Thursday 20 February 2020

സമൂഹ മാധ്യമങ്ങളിലെ വായ്നോക്കി ഊളകളെ തിരിച്ചറിയാം

സമൂഹ മാധ്യമങ്ങളിലെ വായ്നോക്കി ഊളകളെ തിരിച്ചറിയാം
( എഫ്.ബി/ വാട്സാപ്പ്)

1. ഇൻബോക്‌സ് മെസ്സേജുകളിൽ കൂടുതൽ താല്പരർ ആയിരിക്കും
2. ഗ്രൂപ്പിൽ ആക്റ്റീവ് ആണെങ്കിലും അല്ലെങ്കിലും ഗ്രൂപ്പിലെ സ്ത്രീകളുടെ പ്രൊഫൈൽ/ ഡി പി നോക്കി ഇടക്കിടെ സുന്ദരി എന്ന് പ്രകീർത്തിച്ചു കൊണ്ടിരിക്കും
3. ഇടക്ക് ചില ഫോട്ടോകൾ കാണാൻ ഭംഗി ഇല്ലാന്നും എനിക്ക് കാണാൻ വേണ്ടി എങ്കിലും അതൊന്നു മാറ്റാനും അഭ്യർത്ഥിക്കും. ഇതൊന്നും ആണ് സുഹൃത്തുക്കളോട് പറയുകയില്ല
4. വിധവ/ സിംഗിൾ ആയ അമ്മമാരെ സഹോദരി ആയി ഇടക്കിടെ പ്രഖ്യാപിച്ചു കളയും
5. ഗ്രൂപ്പുകളിലെ ഏറ്റവും നല്ല മാന്യന് ഉള്ള അവാർഡ് ഒക്കെ കൊടുക്കാൻ തോന്നുന്ന തരം പെരുമാറ്റം ആയിരിക്കും.
6. തെറ്റു പറ്റിയാൽ വളരെ വേഗം മാപ്പ് പറഞ്ഞു ഒഴിയും. എന്നിട്ട് ഇൻബോക്സിൽ പോയി ധാർഷ്ട്യം പറയും . എന്നെ അവൾക്ക്/ അവന് അറിയാഞ്ഞിട്ടാണ് എന്ന മട്ടിൽ
7. നിങ്ങളുടെ പേര് ഉപയോഗിച്ച് അധികം അഭിസംബോധന ചെയ്യില്ല, പകരം സ്വന്തം ഭാര്യയെ പോലും വിളിച്ചിട്ടില്ലാത്ത പുന്നാര പേരുകൾ ഉപയോഗിക്കും
8. സ്വന്തം കുടുംബം പൊതുവെ സ്വകാര്യമായിരിക്കും. ഫോട്ടോ ഇടില്ല, അവരെ കുറിച്ച് അധികം സംസാരിക്കില്ല. ഇനി അഥവാ സംസാരിച്ചാൽ അതിൽ അയാളോട് സഹതാപം ഉണ്ടാകാൻ വേണ്ട എല്ലാം കയറ്റിയിട്ടും ഉണ്ടാകും.
9. പണ്ടത്തെ അയാളുടെ പ്രണയങ്ങൾ അതിന്റെ നിരാശ, ഹൃദയ വേദന, നിർവൃതി ഇടതടവില്ലാതെ ഇൻബോക്സിൽ തന്നു കൊണ്ടിരിക്കും.
10.നിങ്ങൾ അത് കേൾക്കാൻ ഇഷ്ടം കാണിച്ചാൽ പോകെ പോകെ എന്റെ ex. നിങ്ങളുടെ അതേ പോലെ ആയിരുന്നു എന്നും പറഞ്ഞു കളയും
11. ലക്ഷ്യം വെച്ചിരിക്കുന്ന സ്ത്രീ അടുത്ത് ഇടപഴകുന്ന എല്ലാ ആണ്സുഹൃത്തുക്കളെയും അവരുടെ കാമുകന്മാർ ആയി ചിത്രീകരിക്കും.
12. അവർ ഇവർക്ക് വഴങ്ങാത്തവർ ആണെങ്കിൽ പറയണ്ട അവരെ പരദൂഷണം പറഞ്ഞു ബാക്കിയുള്ളവരെ കൊണ്ട് വെറുപ്പിച്ചിരിക്കും
13. ഇവർ ഭയങ്കര റോമന്റിക്ക് ആയിരിക്കും, ഇടക്കിടെ മേമ്പൊടിക്ക് കെയറിങ്ങ് കൂടെ ചേർക്കുന്ന വർത്തമാനം ആയിരിക്കും
14. വായ്നോക്കി ആണ് എന്ന് പറയാൻ വലിയ തെളിവില്ലാത്ത തരം ചാറ്റ് ആയിരിക്കും അവരുടേത്. എന്നാൽ വായിക്കുന്ന പെണ്ണിന് അസ്വസ്ഥത തോന്നുകയും ചെയ്യും. മറ്റൊരാൾ കണ്ടാൽ ഇതാണോ എന്നേ ചോദിക്കൂ.
15. ആദ്യ ചാറ്റിൽ തന്നെ സെക്സ് ചാറ്റിലേക്ക്  ചാടി വീഴുന്ന മണ്ടന്മാർ ആയിട്ടിക്കില്ല. പക്കാ മാന്യൻ ആയിരിക്കും.
 പെണ്ണുങ്ങളോട് രണ്ട് വാക്ക് പറയട്ടെ, അവരുടെ കുടുംബം അവരുടെ മാത്രം ബാധ്യതയാണ്. ഈ അസ്വസ്ഥത സഹിച്ചും ക്ഷമിച്ചും, മനസ്സിൽ ഇട്ട് വേവിച്ചും അവരുടെ കുടുംബത്തെ കാത്തു സൂക്ഷിക്കേണ്ട ഒരു ബാധ്യതയും ഏൽക്കരുത്. പകരം ഇതു പോലുള്ള ഉടായിപ്പുകൾ  കണ്ടാൽ തുടക്കത്തിലേ,അവരുടെ ഭാര്യ 'അമ്മ സഹോദരി അടുത്ത ബന്ധുക്കൾ (അവരെ ആരെയും അറിയില്ലെങ്കിൽ അടുത്ത പെണ്സുഹൃത്തുക്കൾ) എന്നിവർക്ക് കൈമാറുക.
"നീ ചീത്തയായത് കൊണ്ടാണ് എന്റെ അണ്ണൻ ഇത് കാണിച്ചത്"  എന്ന് അവരിൽ ആരെങ്കിലും പറഞ്ഞാൽ സുഹൃത്ത് വലയത്തിൽ നിന്നും ആ പെണ്പ്രജകളെ വെട്ടി കളഞ്ഞേക്കുക. ഏറ്റവും വലിയ അശ്ളീലം ഇത്തരം സ്ത്രീകൾ ആണ്.
കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിച്ചോളൂ.. കാരണം അവർ കറ തീർന്ന സ്നേഹമാകുന്നു.

6 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഊളകളെ തിരിച്ചറിയുവാനുള്ള 
ഈ 15 ഇന  പരിപാടി കൊള്ളാം .. 
നേരിട്ട്  അറിയാത്തവർ ആരായാലും
ഒരു  ലിമിറ്റ് കഴിഞ്ഞുള്ള ചാറ്റിങ് തന്നെയാണ് പ്രശ്‌നം..!  

മാധവൻ said...

മാരാരെ... ഇവിടേം!!!! എനിക്ക് വയ്യ.ഊളലക്ഷണ ശാസ്ത്രം ഗംഭീരോൽകിടിലം.അച്ചട്ടാണ് ഓരോന്നും.ഓരോരോ മുഖങ്ങള് വരുന്നുണ്ട് ഒരോ പോയന്റിനും നേർക്കായി മനസിൽ.ഒരു കട്ട തൃശൂര് സലാം ണ്ട് ട്ടാ.

വിനുവേട്ടന്‍ said...

വക്കീലേ... കലക്കീട്ടോ... ഈ ലോകത്തിലെ സകലമാന ഊളകളെയും പൊളിച്ചടുക്കിയല്ലോ... കൊട് കൈ...

ഗൗരിനാഥന്‍ said...

അതേ

ഗൗരിനാഥന്‍ said...

അതാണ്.. അത് വായിക്കുമ്പോൾ ചിലരെ ഓർമ്മ വന്നെങ്കിൽ ഞാൻ ധാന്യയായി

ഗൗരിനാഥന്‍ said...

താങ്ക്സ് വിനുവേട്ടാ..
എക്പീരിയൻസ് ആണ് ഈ എഴുത്തിന് ആധാരം