Friday, 2 February 2018

പെൺ വിചാരങ്ങൾ

 
 ( Photo courtesy : The Mask She Hides Behind Painting by Sara Riches)         
എപ്പോഴും തോന്നാറുണ്ട് ഒരു പുരുഷൻ ഏത് തരമെന്ന് പറയേണ്ടത് അവന്റെ കൂടെ പാർക്കുന്ന സ്ത്രീയാണെന്ന്. ശ്രദ്ധിച്ചിട്ടുണ്ടോ, സ്വന്തം വീടുകളിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ, സമൂഹത്തിലെ പലകാര്യങ്ങളിലും പ്രതികരിച്ച് കൊണ്ട് സുഖമായി ജീവിക്കുന്ന ഒരു പാട് പുരുഷൻമാരെ നമുക്ക് ചുറ്റും കാണാം. അവരാകട്ടെ മറ്റുള്ളവർക്ക് മുൻപിൽ വളരെ സൗമ്യനും, മര്യാദക്കാരനും ആയിരിക്കും. വീട്ടിലാകട്ടെ അവരുടെ കൂടെയുള്ള സ്ത്രീകളുടെ ചോദ്യത്തിന് ഉത്തരമായി അവരെ അടിക്കുന്നവർ ആയിരിക്കും, അവരെ മറ്റുള്ളവർക്ക് മുൻപിൽ വിലകുറച്ചു കാണിക്കുന്നവർ ആയിരിക്കും.. അവരുടെ കൂട്ടുകാരികൾ ആകട്ടെ ഭാരം ചുമക്കുന്ന കഴുതകൾ പോലെ ക്ഷീണിച്ച് അവശരും ആയിരിക്കും, അവർ നിരന്തരം പരാതികൾ പറഞ്ഞു നാക്കിട്ടലച്ചു കൊണ്ടിരിക്കും, വിഷാദത്തിന്റെ തിരമാലകളിൽ ഊയലാടി കൊണ്ടിരിക്കും. അവരെ കേൾക്കാൻ ആർക്കും ഇഷ്ടം തോന്നതെയാകും, കാരണം അവർ പരാതി പറയുന്നത് വളരെ നല്ലതെന്ന് നമ്മുക്ക് തോന്നുന്ന ഒരാൾക്കെതിരെയാണ്. അവനൊപ്പം കൂട്ടുന്നതിന് മുൻപ് അവൾ എങ്ങനെ ആയിരുന്നു എന്ന് അവളടക്കം, ചുറ്റുമുള്ളവർ മറന്നേ പോയിട്ടുണ്ടാകും. അവന്റെ ഇഷ്ടങ്ങൾ, അവന്റെ സന്തോഷങ്ങൾ എന്നിവക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ചും, കഷ്ടപ്പെട്ട, കയ്യിൽ നിന്ന് പോയ കാലങ്ങളുടെ നഷ്ടബോധമാണ് അവൾ ഭ്രാന്തിയെ പോലെ ഉരുവിടുന്നത്..കൂട്ടുകാരില്ലാതെ, അവനു വേണ്ടി വാദിക്കുന്നവരുടെ മുന്പിൽ കൂടിയവളായി തികച്ചും ഒറ്റപ്പെട്ട അവളോട് ഒപ്പം നിൽക്കാനാണ് എനിക്കിഷ്ടം... അവരെ വിശ്വസിക്കാനാണ് എനിക്ക് സാധിക്കു. അവരോടുള്ള ശാരീരികവും മാനസികവുമായ ഹിംസ ചെയ്യുന്ന ഏതൊരുവനും എനിക്ക് ശത്രുവാണ്. അവൻ തനിക്ക് ചുറ്റുമുള്ളവരോട് എങ്ങിനെ എന്നത് തീർത്തും പ്രാധാന്യമില്ലാത്തതാണ് . നമുക്കൊപ്പമുള്ള, നമ്മുക്ക് വേണ്ടി നിലകൊള്ളുന്ന സ്വന്തം സ്ത്രീയെ സന്തോഷിപ്പിക്കാനാവില്ലെങ്കിൽ പുരുഷാ നീ പറയുന്ന ഏത് സമത്വ സുന്ദര അവകാശവാദങ്ങളും വ്യർത്ഥമെല്ലെ? അവളെ ഹിംസിക്കുന്ന നിന്നോളം വെറുക്കപ്പെട്ടതെന്തുണ്ട്?

10 comments:

സുധി അറയ്ക്കൽ said...

ങേ?????????????ഗര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ................


[[[[ഞാന്‍ ഒരു നല്ല ഭര്‍ത്താവ് ആണെന്ന്‍ എനിയ്ക്ക് തോന്നുന്നുണ്ട്.....]]]]]]]]

ഗൗരിനാഥന്‍ said...

ഞാനതിനെ പറ്റി ചോയ്ക്കാൻ വരുന്നുണ്ട്, നിന്നോടല്ല, നിന്റെ പെണ്ണുംപിള്ളയോട്

© Mubi said...

ഹഹഹ അത് കലക്കി :)

മഹേഷ് മേനോൻ said...

ഞാനും ചോദിച്ചുപോവുകയാണ് അവളെ ഹിംസിക്കുന്ന നിന്നോളം വെറുക്കപ്പെട്ടതെന്തുണ്ട്... ????

മാധവൻ said...

എപ്പോഴും തോന്നാറുണ്ട് ഒരു പുരുഷൻ ഏത് തരമെന്ന് പറയേണ്ടത് അവന്റെ കൂടെ പാർക്കുന്ന സ്ത്രീയാണെന്ന്.
ചേച്ചീ കുലസ്ത്രീകളാണെങ്കിൽ അവർ അവരുടെ ഭർത്താവ് തങ്കമാണ് എന്ന് മറ്റൊരു സ്ത്രീയോട് പ്രഖ്യാപിച്ചുകളയും..
പെണ്ണ് അമ്മയോ,ഭാര്യയോ,പെങ്ങളോ ആവട്ടെ അവരെ കരുത്താത്തവൻ ബുദ്ധനായിട്ടും കാര്യമൊന്നുമില്ല..

രാജേശ്വരി said...

നല്ല നിരീക്ഷണം

ഗൗരിനാഥന്‍ said...

സത്യമല്ലേ മഹാ

ഗൗരിനാഥന്‍ said...

കുലസ്ത്രീ പാവങ്ങൾ

ഗൗരിനാഥന്‍ said...

💐💐💐💐💐

ഗൗരിനാഥന്‍ said...

സ്നേഹം മുബീ