അമ്പമ്പോ !!!വഴിമാമൊയ്...
നിൽക്കൂ സ്വപ്നങ്ങളെ, നിങ്ങളെ ഉറക്കാനും
എന്റെ അടുക്കളയെ ഉണർത്താനും
ഒരേ ഒരു അലാം നിലവിളി തയ്യാറായി കഴിഞ്ഞിരിക്കുന്നു.
വലിയ ഇഷ്ടം.ട്ടോ.
സ്നേഹം സുധി
തടഞ്ഞു വെച്ചിരിക്കുന്ന തേഞ്ഞു
തീരാറായ ചെറിയ ചെറിയ വാൽവുകൾ...!
ന്താണ്ട്രാ?? നുമ്മ ആരാ ന്ന് ഇപ്പൊ അനക്ക് മനസിലായില്ലേ..
ആശാനാണ് ആശാൻ
'ഒരേ ഒരു കരടിൽ തടഞ്ഞു തെറിക്കാവുന്ന പൊട്ടിത്തെറികൾ' മാത്രമാണ് ഇന്ന് പല സൗഹൃദങ്ങളും, ബന്ധങ്ങളും :-)
ചില വാൽവുകൾ പൊട്ടുന്നത് ഗുണമേ ചെയ്യൂ.
സ്നേഹം മാഷേ
എപ്പോഴും തോന്നാറുള്ള കാര്യമാണ്. ഒറ്റപൊട്ടിത്തെറി കൊണ്ട് ചീറ്റി തെറിച്ചവ വൃത്തിയാക്കിയാലും പോവുകയും ഇല്ല. കണ്ടില്ലെന്ന് നടിക്കേണ്ടി വരും
പൊട്ടാത്ത വാൽവുകൾ സ്വപ്നങ്ങൾ ആണല്ലേ
മനോഹരമായിരുന്നു..ഇനിയും എഴുതുക
Post a Comment