കുറേ കൊല്ലങ്ങളായി ഗാർഗീ വിമൺ കളക്ടീവ്എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് അതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളി ആകാറുണ്ടായിരുന്നു.
ചില്ലറ മോശമായ, വ്യക്തിപരമായ സാഹചര്യങ്ങൾ കാരണം എന്റെ എല്ലാ പ്രവർത്തനങ്ങളും ഈയിടെ നിർത്തിവെച്ചിരിക്കുകയായിരുന്നു. വളരെ വേണ്ടപ്പെട്ട ചിലരുടെ കേസുകൾ ഒഴിച്ച് എല്ലാം നിർത്തി വെറുതെ ഇരിക്കുമ്പോഴാണ് വിവരമറിഞ്ഞ്, ഗാർഗ്ഗി കളക്ടീസിന്റെ നട്ടെല്ലും നടത്തിപ്പുകാരിയുമായ ആയ അഡ്വ : ആശ ചേച്ചി എന്നെ ഗാർഗിയിലേക്ക് ആക്ടീവായി വർക്ക് ചെയ്യാൻ വിളിക്കുന്നത്. മുതിർന്ന മനുഷ്യർക്ക് വേണ്ടി വർക്ക് ചെയ്യാൻ വയ്യ ചേച്ചി കുട്ടികളാണെങ്കിൽ വരാം എന്ന് പറഞ്ഞപ്പോഴാണ് ഗാർഗിയുടെ തന്നെ സഹോദര സ്ഥാപനമായ ARCHA (Association to Rejuvenate children in a holistic approach) ഭാഗമായി വയനാട്ടിലെ ട്രൈബൽ കുട്ടികൾക്ക് ഇടയിലേക്ക് വർക്ക് ചെയ്യാൻ വിളിക്കുന്നത്. സന്തോഷപൂർവം, അവർക്കൊപ്പം ആണ് ഇപ്പോൾ എന്റെ ജോലികൾ.
കുട്ടികളുടെ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി നിയമപരമായി രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണിത്.
ലിംഗഭേദമന്യേ കുട്ടികളുടെ കഴിവുകളും പ്രതിഭകളും വികസിപ്പിക്കുകയും, ശാരീരിക അതിക്രമങ്ങൾക്കെതിരെ പ്രതിരോധിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസം ആണെന്ന് നമുക്ക് പറയാതെ തന്നെ അറിയാമല്ലോ.
നിങ്ങളോട് എന്നും സഹായം ചോദിക്കുന്നത് എന്റെ ശീലമാണല്ലോ, വീണ്ടും നിങ്ങളെ ഒന്നുകൂടെ ശല്യം ചെയ്യുകയാണ്. സ്കൂൾ തുറക്കുകയാണല്ലോ നമ്മളെപ്പോലെയുള്ള സൗകര്യങ്ങൾ ഒന്നുമില്ലാതെ കുറേ കുഞ്ഞുങ്ങൾ ഇന്നും പഠിക്കാൻ പോകുന്നുണ്ട് അവർക്ക് ബേസിക്ക് ആയ സൗകര്യങ്ങൾ എങ്കിലും എത്തിക്കാൻ ആർച്ച ശ്രമിക്കുകയാണ്. വയനാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ആർച്ചയുടെ പ്രവർത്തകർ തന്നെ അത്തരത്തിലുള്ള കുട്ടികൾക്ക് പഠന സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുകയാണ്. ഇത്തവണ അതിന്റെ ഭാഗമായാണ് ഒരു ക്രൗഡ് ഫണ്ടിങ് നടത്തുന്നത്. എല്ലാവരും സഹായിക്കുമല്ലോ. എല്ലാവരും കൂടെ ശ്രമിച്ചാൽ കുറച്ചു കുഞ്ഞുങ്ങളുടെ പാഠനാസൗകര്യങ്ങൾ മെച്ചപ്പെടുത്താം.
ഓരോ കുട്ടിക്കും ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും പഠിക്കാനുള്ള അവകാശമുണ്ട്. ✨📚
വയനാട്ടിലെ ആദിവാസി സമൂഹങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്കൂൾ കിറ്റ് കളക്ഷൻ ഡ്രൈവിൽ നിങ്ങളും പങ്കുചേരൂ. നിങ്ങളുടെ ചെറിയൊരു സഹായം പോലും ഒരു കുട്ടിയുടെ വിദ്യാഭ്യാസ യാത്രയിൽ വലിയ മാറ്റം സൃഷ്ടിക്കാം.
ഞങ്ങൾ ശേഖരിക്കുന്നത്:
📖 പുസ്തകങ്ങൾ
🖊️ പേനകളും സ്റ്റേഷനറി സാധനങ്ങളും
🎒 സ്കൂൾ ബാഗുകൾ
🥤 വാട്ടർ ബോട്ടിലുകൾ
🍱 ലഞ്ച് ബോക്സുകൾ
☔ കുടകൾ
ഏത് തരത്തിലുള്ള സഹായവും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസത്തിന് പിന്തുണയായി ഒന്നിച്ചുനിൽക്കാം, വയനാട്ടിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ നല്ല പഠനാവസരങ്ങൾ ഒരുക്കാം. ❤️
പേ വിത്ത് UPI
(Please note : പഴയതോ ഉപയോഗിച്ചതോ സ്വീകരുകുന്നതല്ല )

No comments:
Post a Comment